*✿═══════════════✿*
*ഉന്നതിയിൽ വാഴും ഉന്നമനത്തിനായ് ഉദിച്ച നിലാവ്... ﷺ*
*✿═══════════════✿*
*مُحَمَّدٌ وَاصَلَ الدُّنْيَا بِأَنْعُمِهِ*
*مُحَمَّدٌ قَدْ تَّسَامَى كُلَّ ذِى كَرَمٍ*
*മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ തൻറെ അനുഗ്രഹങ്ങളുമായി ദുനിയാവിനോട് ചേർന്നുനിന്നു. മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ എല്ലാ ഉദാരമതികളെക്കാളും മികച്ചുനിന്നു.*
അറിയില്ല നബിയോരെ ﷺഅറിയാത്ത ലോകം കാണാൻ ആശ പെരുത്ത മനമിലെ ആദിയെന്തെന്ന്
*സ്നേഹ വല്ലരിയിൽ പൂത്തൊരു പുഷ്പമായ് സുഗന്ധം വീശും ആരാമത്തിൽ ആടി കളിക്കണം*
സ്നേഹമാണ് സത്യമാണ്
കവിതയാണ് കവിളിൽ എന്നും നനവുള്ള തലോടലാണ്
ഓർമയാണ് ഓർക്കലാണ്
ആ മദ്ഹിന് തീരത്തലയാൻ മോഹമാണ്
*തിങ്കളോളി തങ്ക ത്വാഹാവേ... ﷺതാരകം തോൽക്കും ഹോജാവേ... ﷺമാനസം പറഞ്ഞ കഥയിലെ ഇഷ്ട താജരെ ﷺ*
വാക്കിൽ ഒതുങ്ങി പോയ പതികയാണെ... വാക്കുകൾ വേദനിപ്പിച്ച ലോകമാണെ...
ദാഹം മദീനയാണ്
അകമിൽ എരിയും മോഹം മദീനയാണ്
*ആശ കേന്ദ്രമാണ് അനുരാഗ ഭൂമിയാണ് ആദിയോന്റെ നൂറ് ﷺതിളങ്ങും ഭൂവിലെ സ്വർഗമാണ്*
മദീനയൊരു മൊഞ്ചുമാണ്, മഹിമയേറും പുണ്യമാണ് മഹിയിൽ മദ്ഹോതാൻ അനുരാഗ ലോകം പാടുകയാണ്
രാവ് കാണില്ല പകലുമായില്ല
ദിവ്യാനുരാഗ കൂട്ടിൽ പെട്ടാൽ നാളുമറിയില്ല
*സ്വലാത്തിൽ അലിഞ്ഞാൽ അധരം നനച്ചാൽ ആദി തീരും ഖൽബിന് ഇരുട്ടുമായും ഇരു ലോക പ്രാഭാമയംﷺ കണ്ണിൽ നിറയും*
ആദി പെരിയോനെ
ആദി തീർക്കണേ...
ഔദാര്യം കനിഞ്ഞു എന്റെ ഇരു ലോകം കാക്കണേ...
*അനസ് ബിൻ മാലിക് (റ) വിൽ നിന്ന് നിവേദനം : ഒരാൾ നബി ﷺ തങ്ങളുടെ അടുത്തുള്ള സമയത്ത് മറ്റൊരാൾ അവർക്കരികിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം പറഞ്ഞു*: അല്ലാഹുﷻവിന്റെ റസൂലേ..(ﷺ) ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു. അപ്പോൾ അല്ലാഹുﷻവിന്റെ റസൂൽ ﷺ ചോദിച്ചു: നിങ്ങൾ അത് അവനെ അറിയിച്ചിട്ടുണ്ടോ..? അദ്ദേഹം മറുപടി പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: അവനെ അറിയിക്കുക. എന്നിട്ട് അദ്ദേഹം അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു:
*أُحِبُّكَ فِي اللَّهِ*
(അല്ലാഹുﷻവിനുവേണ്ടി ഞാൻ താങ്കളെ സ്നേഹിക്കുന്നു)
അദ്ദേഹം മറുപടി പറഞ്ഞു:
*أَحَبَّكَ الَّذِي أَحْبَبْتَنِي لَهُ*
(താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്‌നേഹിച്ചുവോ അവന്‍ താങ്കളേയും സ്‌നേഹിക്കട്ടെ)
*സ്നേഹം സത്യമാവണം എങ്കിൽ തിരു നബി ﷺഹൃത്തിൽ നിത്യമാവും*
സൗഹൃദങ്ങൾ നന്മക്കാവണം
പ്രാർത്ഥനകൾ തുണയാവണം
*പാപിയായ എന്നെ പാവന മണ്ണിൽ അടക്കം ചെയ്യണേ... ഒടുവിലെ ശ്വാസം നിലക്കുന്ന നേരം പച്ച ഖുബ്ബയും കാട്ടിടെണേ...*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments