*✿═══════════════✿*
*റൂഹ് അടരും നേരം ത്വയ്‌ബയിലാവണം*
*✿═══════════════✿*
*അഗാധമായ് ഇശ്ഖറിയുമ്പോൾ അനന്ദമായ് ആ ലോകം ഖൽബിൽ പടരുമ്പോൾ*
അറിയാത്ത ലോകമതാണെലും മധുരം മാനസം നുണയും
അതിലും മനോഹരം ഭൂവിലില്ല
അമിതമായ് സ്നേഹ പ്രഭാവം മുത്ത് തങ്ങളാ... ﷺ
*വെമ്പുന്ന കണ്ണിലും കനലെരിയും ഖൽബിലും റബീഹ് ൻ സുഗന്ധം ആകെ ആവേശം, ത്വയ്‌ബ വിശേഷം പറയാൻ അധരം തുടിക്കുന്നു. കാണാ ദേശം കാണാൻ കണ്ണുനീരും കൊതിക്കുന്നു*
മുത്ത് തങ്ങളെ ﷺതങ്ക തിങ്കളെ ﷺ
സ്നേഹ രാജരെ സത്യതാജരെ ﷺ
ഹാത്തിം റസൂലവരെ ﷺ
കനിവു നൽകണേ...
കാഴ്ചകൾ ഹരമായ് എന്നും കണ്ണിൽ തെളിയണേ...
*ആ പാരിജാത ചോട്ടിൽ എന്നും ചുമ്പിച്ചു കിടക്കാൻ ആവതാക്കണേ...*
തേട്ടമതാണ് നേട്ടമതാകണം
കോട്ടമില്ലാതെ മരണവും ആസ്വദിക്കണം
ത്വാഹാവിന് ﷺസ്നേഹമലിഞ മണ്ണിൽ സ്നേഹം കോർക്കണം റൂഹിന്റെ നേട്ടം അവിടെ കവിത രചിക്കണം
*സ്വലാത്തിൽ അലിയണം ബുർദയൊരു ഹരമാവണം മൗലിദുo മാലയും സ്നേഹ മന്ത്രമാവണം മറ്റൊരു മന്ത്രം ഖൽബറിയാതെവരണം. വിശുദ്ധ ഖുർആൻ എന്നും വെളിച്ചം പകരണം ഇലാഹിനെ അറിഞ്ഞ സ്നേഹം മുത്തിനെ ഖൽബിൽ കൂട്ടണം ﷺ*
ഈ റബീഹ് എന്നിൽ ഒരു പുതു പുലരി സമ്മാനിക്കണം
ഖൽബിൽ പ്രതിഷ്ഠ വെച്ച മദീനയിൽ പോകുമ്പോൾ ഹബീബോര് ﷺവരണം ആ കിനാവിന്റെ തീരത്തുറ ങ്ങും നേരം എൻ റൂഹുമടരണം നാഥാ കനിയണം
*വ്യാമോഹം അല്ലെ ലജ്ജയില്ലാത്ത ഖൽബിന്റെ അതിരു കടന്നു പോയൊരു അത്യാഗ്രഹം*
എങ്കിലും ലോകാനുഗ്രഹിയുടെ ﷺപേരമകളായ് ഈ പാപിയെ ക്കൂട്ടിയ കാരുണ്യമേ...ഔദാര്യം മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments