*✿═══════════════✿*
*കണ്ടിടാൻ കൊതി യേറെ യാണ്...*
*✿═══════════════✿*
*ഖൽബറിയാതെ യുള്ള ഈ അല്പ സ്നേഹ വാക്കുകൾ എവിടുന്ന് നിന്ന് വരുന്നു എന്ന് വ്യക്തമല്ല,*
എങ്കിലും രാത്രിയുടെ മറവിൽ നിലാവിന്റെ വിരിമാറിൽ കിനാവ് നെയ്യുമ്പോൾ ഖൽബിന്റെ കുറ്റപെടുത്തലുകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്
എങ്ങും എത്താൻ കഴിയാത്ത ഒരു വഞ്ചികാരന്റെ നടു കടലിലെ ചാഞ്ചാട്ടം പോലെ ഖൽബിന്റെ ലക്ഷ്യത്തിലേക്ക് എത്തി പിടിക്കാൻ കഴിയാതെ ഞാൻ വീണ്ടും വീണ്ടും ആഴിയുടെ ആഴമിൽ നിലം പതിക്കുകയാണല്ലോ യാ സയ്യിദീ... ﷺ
*ഇശ്‌ഖിന് തേനരുവി ഹൃത്തിൽ നൃത്തമാടിയാൽ എൻ നേത്രo ആനന്ദതുന്തിലമായെനെ, എന്താണ് തങ്ങളെ ﷺനഷ്ടങ്ങൾ എന്നെ ഇത്രമേൽ വരിഞ്ഞു മുറുക്കി കളയുന്നത്.*
മോഹമെന്നുള്ളിൽ തീരാ വേദന നൽകുമ്പോൾ ഇഷ്ട ഉള്ളറകളിൽ ആഴ്‌ന്നിറങ്ങിയെങ്കിൽ
കഷ്ടം കരിഞ്ഞുണങ്ങുമായിരുന്നു. മദീന എന്നെ മാടി വിളിക്കുമായിരുന്നു.
*വിദൂരമെന്ന കാഴ്ചപാടിനു വിരാമം നൽകി ഇശ്‌ഖിന് ഉറവ എന്നിലൊരു വരമായ് ഉദിച്ചു വെങ്കിൽ ഇരു ലോക വിജയമന്ത്രം അതാവുമായിരുന്നു*.
മോഹങ്ങൾ അലകടലായ് ഉള്ളിൽ തഴുകി മറയുമ്പോൾ അറിയാം ദൂതരെ ﷺഉള്ളം തേടുന്ന വാക്കുകൾ ക്കൊരു നാൾ നിറം പകരാൻ അങ്ങ് വരുമെന്ന് ﷺ
ആ ഒരു വിചാരമാണല്ലോ, ഞാൻ ഇന്നും ദിവ്യാനുരാഗ വേരുകൾ തേടി ഇറങ്ങിയത്.
*വിത്ത് പാകി നോക്കിയിട്ടുണ്ട് വെള്ളവും വളയും ശുദ്ധമായാൽ അത് കായ്ക്കും അല്ലെങ്കിൽ അതും എന്നിൽ നഷ്ടം വിതക്കും മദീന എന്നെ ആട്ടി ഓടിക്കും കനവുകൾ എന്നെ നോക്കി പരിഹസിക്കും ഖൽബ് മരവിച്ചു ഞാൻ സ്വയം നിശ്ചലമാവും എന്തിന് കൂട്ടുപിടിച്ച എന്റെ അക്ഷരങ്ങൾ പോലും എന്നെ കാർക്കിച്ചു തുപ്പും ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ ജീർണിച്ച ഒരു ജടമായി ഞാൻ ചീഞ്ഞു നാറും*
വയ്യ വയ്യ പരാജയം എന്നെ പിന്തുണരുന്നത് ചിന്തിക്കാൻ പോലും വയ്യ കൈ വെടിയരുതേ തങ്ങളെ ﷺഅങ്ങ് കൈ വിട്ടാൽ പിന്നെ ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല.
*തിരു സ്നേഹത്തിൽ അലിയാൻ കൊതിച്ചു പോയൊരു വ്യാമോഹിക്ക് മദദ് നൽകണേ, മഹിത ഭൂമിയിലെന്നെ ചേർക്കണേ...*
ഇനി ഒരു ഉമർ ആവാൻ കഴിയില്ല വീണ്ടു മൊരു ബിലാലിനെ ഓർക്കാൻ പോലും ത്രാണിയില്ല സ്നേഹം ആവോളം ചാലിച്ചു അങ്ങയെ സംരക്ഷിച്ച സിദ്ധീഖ്(റ :) തങ്ങളെ ഓർക്കുമ്പോൾ തന്നെ കണ്ഠമിടറുകയാണ് മുത്തൊളിവേ-ﷺ
*ചരിത്ര താളുകളിൽ എവിടേക്ക് തിരിഞ്ഞു നോട്ടം നടത്തിയാലും വേദനയാണ് യഥാർത്ഥ പ്രണയം കണ്ട് ഖൽബും അത്ഭുതത്തിലാണ്.*
സർവ്വ പരീക്ഷണങ്ങളിലും മുത്തിന് പാതﷺ പിന്തുണർന്ന അസൂറ ബീവിയെ ഓർമയുണ്ട്
എല്ലാം ഇസ്ലാമിന് വേണ്ടി നൽകി അങ്ങയെ ﷺഅങ്ങേ അറ്റം സ്നേഹിച്ച ബീവി ഖദീജ ഉമ്മയും ഉണ്ട്
കൂടുതൽ ഹദീസുകൾ അങ്ങയിൽ ﷺ നിന്ന് സമ്മാനിച്ച ബീവി ആയിഷാ ഉമ്മയും ഉണ്ട് എല്ലാം കേട്ട് ഖൽബ് ഇന്നും നീറുന്നുണ്ട്.
കാക്കണേ തങ്ങളെ ﷺ
ശിക്ഷ വാങ്ങിക്കൂട്ടും നാളിൽ രക്ഷയാവണേ...
മുഹിബ്ബ്ന് കാലിൽ ചോട്ടിൽ തട്ടി വീഴും മണൽ തരി യായെങ്കിലും ബഖീഇൽ കൂട്ടണം
കൂട്ടം തെറ്റി കുഴഞ്ഞു ചിറകൊടിഞ്ഞ പക്ഷിയായ് അവിടെ വീണെങ്കിലും അവിടെ അടക്കം ചെയ്യണം
*ഒന്നുമില്ലാത്ത ഈ പാപിക്ക് സർവ്വം ഔദാര്യമായ് തന്ന് എന്റെ ആഖിറം സലാമത്ത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments