സ്വലാത്ത് എന്ന കയർ ഉപയോഗപെടുത്തി ഇശ്ഖ് എന്ന പാന പാത്രം കണ്ടെത്തണംഇഷ്ടം നിറച്ചതിലെ പാനീയം ആവോളം സേവിക്കണം
*പകരം നൽകാനെന്തുണ്ട്...?*
ഖൽബ് എപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്
*ഒന്നുമില്ലെന്നുള്ള എന്റെ ആവർത്തിച്ച ഉത്തരം കേട്ട് അവരും എന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു*
ഞാൻ എവിടെ നിന്ന് തുടങ്ങണം
അറ്റവും അവസാനവും കാണാത്ത ആ തിരു ഹബീബോരുടെ ﷺസ്നേഹത്തിന് മുമ്പിൽ ഞാൻ അശക്തയാണ്
*കൈകൾ ശൂന്യമായിരുന്നിട്ടും എന്നെ ഏറെ അറിഞ്ഞ എനിക്ക് ഏറെ പരിഹാരമായ നേതാവ് ﷺ. വാക്കുകൾക്ക് പോലും സ്നേഹിക്കാൻ അർഹത ഇല്ലാത്ത എന്നുടെ പിഴവുകൾ ഓർത്ത് ഞാൻ ഏറെ വിങ്ങുന്നുണ്ട്*
യാ ഹബീബി ﷺകരവിരുതുകൾ അങ്ങേക്ക് വേദന നൽകുന്നു വോ അറിയില്ല കാരണം എനിക്ക് അറിവില്ല എനിക്ക് അദബുമില്ല ഓരോ ദിവസവും രാവുറങ്ങാൻ ആവാതെ എന്റെ ഖൽബെന്നെ പഴിക്കുന്നത് കേട്ട് ഞാൻ ഭ്രാന്തയായിരിക്കുന്നു
*എന്നാണ് എനിക്ക് ഒരു ബോധമുദിക്കുക, എന്നാണ് പകരമില്ലാത്ത നേതാവ് ﷺഎന്റെ ഖൽബിൽ ഉറക്കുക. വയ്യ കാത്തിരിപ്പിന് വല്ലാത്ത ഒരു വേദനയാണ്. ദിനമോരോന്ന് കൊഴിഞ്ഞു വീഴുമ്പോഴും ഞാൻ എരിഞ്ഞു തീരുകയാണ്*
തിരു ﷺകരം തന്ന് എന്നെ നോക്ക് കാക്കണേ സയ്യിദീ... ﷺ
കനവുകൾ നിറയാൻ ഞാൻ കാക്കും സ്നേഹ വാരിതി ﷺ
മുത്തും പവിഴവും മരതക കാന്തിയും നാണിച്ചു പോയില്ലെയോ നബിയോരെ ﷺ
മത്ത് പിടിക്കും മുത്തിന് ﷺപ്രണയം ഇന്നും എന്നിൽ അടി ഉറച്ചില്ലല്ലോ തങ്ങളെ ﷺ
*ഞാൻ എന്റെ ഖൽബിനെയാണോ -? അതോ എന്റെ ഖൽബ് എന്നെയാണോ വഞ്ചിച്ചു കൊണ്ടിരിക്കുന്നത് എന്ന് പോലും കണ്ടു പിടിക്കാനാവാതെ ഞാൻ കുഴപ്പത്തിലാ നിലാവേ... ﷺഎന്നെ രക്ഷിക്കണേ ജേതാവെ... ﷺ*
പാതിരാവിന്റെ മറവിൽ തങ്ക കിനാവുകൾക്ക് ക്കാത്തൊരു വേളയിൽ മദീന നിറഞ്ഞ എൻ ചിത്രതാളുകളിൽ ഹരം കണ്ടെത്തി ഞാൻ തിങ്കളോരെ ﷺ
*അത്തറും അമ്പറും തോറ്റു പോവും ഗന്ധമെൻ നാസികയെ തലോടി സയ്യിദരെ ﷺആമ്പലിന് അഴകാണ് ഉലകിൽ ഉത്തമ മെന്ന് ഓതി ഒരശിരീരി എന്നിൽ നിത്യവുമെ-*
സത്യം സ്നേഹം ഒരു പിടി വള്ളിയാ നാളെ രക്ഷയായ് കാക്കും ഉന്നതിയാ
ഖൽബുറക്കാൻ തുണ നൽകണേ തണിയെ ﷺ
പ്രതീക്ഷയാലെ കണ്ണ് നട്ടിരിക്കും ഞാൻ എന്നുമെ-
*അമ്പവന്റെ ഇമ്പകനിയാണ്...ﷺ അനുഗ്രഹം ഇന്ന് ലോകം കാണും സർവ്വവും*
സ്വലാത്ത് എന്ന കയർ ഉപയോഗപെടുത്തി
ഇശ്ഖ് എന്ന പാന പാത്രം കണ്ടെത്തണം
ഇഷ്ടം നിറച്ചതിലെ പാനീയം ആവോളം സേവിക്കണം
اللهﷻ
*നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം അർഹത ഒട്ടും തീണ്ടിയിട്ടില്ലാത്ത വിഡ്ഢിയുടെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു*.
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments