Skip to main content

മനം മദീനയിൽ വാഴണം... 🌼

*انت منجينا غدا من شفاعتك الصفا*
  *من لنا مثلك يا سيدي خير النبي*

  *അങ്ങയുടെ ﷺ ശുപാർശയാ നാളെ രക്ഷ നബിയ്യരേﷺ..അങ്ങയെﷺപോലുളളവർ ആരുമില്ല റസൂലരേﷺ...* 
കാലങ്ങളുടെ കുത്തൊഴുക്കിൽ പെട്ടു പല പ്രണയങ്ങൾക്കും മങ്ങലേൽക്കാറുണ്ട് മുത്ത് നബിയെ ﷺഒരു കാലവും ഒരു ദൂരവും മങ്ങലേൽപ്പിക്കാത്ത പ്രണയം അത് നിലകൊള്ളുന്നത് അങ്ങയോട് മാത്രമാണ് സയ്യിദരെ ﷺ
*ചന്ദ്രനും നാണത്താൽ ശിരസ് താഴ്ത്തി പോയതോ, അമ്പരപ്പ് മാറാത്ത മൊഞ്ച് കണ്ട് നെഞ്ച് പിളർന്നതോ, എന്തോ യഥാർത്ഥ ഇശ്‌ഖിന് അഹ്‌ൽക്കാർ വാഴും ലോകം എന്നും അത്ഭുതമൂറിയാതോ-*
അമ്പവന്റെ ഇമ്പകനി മുത്താറ്റൽ സയ്യിദരെ ﷺആശിഖിന് ഹൃത്തിൽ പതിഞ്ഞ മുഹബത്തിന്
 സൂനമേ-അങ്ങ് വാഴും മദീന നാട്ടിൽ ഒന്ന് അണയാന് മോഹം 
*ഇശ്‌ഖിന് മധുരം എന്തെന്ന് അറിഞ്ഞിട്ടില്ല ഇഷ്ട മറിഞ്ഞ ഖൽബിൽ ഒരിടം നേടിയതായ് തോന്നിയിട്ടുമില്ല എങ്കിലും ചരിതം കേട്ട എൻ ഖൽബിന്റെ വേദനകൾ എല്ലാം ഇന്ന് മദീനയും മദീനയിലെ രാജകുമാരനുമാണ് ﷺ*
അങ്ങേക്കല്ലാതെ ﷺഈ മോഹത്തിന് ശമനം നൽകാൻ കഴിയില്ല ആ കരം പുണർന്നാൽ അല്ലാതെ ഒരു രക്ഷയുമില്ല 
എല്ലാം നഷ്ടപ്പെട്ട് വിചാരണ നാൾ എന്നിൽ അണയുമ്പോൾ രക്ഷയായ് വന്നിടണേ തിങ്കളെ ﷺ
*എഴുതുന്ന വാക്കുകളിൽ ഒരിക്കലും സ്നേഹം നിഴലിച്ചിട്ടില്ല, സ്നേഹ നാടിനെ ഈ പാപി കണ്ടിട്ടുമില്ല, എങ്കിലും ചിത്രങ്ങളിൽ പതിഞ്ഞു കണ്ട ആ ഹരിത ഭൂമി കണ്ട് എൻ മനം പൊട്ടി പിളരുന്നതായ് എനിക്ക് തോന്നിയിട്ടുണ്ട്, പച്ച ഖുബ്ബ എൻ മനം ആകെ കുളിരു പകർത്താറുമുണ്ട്* 
അമ്പിളി ചേൽ മാറാത്ത മൊഞ്ചിത് ആരവം നിറഞ്ഞ നാടിന് അനുഗ്രഹ തേജസ്‌ ﷺആർത്തുല്ലസിക്കും ബഖീഇന് മണ്ണിലെ ഭാഗ്യജന്മങ്ങൾക്ക് കുളിർക്കാറ്റ് നൽകും ആരോമൽ കനിയത് ﷺ
*ഇരുൾ കോരി ഒഴിച്ച എന്റെ ഖൽബ് മാത്രം ഇഷ്ടം അനുസരിക്കുന്നില്ല ഖൽബിന്റെ മോഹങ്ങളെ ദുനിയാവിന്റെ ഇച്ചകൾക്കനുസരിച്ചു കയറൂരി വിട്ട് ആകെ വികൃതമാക്കിയിരിക്കുന്നു*
നാശം... !
പടു വിഡ്ഢികളുടെ കൂട്ടത്തിൽ ഒരിടം നേടാൻ ആയിപോയല്ലോ റബ്ബേ... ഈ ജന്മം 
*പാഴായി പോയ ദിനങ്ങളുടെ പട്ടിക നിരത്തിയാൽ ആകെ നഷ്ടം*
ഇനിയും എന്നുള്ളിൽ മദീന മോഹം പൂവിട്ടില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം 
ആകെ അലങ്കോലം 
*മദീന എൻ ബുദ്ധി ഒന്ന് മറച്ചു കളഞ്ഞു വെങ്കിൽ ഇഷ്ടം എൻ റൂഹ് മദീന പുൽകിയെങ്കിൽ,*
യാ 
اللهﷻ
മദീന 
ഖൽബിന്റെ ഓരോ കോണിലും തങ്ക വർണങ്ങളാൽ കോർത്തിണക്കി വെക്കണം എനിക്കീ നാമം 
*മുത്തിനെ ﷺസ്നേഹിച്ച മദീന, എത്ര ഭാഗ്യം ചെയ്ത മണ്ണ്. സ്നേഹിക്കാനും തലോടാനും ലോകത്തിന്റെ നേതാവിനെ ﷺതന്നെ അള്ളാഹു സമ്മാനിച്ച മഹനീയ പദവി ലഭിച്ച സ്വർഗീയാരാമം*
ലജ്ജയില്ലാത്ത ഈ പാപി വീണ്ടും മോഹ തേരിലേറി പറക്കുകയാണ് സയ്യിദീ ﷺ
മദ്ഹിൽ മനം നിറക്കാൻ കൊതിക്കും ഈ മനസിന്‌ മദദ് ചൊരിയണേ സനദീ ﷺ
*മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ വ്യാമോഹങ്ങൾക് എല്ലാം ബഖീഇന് തീരത്ത് അടക്കം ചെയ്യാൻ കനിവ് നൽകണേ നാഥാ...*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...