*✿═══════════════✿*
*അനുരാഗ തീർത്ഥം*
*✿═══════════════✿*
*فَكٙـيْفَ تُـنْـكِرُ حُـبًّا بٙـعْدٙ مَا شَـهِدٙتْ*
*بِـهِ عٙـلٙـيْكٙ عُـدُولُ الـدَّمْـعِ وَالسَّـقَـمِ*
*ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാന്മാരായ സാക്ഷികൾ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്െറ അനുരാഗത്തെ നിഷേധിക്കാനാവും?*
അനുരാഗികൾ അവരുടെ നിലനിൽപ് പോലും മറന്ന് സ്വയം ഒരു രോഗിയായ് പരിണമിക്കുന്നു.
ഉറക്കവും ഊണും മറന്ന് ശരീരവും മനസും തളർന്നു ഓരോ ദിനവും ദിവ്യാനുരാഗത്തിന്റെ അടിവേരു തേടി ഇറങ്ങുന്നു.
*കാലം അതിനൊരു തടസം സൃഷ്ട്ടിക്കുന്നില്ല ദൂരമതിനൊരു വിള്ളലും വരുത്തുന്നില്ല, പണമെന്ന ദുനിയാവിനെ ഭരിച്ചു കൊണ്ടിരിക്കുന്ന നീധിമാനെ അവർ വില കൊള്ളുന്നില്ല.*
സാശ്വദ പരിഹാര മേധാവിയായ ലോകത്തിന്റെ നേതാവിലേക്ക് ﷺഅവർ എത്താൻ ആഗ്രഹിക്കുന്നു.
*ആഗ്രഹങ്ങളും ആശകളും അനുരാഗ വിഹായസിൽ പറന്നേറാൻ അവർ ചിറകുകൾ വെച്ച് പിടിപ്പിക്കുന്നു.*
സത്യമായ സ്നേഹം ഖൽബിൽ ഊട്ടി ഉറപ്പിക്കാൻ സ്നേഹ ദൂതരുടെ ﷺപുണ്യ മദീനയിൽ അവർ രാ- പാർക്കുന്നു. മനം എന്നും അവിടെ തത്തി കളിക്കുന്നു.
*കാലമൊരു കൗതുകം സൃഷ്ടിക്കാതെ കാതമൊരു വിള്ളലും നൽകാതെ കാതലിനെ ﷺനെഞ്ചിലേറ്റാൻ അവർ മത്സരങ്ങളിൽ ഏർപ്പെടുന്നു. ബുർദയും സ്വലാത്തും മാലയും മൗലിദുo അതിന് സുഗന്ധം പരത്തുന്നു.*
യാ ആശിഖൽ മുസ്തഫാ ﷺ എത്ര മനോഹരം ഈ ലോകം, എത്ര ആനന്ദ മീ രാവുകൾ
*ആ രാവുകളിൽ എനിക്കുമൊരു ഇടം കിട്ടിയിരുന്നു വെങ്കിൽ, ആ പകലുകൾ എനിക്കും അഭയം നൽകി യെങ്കിൽ,*
ഹോ -പരാജയം എന്റെ പരാജയം എന്റെ മാത്രം പരാജയം
ഓരോ വഴികൾ കാണിച്ചു തന്ന മഹാരതന്മാർ മാർഗ ദർശിനികളായിരിക്കെ -എല്ലാം കണ്ടില്ലെന്ന് നടിച്ചു അല്പ വാക്കുകളിൽ പ്രണയം വിടർത്തുന്ന ഞാനെത്ര വിഡ്ഢി, കൈകൾ ശൂന്യമായ വ്യാമോഹി.
*അതിരുകളില്ലാത്ത പ്രണയ ലോകത്തിലേക്ക് ഒന്ന് എത്തി നോക്കാൻ കഴിഞ്ഞിരുന്നു വെങ്കിൽ, തിരു റസൂലോരുടെ ﷺയഥാർത്ഥ മുഹിബ്ബ് ന് വായിൽ നിന്ന് ഉറ്റി വീഴും അനുരാഗ തീർത്ഥമെങ്കിലും എൻ നെറുകയിൽ ഉറ്റിയിരുന്നു വെങ്കിൽ, ഈ പരാജയത്തിന്റെ പടു കുഴിയിൽ നിന്ന് എഴുനേറ്റ് നാളെയിലേക്കൊരു പ്രതീക്ഷയിലിരിക്കാമായിരുന്നു.*
ആ മനോഹരമായ ദിനരാത്രങ്ങൾ എന്നിൽ നിറയണം
ആ കാഴ്ചകൾക്ക് വേണ്ടി കണ്ണ് ചിമ്മണം
ആ ഒരു നോക്കിൽ റൂഹും അടരണം
അന്നേരം ബഖീഇൽ ചിറകറ്റ് വീഴണം
*പടു വിഡ്ഢിയുടെ വ്യാമോഹം യാ അല്ലാഹ് നിന്റെ ഔദാര്യം കൊണ്ടു മാത്രം എന്നെ രക്ഷിക്കണേ... നിന്റെ അതിരില്ലാത്ത കാരുണ്യം എന്നിൽ ചൊരിഞ്ഞു മുത്ത് നബി തങ്ങളോരുടെ ﷺസ്നേഹ ലോകത്തിൽ എന്നെ ചേർക്കണേ...*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments