*✿═══════════════✿*
*ഇരുൾ കീറി വെളിച്ചമായി അങ്ങൊന്ന് വന്നെങ്കിൽ... ﷺ*
*✿═══════════════✿*
*ഓരോ മൈലാഞ്ചി ചെടികൾക്കുമുണ്ടാവുമൊരായിരം കഥ പറയാൻ, നോവിന്റെ പ്രണയത്തിന്റെ ഒറ്റപ്പെടലിന്റെ സന്തോഷത്തിന്റെ കിനാവുകൾ ഹരം പകർന്ന മദീനത്തെ കാറ്റിന്റെ അങ്ങനെ അങ്ങനെ പറഞ്ഞാൽ അറ്റം കാണാത്ത അത്രേം*
ഒരാളും കൂട്ടില്ലാത്ത നാൾ വന്നെത്തും
ആരാരും അറിയാത്ത പാപം മുമ്പിൽ നിരത്തും
മാലാഖമാർ അല്ലാഹുവിന് ആക്ഞ നിറവേറ്റും
കൈതാങ്ങില്ലാതെ നാമും കിടന്ന് പിടയും.
*വേദനകൾ നിറയുന്ന കൂരിരുൾ മേഞ്ഞുള്ള കൂട്ടിൽ രക്ഷയായ് ഒന്ന് വന്നിടെണേ... തങ്ങളെ ﷺആരാരും കാണാതെ രക്ഷക്കായി കേഴുന്ന നേരം അഭയമായ് എന്നിൽ ഒന്ന് ഉദിച്ചിടെണേ... തിങ്കളെ ﷺ*
മതിപ്പും അറപ്പും വെറുപ്പും സ്നേഹവും ഓരോരുത്തരും കിതപ്പാലെ പറയും എല്ലാം കേട്ട് ഉയരാത്ത എൻ ശബ്ദം ആർത്തു വിളിക്കും
*ആദ്യ ദിനങ്ങൾ മുടങ്ങാതെ എനിക്കായ് അവർ നാഥനോടിരക്കും, പിന്നെ അത് പതിനഞ്ചിന്റെ അന്നേക്ക് മാറ്റപെടും വീണ്ടും ദിനം നാൽപതിൽ എത്തും പിന്നെ വർഷം തികഞ്ഞു പോവും പതിയെ അവരുടെ ഹൃദയം നമ്മെ മറക്കും ആരും തുണയില്ലാ ഇരുൾ കൂട്ടിൽ നാം ഒറ്റക്കാവും*
ആഹ്
ആരുമില്ല നാം ചെയ്ത നന്മയും നാം ചെയ്ത തിന്മയും നമ്മിൽ നിന്ന് വന്നതിലും ഭംഗിയായ് നമ്മിൽ ചേരും
തങ്ങളെ ﷺഞാൻ പാപിയാണ്
അറിവില്ല അമലില്ല അദബുമില്ല
എങ്കിലും കൈകൾ ശൂന്യമായ് പോയ എന്നെ ഒന്ന് കാക്കണേ, ഖബറിൽ എന്ത് പിണഞ്ഞെന്ന് നോക്കാൻ ഒന്ന് വരണേ,,, ആരും തുണയില്ലാ നാളിൽ രക്ഷയാവണേ... ﷺ
الله ﷻ
നിന്റെ അറ്റമില്ലാത്ത കാരുണ്യം നിന്റെ പകരമില്ലാത്ത പ്രേമ ഭാജന സ്നേഹ നിലാവിനെ ഞങ്ങൾക്ക് കനിഞ്ഞ അനുഗ്രഹം മാത്രമാണ് പ്രതീക്ഷ ഔദാര്യം കനിയണം
പാപി ഇവളെ കാക്കണേ...
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments