Skip to main content

അഴകുള്ള തങ്ങൾ... 🌹🌼

*✿═══════════════✿*
*അനുഗ്രഹീതർ ത്വാഹാ നബി ﷺ*
*✿═══════════════✿*
   *مُحّمَّدٌ عَمَّنَا إِحْسَانُ نِعْمَتِهِ*
           *مُحَمَّدٌ سِرُّ عِلْمِ اللَّوْحِ وَالْقَلَمِ*

*മുഹമ്മദ് മുസ്ത്വഫാ ﷺ യുടെ അനുഗ്രഹത്തിൻെറ ദാനം നമ്മളോരോരുത്തരെയും ഉൾപ്പെടുത്തി. മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ ലൗഹ്, ഖലം എന്നീ വിജ്ഞാനത്തിൻെറ സത്തയാണ്.*
അറിവും അദബും അഴകും ആ തിരു ദൂതരിലാണ് ﷺ
നേതൃത്വവും പിതൃത്വവും ആ കൈകൾ സുരക്ഷിതമാക്കി കാണിച്ചു തന്നതുമാണ്... ﷺ, 
   നബിﷺതങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം, പ്രകാശം പരത്തുന്ന ഒരു ഗോളമെന്ന നിലയില്‍ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂര്‍ണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്...
അക്ഷരാർത്ഥത്തിൽ ചന്ദ്രൻ പോലും നാണിച്ചു പോവുന്ന സൗന്ദര്യ തേജസ്‌ ﷺ
 *നബിﷺതങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ ‘ബദ്ര്‍’ (പൂര്‍ണ്ണ ചന്ദ്രന്‍). ഐശ്വര്യപൂര്‍ണ്ണവും മനോഹരവുമായ, അവിടുത്തെ (ﷺ) മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു...*
 അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നു: “നബിﷺതങ്ങള്‍ മദീനയിലെത്തിയ വാര്‍ത്ത കേട്ട ഉടനെ തന്നെ ജനങ്ങള്‍ തിരുസവിധത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഞാനും പോയി. അവിടുത്തെ (ﷺ) മുഖം കണ്ടപ്പോഴേ എനിക്കു ബോധ്യമായി, ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന്"
  (സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹിﷺ: പേജ് 22)
 *ഇബ്നു അസാകിര്‍, ജാബിര്‍ (റ)വില്‍ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നു: “ജിബ്രീല്‍ (അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു ﷻ അങ്ങേക്ക് സലാം പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: “യൂസുഫ് (അ)ന്റെ സൗന്ദര്യം ഞാനെന്റെ കുര്‍സിയ്യിന്റെ പ്രകാശത്തില്‍ നിന്നാണു നല്‍കിയത്. അങ്ങയുടെ മുഖത്തിന്റെ സൗന്ദര്യം എന്റെ അര്‍ശിന്റെ പ്രകാശത്തില്‍ നിന്നു നല്‍കിയതാണ് ”*
  (അല്‍ഖസ്വാഇസ്വ്: 2/107)
തങ്ങളെക്കാൾ തിളങ്ങിയില്ലൊരു തിങ്കളും ﷺ
തിങ്കളെക്കാൾ ലങ്കുകയില്ലൊരു തങ്കവും... ﷺ
*താരകം തോൽക്കും താരക പ്രഭുവാണ്  ﷺതാരിളം മേനിയിൽ അസർമുല്ല ചേലാണ്, താമര തോൽക്കുന്ന ചുമപ്പിന്റെ നിറമാണ്, അമ്പറും നാണിക്കും സുഗന്ധം അവിടെത്തെ  ﷺപ്രത്യേകതയാണ്*
ഉത്തമ നേതാവിനെ തന്ന ലോകൈക നാഥാ ഉന്നതിയിൽ വാഴ്‌ന്ന അഴകുള്ള റോജവിന്  ﷺതണൽ മര ചോട്ടിൽ അഭയം തരണേ...
*ആരും കൊതിക്കും ആ സ്നേഹം ലഭിച്ചവരിൽ ഔദാര്യം ഞങ്ങളെ കൂട്ടിടണേ...*
അർഹതകൾ ഒട്ടുമേ-തീണ്ടാത്ത പാപിയിൽ നിന്റെ കരുണ ചൊരിഞ്ഞു കാത്തിടെണെ... 
ആവത് ആക്ക് 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...