*✿═══════════════✿*
*വാഴ്തുകൾ പാടാം മദ്ഹുകൾ ഓതാം*
*✿═══════════════✿*
*ലോകത്തിന് ഉത്തമ നേതാവ് ﷺ*
*കാലത്തിന് ഉത്തമ ഗുരുവര്യർ ﷺ*
*ഹാത്തിമുൽ അമ്പിയ രാജാവ് ﷺ, ആലങ്ങൽക്കുടയോൻ തന്ന നിറ നിലാവ്*
ആരമ്പ പൂ കനി
ആരിലും അഴകൊളി
ആദം നബി ക്ക് മുന്പേ പടച്ചുള്ള നൂറോളി ﷺ
സ്നേഹ നിലാ മുല്ല
സഹന തിരു താജﷺ
കേൾക്കണേ... നാഥാ തേട്ടം
നോക്കണേ... എന്നിൽ
കാക്കണേ... പാപി ഇവളെ തിരു ﷺമദദിലായ് ചേർക്കണേ...
*തിരു നൂറേ ﷺകാണണം ആ മദ്ഹ് കേൾക്കണം, കാതിന് ഇമ്പ മൂറിയ ചരിത മോരോന്നോർക്കണം.*
നിശയിലശകിലെങ്കുo ഇശൽ കിനാവ്
കാലം കാത്തു വെച്ച അനുഗ്രഹ പൂവ് ﷺ
ആമിന ബീവിക്ക് പിറന്ന സൂര്യ തേജസ് ആരിലും അത്ഭുതമൂറിയ ഇശ്‌ഖിന് ഹോജ ﷺ
*ഖദീജാ ബീവിക്ക് തുണയായ് ആയിഷാ ബീവിക്കും തണലായ് ഫാത്തിമ ബീവിക്കെന്നും ഉപ്പയായ് സ്നേഹ ഗുരുവായി ലോകാനുഗ്രഹിയെന്ന ﷺതിരു തിങ്കൾ*
വെളിച്ചത്തിനെന്തു വെളിച്ചം ഇരുട്ടിന്റെ നാദം തോൽക്കും പ്രകാശം
ഇരു ലോക രക്ഷക്കായി ഉദിച്ച സൂനo
ഇശ്‌ഖിന് ബഹറല നേതാവ് ﷺ
*എത്തി പിടിക്കാൻ ആവാത്ത ലോകത്തേക്ക് നോക്കുമ്പോൾ വല്ലാത്ത ആനന്ദം ആർക്കും അറിയാൻ അല്ലെങ്കിൽ പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം*
ഔദാര്യമാണ് പ്രതീക്ഷ
എൻ ചെയ്തികൾ ആണ് നിരാശ
നാഥാ കാരുണ്യ കടലായ നിന്റെ രക്ഷ മുത്തിനെ ﷺസ്നേഹിച്ചവരുടെ കൂടെ ചേർക്കണം ആശ
*ഷാഫിയാണ് നാഥാ നീ ഖാഫിയാണ് ഔദാര്യം കനിഞ്ഞെന്റെ ആഖിറം സലാമത്ത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments