Skip to main content

അള്ളാഹു തന്ന അനുഗ്രഹ പൂവ്...,🌼

*✿═══════════════✿*
      *അതിരുകലില്ലാത്ത സ്നേഹ പ്രപഞ്ചം*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*അഴകിന് മദീന നാട്ടിലെ സുൽത്താൻ ﷺ, അജബിന് സ്നേഹ ലോകം*
താരക തിങ്കളെ ﷺഓർത്താണെന് മാനസം പിടയുന്നത് 
മുത്ത് താജരു മാത്രമാണെന്റെ ഖൽബിൽ... ﷺ
*അഴകിന്റെ ലോകത്തെ വിരൽ തുമ്പിൽ ചാർത്താൻ മതിയായ അക്ഷരങ്ങൾ ഞാൻ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.*
ഉലകിലതിനു മതിയായവ ഇല്ലെന്നത് നഗ്നമായൊരു സത്യം തന്നെ. 
ഏത് ലോകത്തെയാണോ,ഞാൻ  തിരയുന്നത് ആ ലോകം എന്നിൽ നിന്ന് ഒരുപാട് ദൂരയാണെന്നത് ഏറെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത് 
*കഷ്ടം വാക്കുകൾ എന്നെ വഞ്ചിക്കുകയാണ് പുറം മോഡി ചമഞ്ഞു കൊണ്ട് ഉൾ ഭയമില്ലാതെ ഉള്ളറിയാത്ത പ്രണയവും കൊണ്ടു*
*أَسْـتَغْـفِرُ اللهَ مِنْ قَـوْلٍ بِلاَ عَمَـلٍ*
*لَـقَدْ نَسَـبْتُ بِهِ نَسْـلاً لِـذِى عُقُـمِ*
*പല കാര്യങ്ങളും പറയുകയും എന്നാൽ അവ ഞാൻ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു. വന്ധ്യത ബാധിച്ചവനിൽ പിതൃത്വം ആരോപിക്കുകയാണല്ലോ അതുവഴി ഞാൻ ചെയ്യുന്നത്.*
മാനവരിനിയും മന്നവന്റെ അനുഗ്രഹത്തെയറിഞ്ഞില്ലെ, 
മാനസത്തിൽ നിറയേണ്ട മഹമൂദരെﷺഅറിഞ്ഞില്ലെ...
കാലത്തിന്റെ പോക്കൊരു അബകടം സൃഷ്ടിക്കുകയാണോ., 
കാലത്തെ പഴിച്ചു നാമും കോലം കെട്ടുകയാണോ...? 
*നമ്മുടെ ശത്രുക്കൾ പലപ്പോഴും നാം തന്നെയാവാറുണ്ട്, സന്തോഷം തല്ലി കെടുത്തി  സമാധാനം നഷ്ടപെടുത്തി സ്വയമൊരു വിഡ്ഢി വേഷം ചമയുന്നു.*
ഇലാഹിനെ അറിയാതെ സ്മരിച്ചിട്ടെന്തു കാര്യം
ഇലാഹ് ഒരുക്കിയ അനുഗ്രഹങ്ങളിൽ സംതൃപ്തിയടങ്ങാത്ത നിനക്ക് എന്ത് അഭയം 
*ഇലാഹിന്റെ സ്നേഹം അറിയാത്ത നീ എത്ര കഠിനം. ഇലാഹിന്റെ അനുഗ്രഹ പൂവ് ലോകാനുഗ്രഹിയെ ﷺനെഞ്ചിലേറ്റാത്ത നീ എത്ര പരാജയം*
നിന്റെ നഷ്ടങ്ങൾ അതു തന്നെയാണ് 
നിന്റെ സമാധാനകേടും അതു തന്നെയാണ് 
നിന്നെ വഞ്ചിക്കുന്നത് നീ തന്നെയാണ് 
അതു മനസിലാക്കാത്തത് നീ തന്നെ യാണ് 
*ലോകൈക നാഥൻ നൽകിയ ലോക നാദം ലോകാനുഗ്രഹിയെ ﷺഖൽബിൽ കൂട്ടിക്കോ അവിടുത്തേക്ക് ﷺസ്വലാത്ത് ചൊല്ലിക്കൊ, അതൊരു ലോകം തന്നെയാണ് അതു വിജയം തന്നെയാണ് അതു രക്ഷ തന്നെയാണ് എന്നും അഭയം തന്നെയാണ് ഇരു ലോക വെളിച്ചം തന്നെയാണ്*
റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ .റഹ്മത് കൊണ്ട് വിവക്ഷ തിരുനബി(ﷺ)തങ്ങളാണ് ﷺ
(ഇബ്നു അബ്ബാസ് (റ)
*ജീവിതം എന്ന യാത്രകാരാണ് ഞങ്ങൾ പക്ഷെ... ഒന്നും കയ്യിൽ കരുതാൻ കഴിയാത്ത ഉലയുന്ന യാത്രികർ നിന്റെ കരുണ എന്നും ഞങ്ങളിൽ ഉണ്ടാവണം നാഥാ...*
ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ ഒട്ടകത്തിന്റെ പുറത്തു യാത്ര പുറപ്പെടുമ്പോൾ 3 പ്രാവിശ്യം തക്ബീർ ചൊല്ലുമായിരുന്നു. എന്നിട്ട് നബി ﷺ തങ്ങൾ 

 *سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ*

(ഈ വാഹനം ഞങ്ങൾക്ക്   കീഴ്‌പ്പെടുത്തിത്തന്ന അല്ലാഹു ﷻ എത്രയോ പരിശുദ്ധൻ. ഞങ്ങൾ അതിനെ കീഴ്‌പ്പെടുത്താൻ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങൾ ഞങ്ങളുടെ റബ്ബിന്റെ  അടുത്തേക്ക് മടങ്ങുന്നവരാണ്.  അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ    ഞങ്ങൾ പുണ്യവും തഖ് വയും നീ തൃപ്തിപ്പെടുന്ന കർമ്മവും നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങൾക്ക് എളുപ്പമുള്ളതാക്കുകയും അതിന്റെ ദൂരം ഞങ്ങൾക്ക് ലഘൂകരിക്കുകയും  ചെയ്യണമേ..  അല്ലാഹുവേ, ഈ യാത്രയിൽ ഞങ്ങളുടെ കൂട്ടാളിയും ഞങ്ങളുടെ കുടുംബത്തിന്റെ രക്ഷാധികാരിയും നീയാണ്.  അല്ലാഹുവേ, യാത്രയുടെ ക്ലേശങ്ങളിൽ നിന്നും, ദു:ഖകരമായ കാഴ്ചകളിൽ നിന്നും, കുടുംബത്തിലും ധനത്തിലുമുണ്ടാകുന്ന മോശമായ പരിണിതിയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.)
ഇപ്രകാരം പറയുമായിരുന്നു. മടങ്ങിവന്നാൽ ഇവയോടൊപ്പം 

*آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ*

ഞങ്ങളുടെ റബ്ബിനെ സ്തുതിച്ചവരായി അവനെ ആരാധിക്കുന്നവരും തൗബ ചെയുന്നവരുമായി ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.

ഇങ്ങനെ കൂടി അധികരിപ്പിക്കുമായിരുന്നു.
   (മുസ്ലിം: 1342)
*ഓരോ നോക്കിലും വാക്കിലും നിന്റെ സ്തുതി ഗീതങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചു തന്ന ഞങ്ങളുടെ പകരം വെക്കാനില്ലാത്ത നേതാവ്... ﷺതങ്ങളുടെ സ്നേഹ ചോട്ടിൽ ഞങ്ങളെ ചേർക്കണേ... അവസാന ശ്വാസവും ആ കാഴ്ചയിൽ മതിമറന്നാക്കണേ...*
ആവത് ആക്ക് 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...