Skip to main content

അങ്ങൊന്നു കനിഞ്ഞെന്നാൽ

*مُحَمَّدٌ ذِكْرُهُ رَوْحٌ لِأَنْفُسِنَا*
        *مُحَمَّدٌ شُكْرُهُ فَرْضٌ عَلَى الْأُمَمِ*

*മുഹമ്മദ് മുസ്ത്വഫ ﷺ തിരു നബി യെ ഓർക്കൽ / പറയൽ നമ്മുടെ ശരീരത്തിന് ആത്മാവാണ്. അവിടുത്തേക്ക് ﷺ നന്ദി പറയുക ഉമ്മത്തികൾക്ക് ഫർളാണ്*
          സ്നേഹിക്കാനും സ്നേഹിക്കപെടാനും ഒരു ഉത്തമ നേതാവ്... ﷺ
റഹ്മാനും റഹീമുമായ രാജദി രാജനായ റബ്ബ് 
اللهﷻ
കനിഞ്ഞു അരുളിയ റഹ്മത്തുൽ ലിൽ ആലമീൻ നബി ത്വാഹാ തിങ്കൾ... ﷺ
*അല്ലാഹുവിന്റെ ഹബീബിനോടുള്ള സ്നേഹം സത്യമാവാതെ ഒരു വിശ്വാസിക്കും അവന്റെ ദീൻ കാക്കാൻ കഴിയില്ല*
ഉമ്മയെക്കാൾ ബാപ്പയെക്കാൾ സ്വന്തത്തെക്കാൾ ഭർത്താവിനെക്കാൾ 
അവിടെത്തോടുള്ള ﷺസ്നേഹം ഖൽബിൽ നിലയുറക്കണം
*ഉമ്മയിൽ നിന്ന് തിരു നബിയെ ﷺകേട്ട് കാലുകൾ ഇല്ലാത്ത സമർപ്പിക്കന്തിലെ കുഞ്ഞു ബാലൻ ഇഴഞ്ഞു ഇഴഞ്ഞു മദീനയിലേക്ക് യാത്രയായിയില്ലെ, മകന്റെ പ്രണയ തീവ്രതയിൽ മറുത്തൊരു വാക്കുരിയാടാൻ കഴിയാതെ ഉമ്മ ലോകത്തിന്റെ നേതാവിന്റെ അരികിലേക്ക് തന്റെ കുഞ്ഞിനെ യാത്രയാക്കിയില്ലെ*
ഇതൊക്കെയല്ലെ... 
പ്രണയം 
ഇവരൊക്കെ അല്ലെ യഥാർത്ഥ ഇശ്‌ഖിന് അഹ്ലുക്കാർ 
*പിന്നെ ഞാനും നിങ്ങളും കെട്ടുന്ന ഈ കോലം ഈ ഭാവം ആരെയോ ബോധിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രമല്ലെ...?*
ഒന്ന് ചിന്തിച്ചു നോക്കു 
നമുക്കുണ്ടോ , ലോകത്തിനാകം റഹ്മത്തായി വന്ന തിരു ﷺനബിയോട് ഹുബ്ബ് 
എഴുത്തും വായനയും വര വർണനയുമല്ലാ 
*പ്രണയം*
അതൊരു വികാരമാണ് 
ഖൽബുറച്ചവന്റെ ഉള്ളിലെ ഒരു തരം അവസ്ഥ 
*യാഥാർഥ്യം ആ അവസ്ഥയെത്തിക്കയിഞ്ഞാൽ  സൊ -ബോധം നഷ്ട പെട്ട മുഴു ഭ്രാന്ത് തന്നെയാണ് വരുക.*
അവിടെത്തോട് നന്ദി പറയാൻ കഴിയാത്ത പാപിയാ ഞാൻ 
*നന്ദി എന്ന വാക്കിന് അർത്ഥമറിയില്ല സത്യമായ സ്വലാത്തിൽ പരിഹാര മുണ്ട് സ്നേഹമാ അത് നബി ﷺതിങ്കൾ അരുളിയ നേട്ടമാ*
ദിവ്യാനുരാഗം  
അതൊരു വല്ലാത്ത പ്രതീതി തന്നെയാണ് 
ഹൃദയം മദീനയിലങ്ങനെ പാറി പറക്കുന്ന സ്നേഹ പ്രകടനം 
*പാടണോ / അതോ പറയണോ /അതോ വരയ്ക്കണോ? ഒന്നുമറിയാതെ ഖൽബ് തന്നെ നിശ്ചലമായി പോവുന്നൊരു അവസ്ഥ*
ഉമറും സിദ്ധീഖും അലിയും ഉസ്മാനും സാബിത്തും ഹസ്സാനും (റ :)
അവരൊക്കെ മുത്ത് നബിയെ ﷺപ്രണയിക്കുന്നതിൽ മത്സരിക്കുകയായിരുന്നു 
സ്വന്തം ജീവൻ മറന്നു ഇറാ ഗുഹയിൽ വേദന കടിച്ചമർത്തിയ സിദ്ധീഖ് (റ) യഥാർത്ഥ കൂട്ടുകാരൻ 
*തന്റെ ധീരത മുത്ത് തങ്ങളോർക്ക് ﷺസംരക്ഷണമായി നിന്ന അലിയാര് തങ്ങളും ഉമർ എന്നൊരും (റ :)*
പിന്നെ ഈ പാപിയുടെ തൂലികയിൽ എന്തർത്തം 
പിന്നെ ഈ വേഷം കെട്ടൽ അല്ലയോ പരാജയം 
അർഹതയില്ലായിമ എന്നെ വരിഞ്ഞു മുറുക്കെ ദിവ്യാനുരാഗികളുടെ ചരിതം എന്നെ വീണ്ടും കുഴപ്പത്തിലാക്കുന്നു 
*സഹിക്കാൻ പറ്റാത്ത എന്റെ ഖൽബിൽ നിന്നും വേദന വരിയായ് പിറവി കൊള്ളുന്നു.*
അല്ലയോ എന്റെ ഹബീബീ... ﷺ
പാപി എന്നിരുന്നാലും ഈ വ്യാമോഹം പൂണ്ട ഖൽബിനെ ഒന്ന് നോക്കണേ 
തിരു കരം ﷺതന്നൊരു
 നേട്ടം അരുൾ ചെയ്യണേ... 
*വാക്കിലല്ല നോക്കിൽ ഖൽബിലൊരു വലയം തീർക്കണേ -ഇശ്ഖ് നിറച്ചതിൽ ഇഷ്ടം വാരി വിതറണേ...*
കുടൽ മാല അണിഞ്ഞ നേരവും ക്ഷമിച്ചതാ 
കണ്ട മോൾ ഫാത്തിമ ഉള്ളം വെന്തതാ (റ)
*ഉലകിൽ സമം ബദലില്ല മുത്തേ സയ്യിദീ ﷺഅങ്ങ് മാത്രമാണ് രക്ഷ എന്നും സ്നേഹ വാരിതി, അങ്ങ് കനിഞ്ഞാൽ എന്നും പിറന്നാളാ കനവിൽ നൂറോളി... ﷺ*
കഷ്ടങ്ങളെ ഇഷ്ടങ്ങളാക്കാൻ 
നഷ്ടങ്ങളെ നേട്ടങ്ങളാക്കാൻ ലോകത്ത് ഉദിച്ചുയർന്ന പ്രഭാമയം 
*സ്നേഹ കടലെന് നബി ﷺസദയം*
യാ 
اللهﷻ
*വാക്കുകൾ അതിക്രമിച്ചിരിക്കുന്നു എന്ന് നല്ല ബോധം ഉണ്ട് ഖൽബിനെ പിടിച്ചു കെട്ടാൻ കഴിയാതെ ഞാൻ ഉലയുന്നുമുണ്ട് പാരിൽ രക്ഷ നിന്റെ കരുണയിലുണ്ട് ഔദാര്യമല്ലാതെ മറ്റൊന്ന് പ്രതീക്ഷയില്ല കനിയണേ നാഥാ...*
തിരു നബിയെ ﷺസ്നേഹിച്ചവരിൽ ഞങ്ങളെയും ചേർക്കണേ...
നിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം ഞങ്ങളുടെ അതിരു കടന്ന മോഹങ്ങൾക്ക് ശമനം തന്ന് ആഖിറം സലാമത്‌ ആക്കു 
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...