*മദീന മദീന മദീന*
*ഓരോ വിശ്വാസിയുടെ അകത്തളങ്ങളിലും ഇഷ്ട നാടിന്റെ പുകളോതുന്ന ഇശ്‌ഖിന് നാമ്പുകൾ മുളപ്പിക്കാൻ സ്വലവാത്തിന് മന്ത്രണങ്ങളെ കൂട്ടു പിടിച്ചവരോരു യാത്ര പുറപ്പെടാൻ ആഗ്രഹിച്ചിരിക്കുന്നു*
എന്നിരുന്നാലും ദുനിയാവിന്റെ മോഹങ്ങളിൽ നിന്നുമവന് മാറി നിൽക്കാൻ കഴിയുന്നില്ല എന്നത് ഏറെ അത്ഭുതം ഉളവാക്കുന്ന ഒന്ന് തന്നെയാണ്
*ഞാൻ ഒരു മദീന പ്രേമി എന്ന് സ്വയം പരിജയപെടുത്തി, അല്ലെങ്കിൽ ആശിഖു റസൂൽ ﷺ, ആശിഖാത്തു റസൂൽ ﷺഎന്ന പദവി സ്വയം അലങ്കാരമാക്കി വെക്കുന്നു*
ഒരർത്ഥത്തിൽ ഇതും ഒരു അദബ് കേടായി വന്നു പോവാൻ സാധ്യത ഏറെയാണ്
കാലങ്ങൾക്കപ്പുറം ബീവി ആയിഷാ ഉമ്മയും ഖദീജ ബീവിയും (റ:) കാണിച്ചു സ്നേഹം നാം ഏവരും കുഞ്ഞു നാളിലെ ഉസ്താദിന്റെ വാമൊഴിയിലൂടെ ഖൽബിൽ പതിഞ്ഞു പോയതാണ്
*നഫീസത്തുൽ മിസ്രിയ ബീവിയും (റ)അസൂറ ബീവിയും (റ)തിരു സുന്നത്തുകൾക്ക് എത്രത്തോളം ഊന്നൽ നൽകിയിരുന്നു എന്നത് അവരുടെ ജീവിത പശ്ച്ചാ തലങ്ങൾ നമ്മെ ബോധ്യപെടുത്തി തന്നിട്ടുമുണ്ട്*
എന്നിട്ടും അവരാരും സ്വയം ഒരു പദവി അലങ്കാരമായി കൊണ്ട് നടന്നവർ അല്ല,
അവരിലേക്ക് ഒന്ന് എത്തി നോക്കാൻ പോലും ആവതില്ലാത്ത നാം പിന്നെ ഇങ്ങനെ ഒരു നാമം കൊണ്ട് നടക്കാൻ എങ്ങനെ യോഗ്യത നേടുന്നത്
*ഓരോ വാക്കിനെയും സൂക്ഷിച്ചു വേണം ഉപയോഗിപെടുത്താൻ,*
അർഹതകൾ എന്നെയും നിങ്ങളെയും നോക്കി കൊഞ്ഞനം കുത്തുമ്പോൾ അവരെതോൽപ്പിക്കാൻ സ്വലാത്തിൽ അലിയണം
ഇഷ്ടം ഖൽബിൽ ഉറപ്പിക്കണം
*കുറെ മദ്ഹ് പാടിയത് കൊണ്ടോ, പറഞ്ഞത് കൊണ്ടോ, എഴുതിയത് കൊണ്ടോ അങ്ങനെ ഒരു പദവി ലഭിക്കുണമെന്നില്ല, മറിച്ചു തിരു സുന്നത്തുകൾ മുറുകെ പിടിക്കുക ഫർള് നിസ്കാരങ്ങൾ അതിന്റെ അവ്വൽ വക്ത്തിൽ തന്നെ നിർവഹിക്കാൻ ശ്രമിക്കുക, ദുനിയാവിൽ ഒരു വിരുന്നുകാരൻ ആണെന്ന ബോധത്തോട് ക്കൂടെ സൂക്ഷ്മത കൈ വരിക്കുക*
അല്ലാഹുവിന്റെ ഹബീബിലേക്ക് ﷺഎത്തി പിടിക്കാൻ യഥാർത്ഥ ആശിഖീങ്ങളെ സ്നേഹിക്കുക അവരെ പിന്പറ്റി അവരിലൂടെ തിരു മദദ് നേടുക ﷺ
*മുത്ത് ഹബീബവരെ ﷺസ്നേഹിച്ച പുണ്യമണ്ണിനെയും അങ്ങനെ അറ്റം സ്നേഹിക്കുക. ആ മരതക മണ്ണിൽ ഒന്ന് തല ചായിക്കാൻ ഒരിടം ഔദാര്യമായ് ലഭിക്കാൻ ലോകൈക നാഥനോടിരക്കുക*
സത്യം...!
എവിടെയും എത്തി നോക്കാൻ കഴിയാത്ത എന്റെ ഖൽബ് തന്നെയാണ് പരാജയം
ദുനിയാവിന്റെ ഇച്ചകളിലേക്ക് വഴുതി പോവുന്ന എന്റെ അത്യാഗ്രഹമാണ് ഏറെ നഷ്ടം
*എന്റെ നഷ്ടങ്ങളെല്ലാം ഇഷ്ടങ്ങൾക്ക് വഴി മാറി കൊടുത്തു വെന്നാൽ ഞാൻ ഒരു മുഹിബ്ബ് ആയിരുന്നു വെന്നാൽ വിജയം എൻ ഖബറിൽ ഒരു പ്രഭ പരത്തുമായിരുന്നു*
പക്ഷെ?
എവിടെ
ഒന്നും പറയാൻ അറിയില്ല
അറിവേതും ഇല്ലെന്ന് തന്നെയാണ് സാരം
എങ്കിലും ആശിച്ചു പോവുന്നു നബിയോരെ ﷺസ്വയം മറന്നു ഞാൻ ഒരു ഭ്രാന്തിയായിരുന്നു വെങ്കിൽ ഇഷ്ടം പെരുത്ത് എന്റെ തടി ഓടി മദീന പുൽകിയിരുന്നു വെങ്കിൽ
*ഞാൻ ആകുമായിരുന്നു ലോകത്തിലെ ഏറ്റം ഭാഗ്യം ചെയ്ത പാപി ആശകൾക്ക് നിറം പകർന്ന വ്യാമോഹി*
ഇശ്‌ഖിന് അഹ്ൽക്കാരെ ഒന്ന് കണ്ട് മുട്ടിയിരുന്നു വെങ്കിൽ അവരുടെ കാൽ പാദങ്ങൾ ഒന്ന് ചുമ്പിക്കാമായിരുന്നു ഓരോ നടത്തവും മുത്തിന്ﷺഓർമകൾ വഹിച്ചു ദിനദൈർഗ്യങ്ങൾ ചുരുക്കിയ അവരെ കണ്ട് തന്നെ എങ്കിലും ആശ്വസിക്കാമായിരുന്നു
*ഇല്ല നിധിയെ ﷺഒന്നിനും ഈ പടു വിഡ്ഢിക്ക് കഴിഞ്ഞിട്ടില്ല, ആരെയോ ബോധിപ്പിക്കാൻ എന്ന പോലെ ചായം പൂശിയ വാക്കുകൾ എന്തോ ഹൃദയം എറ്റടുക്കാത്ത പോലെ ഓർമകൾ നൽകുന്ന കണ്ണുനീരും എന്നെ വഞ്ചിക്കുകയാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല*
ആ കരം ഒന്ന് തന്ന് തിരു മദദിലായി ﷺഈ പാപിയെ ഒന്ന് മദീന മണ്ണിൽ അടക്കം ചെയ്യുമോ,?
ഉപ്പാപ്പ പ്പൂ മുത്തിന് ﷺചാരെ ഇരിക്കാൻ ഈ മോൾക്കും ഇടം തരുമോ...?
*ഇഷ്ടം എന്നിൽ ഇല്ല, അതാണ് ഏറെ നഷ്ടം ആഗ്രഹം ഖൽബിന് നീറ്റലായി കിടക്കുന്നത് അതിലും കഷ്ടം*
ഇശ്‌ഖിന് പടി വാതിൽ തേടി അലഞ്ഞു നോക്കി ഞാൻ
കൈകൾ ശൂന്യമെന്ന് ഓതി അവിടെയും മടക്കം
കാക്കണേ സയ്യിദരെ ﷺഅങ്ങിൽ മാത്രം അഭയം
*ലോകൈക നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ പാപിയെ ഒന്ന് രക്ഷപെടുത്തി തരണേ -വ്യാമോഹം എങ്കിലും നിന്റെ ഔദാര്യം എന്നിൽ ചൊരിയണേ*
ആവത് അക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments