*✿═══════════════✿*
*"സ്നേഹം" സത്യമാവണം എങ്കിൽ തിരു നബി ﷺഹൃത്തിൽ നിത്യമാവും...*
*✿═══════════════✿*
*കണ്ടിട്ടില്ലെ, അറിഞ്ഞിട്ടില്ലെ, ലോകത്തെ വികൃതമാക്കി കൊണ്ടിരിക്കുന്നത് കണ്ട് പ്രകൃതി പോലും വാ തോരാതെ കരഞ്ഞത്. !*
ആ കണ്ണുനീരുറ്റി ഒരു പറ്റം ജനങ്ങൾ വലഞത്
അവരുടെ കിടപ്പാടം നഷ്ടപെട്ടത്.
ജീവിത മാർഗങ്ങൾ നശിച്ചു പോയത് !
*ഇനിയും നീ അറിഞ്ഞില്ലെന്നു ഭാവിക്കുകയാണോ, തിരു നൂറിനെ ﷺ. അതോ -ദുനിയാവിനെ വികൃതമാക്കി കളയുന്നവരുടെ കൂടെ കൂടി നീയും ആർമാദിക്കുകയാണോ, നാളെ രക്ഷയില്ല കേട്ടോ -നാളെ ഒരു കൈതാങ്ങിനാളില്ല കേട്ടോ -നാളെയിലെ നിന്റെ ദാഹം ശമിക്കില്ല കേട്ടോ -ആഴിയിലേക്ക് നിലം പതിക്കുമ്പോൾ എവിടെയും പിടിച്ചു കയറാൻ ഒരു ശികരം കിട്ടില്ല കേട്ടോ.*
നിനക്ക് രക്ഷ വേണോ....
നിനക്ക് അഭയം വേണോ
നിനക്ക് സമാധാനം വേണോ
നിനക്ക് സന്തോഷം വേണോ
നിനക്ക് ബറകത് വേണോ എല്ലാ ഖൈറിനും...?
വേണം അല്ലെ
*അധരം സ്വലാത്തിനാൽ ന്നനയട്ടെ. അകവും ഇരുട്ട് മാഞ്ഞു പ്രഭ പരക്കട്ടെ...കണ്ണിൽ തിരു നൂറു ﷺപകരട്ടെ... സന്തോഷം നിന്നിൽ എന്നും നിലാവ് പെയ്യിക്കട്ടെ...*
ഇപ്പോ, ഒരു തെളിമാനം നീ കാണുന്നില്ലേ... അതെന്താണെന്ന് നിനക്കറിയില്ലെ -അതെ പുണ്യ റബീഹ് ഇങ്ങെത്താറായതിന്റെ സന്തോഷം.
ഇപ്പോ പ്രകൃതിയുടെ കണ്ണുനീർ അല്പം ശമിച്ചിട്ടുണ്ട് റബീഹ് ൻ പൊന്നമ്പിളി വാനിൽ ഉയരാൻ സമയം അടുക്കും തോറും
*ഹാ -എന്തൊരാനന്തം*
*കാത്തിരിപ്പിന് വല്ലാത്ത സുഖം തന്നെയാണ്, എങ്കിലും ശൂന്യതയോടെ യുള്ള ഈ നിൽപ്പ് അതിത്തിരി നോവ് പകരുന്നുണ്ട്,അല്ലെ /? "ഒരു മുഹിബ്ബ് ൻ തുപ്പു നീരെങ്കിലും ആയിരുന്നു വെങ്കിൽ" അല്ലെങ്കിൽ ആ തുപ്പു നീരോന്ന് എന്നിൽ ഉറ്റിയിരുന്നു വെങ്കിൽ*
ആ പ്രണയ മധുരം നുണയാമായിരുന്നു.
ആ മധുര ലഹരിയിൽ എന്റെ ദിനം കഴിയുമായിരുന്നു.
*മടക്കം ഇങ്ങെത്തി കഴിഞ്ഞു നാഥാ നിന്റെ ഔദാര്യത്തിൽ മാത്രം കണ്ണു നട്ടിരിപ്പാണ് ഈ പാപി, ഒടുക്കം നടുക്കം ഒഴിവാക്കി കിട്ടുന്ന അത്ഭുത ഭൂവിൽ ആക്കി തരണേ... നിന്റെ കാരുണ്യം എന്നിൽ ചൊരിയണേ... മുത്ത് തങ്ങളോരെ ﷺസ്നേഹിച്ചു അഭയം കണ്ടെത്തിയവരിൽ എന്നെ ചേർക്കണേ...*
ആവത് ആക്ക്
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments