*✿═══════════════✿*
*മാസ്മരിക വലയം*
*✿═══════════════✿*
*കാതുകളിൽ അലയടിക്കുന്നുണ്ട് മദീനയിലെ പുകളുകൾ, ഖൽബ് ചൊല്ലുന്നുണ്ടൊരായിരം കഥകൾ.*
അഭയമായ് ആശ്രയമായ് അനുരാഗമായ് അഭിമാനമായ് അങ്ങനെ അങ്ങനെ പറയും തോറും എഴുതും തോറും അതിരു കവിയുന്നൊരു ലോകം.
*ഹറാമായ ജീവിത ശൈലിയാണ് ഓരോരുത്തരെയും തെറ്റിലേക്ക് നയിക്കുന്നത്, വിവരമില്ലായ്മയാണ് എല്ലാ അധപദനത്തിനും കാരണം*
കുഞ്ഞുനാൾ മുതലെ കുഞ്ഞിളം പൈതലിനെ സ്വലാത്തും ബുർദയും പഠിപ്പിക്കണം.
തിരു നബി തങ്ങളോരുടെ ﷺബാല്യവും യൗവനവും ജീവിത മുടനീളം തന്നെ ലോകർക്ക് നൽകിയ പാഠങ്ങൾ ഓരോന്നും അവർ അറിയണം
*സത്യമായ പ്രണയം എന്താണെന്ന് അവർ അറിയണം സത്യ ദൂതർ ആരായിരുന്നു എന്നും അറിയണം... ﷺ*
പുല്ലും കാടും നിറഞ്ഞു കിടക്കുന്ന വഴിയിൽ പോവാൻ ആർക്കും പേടി തോന്നും, എന്നാലോ, എല്ലാം വൃത്തിയാക്കി വഴികൾ യാത്രക്ക് സുഖമമാക്കി കൊടുത്താൽ പിന്നെ യാത്രക്കാർ അതിനെ വിശാലമാക്കും.
*അതു പോലെ യാണ് കുഞ്ഞുങ്ങൾ. അവർ പഠിക്കട്ടെ അവർ അറിയട്ടെ, അവർ കേൾക്കട്ടെ, കേൾക്കുന്ന ഓരോ ഖൽബിലും ഉറച്ചു പോകുന്ന മാസ്മരിക വലയം സൃഷ്ടിച്ച മദീനയിലെ പുകളുകൾ*
മദീനയിലെ സുൽത്താൻ ﷺ
മഹിമയേറെ നിറഞ്ഞ നേതാവ് ﷺ
കാലം പോലും മങ്ങലേൽ പ്പിക്കാതെ ചരിത്ര താളുകൾ നിറഞ്ഞ ഹോജാവ്... ﷺ
*സ്വലാത്ത് ഒരു സംരക്ഷണ കവചമാ അതിൽ അലിഞ്ഞു ചേർന്നാൽ മധുരം മദീനയിലാ, മാലോകർ വാഴ്ത്തും രാജ ഇരു ലോക വെളിച്ചമാ... ﷺ*
കഥന കഥകൾ ചൊല്ലുവാൻ
കരളു പകുത്തു നൽകുവാൻ
കാമിലർ അരുമ മലർ ﷺസ്നേഹമാലെ നോക്കലാ...
*കാതമൊരു ദൂരമല്ല കാലവും തടസമല്ല തിങ്കളിൽ ഉദിച്ച തങ്ങളോര്ﷺതങ്കം തോൽക്കുമഴകാ...*
എന്താണെന്ന് അറിയില്ല *മദീന* എന്ന് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു പിടച്ചിലാണ്
വല്ലാത്തൊരു ആകർഷണ ശക്തി ആ പുണ്യ ഭൂമിക്കുണ്ട്
*അതെ -ലോകത്തിന്റെ നേതാവ് കാലത്തിന്റെ ജേതാവ് സത്യത്തിന്റെ പിതാവ് അഷ്‌റഫുൽ വറാ ത്വാഹാ നിലാവ്... ﷺ*
ഇതിൽ പരം വിജയം പാരിൽ മറ്റെവിടെ കിട്ടും
അതിൽ മുന്തിയ സ്വർഗം ഭൂമിയിൽ എവിടെ പണിയും.
അത്തറും തോറ്റു മടങ്ങിയില്ലെ, അമ്പറും ലജ്ജയോടെ തല താഴ്ത്തിയില്ലെ,
*മുത്തിന് ﷺമേനിയിൽ നിന്ന് വമിച്ച സുഗന്ധം ആസ്വദിച്ചു,*.
അതാണ് ലോകാനുഗ്രഹി.
അഴകിലും അദബിലും അനുഗ്രഹങ്ങൾ നിറഞ്ഞ അജബുള്ള തങ്ങളോര്... ﷺ
*ഇത് തന്നെയാണ് ഓരോരുത്തരെയും മദീനയിലേക്ക് അടുപ്പിക്കുന്ന മാസ്മരിക വലയവും*
പാറി പറന്ന് ആ ബഖീഇന്റെ പൂ മര ചോട്ടിൽ തളർന്നു വീഴണം
ആവോളം മദഹെഴുതി മദദ് തേടണം
*മദദ് നിലക്കാത്ത മണ്ണിൽ എന്റെ അന്ത്യമാവണം, യഥാർത്ഥ ലോകത്തിലേക്കുള്ള തുടക്കമാവണം*
ലജ്ജയില്ലാതെ വീണ്ടും കേഴുന്നു നാഥാ നിന്റെ കാരുണ്യം ചൊരിയണേ...
ആരും തുണയില്ലാത്ത നാൾ തണിയാവാൻ തങ്ങളോര് ﷺവരാൻ ആവത് ആക്കണേ...
*ഔദാര്യം എൻ വ്യാമോഹങ്ങൾക്ക് നിറം പകർന്നു എന്റെ ആഖിറം സലാമത്ത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments