*കരവിരുതും കണ്ണീരാക്കി കവിളിൽ മദ്ഹിന് കവിത രചിച്ചു കാലങ്ങളെറെ ഞാൻ കാത്തിടും നബിയെ... ﷺ, കനിയണെ കനവാൽ കാതങ്ങളകലെ മദീന പോയി വരുന്ന സ്വപ്നസാക്ഷാത്കാരത്തിനായ്*
പല രാവും കടന്നു പോയി കഥനഭാരം ഏറി നീറി മനമിന്നും മോഹകഥകളാൽ വിങ്ങുന്നുണ്ട്
അങ്ങ് ﷺ അണഞ്ഞു വെന്നാൽ കണ്ണീരും മഷി ചാർത്തും
*ഇശ്‌ഖിന് മാല കോർത്തു മദീന നേട്ടം ഓർത്ത് ഓർത്ത് രാവുകൾ എന്നും ആഹ്ലാദ ലഹരിയിൽ ആർമാദിക്കും. ഇനിയും വൈകരുതേ -ഉറക്കിന് പായ വിരിച്ചു ക്ഷണിക്കും ചതിയുടെ കുപ്പായം ധരിച്ച ഒരുവന്റെ വരവിന് മുൻപ് ഒന്ന് വന്നിടേണേ കനിയെ... ﷺ*
കാമിലവർ അജബാണ് ﷺകാതലിൽ നിറവാണ്
കാലങ്ങൾ എത്ര കഴിഞ്ഞാലും മാനവർ ഓർത്ത് വിതുമ്പുo സ്നേഹമങ്ങിൽ ഒളിവാണ്... ﷺ
*കാലങ്ങൾക്ക് മുമ്പ് ഉമ്മത്തിനായ് നാഥനോടിരന്ന അനുഗ്രഹ പൂവാണ് ഹാത്തിമുൽ അമ്പിയ രാജ ﷺആരിലും അഴകാണ്*
പ്രേമ ഭാജനത്തിന് മണ്ണിൽ ഒന്ന് പോവണം
മോഹമാലെ കോർത്ത ഇശലുകൾ പാടി അലയണം
മദീന സുന്ദര ദേശം കണ്ട് മയങ്ങണം
ആരും കൊതിക്കും മണ്ണിൽ മുത്തം ചാർത്തണം
മുത്തിനെ മുത്തി മണത്ത മണ്ണ് സ്വർഗ്ഗമെന്ന് അറിയണം... ﷺ
*ആ മണ്ണോരു പുണ്യം തന്നെ മണ്ണിലും പുണ്യം തന്നെ, അവിടെ പൊഴിയും മഴയും പുണ്യ തീർത്ഥം തന്നെ ഔശദ മണ്ണിൽ വീഴും മഴയും പരിഹാരം തന്നെ*
സ്നേഹ മൊരു മരുന്നായ് മാറും മദീന ഒരു വിസ്മയമാണ്
ഖൽബിന്റെ രോഗം മാറാൻ സ്വലാത്തതിന് മാർഗ ദർശനമാണ്
*സ്വലാത്തിൽ തീരാത്ത പ്രശ്നമെന്തുണ്ട് ഇശ്‌ഖിന് വേരു മുളക്കാൻ വിത്തും അതിലുണ്ട്,*
നാഥാ ഒരു തേട്ടം മാത്രം
മദീനയിൽ പോണം
ലോകത്തിന് നായകരോടെൻ ﷺ വ്യഥകൾ ചൊല്ലണം. ഓരോ വാക്കിലും ഇഷ്ടം നിറച്ചത് പറയണം
മോഹങ്ങൾ എല്ലാം ബഖീഇന് മണ്ണിൽ എന്ന് ചൊല്ലണം
*പേടി ഒന്ന് മാത്രം കൈകൾ ഇന്ന് ശൂന്യമാണ്. മുത്തിന് ﷺചാരെ കാണിക്ക വെക്കാൻ അളവ് തൂർന്ന സ്വലാത്ത് ഇല്ല, അജബേറും പ്രണയവുമില്ല, നിന്റെ ഔദാര്യം ചൊരിയണേ കൊനെ*
വ്യാമോഹം അതിരു കടന്ന പാപിക്ക്
അഭയം തരണേ
ലജ്ജയില്ലാതെ കേഴും മോഹം കേൾക്കണേ
ഇശ്ഖ് നിറചെന്റെ ഖൽബ് ഒന്ന് ശുദ്ധിയാക്കണേ
ഔദാര്യമായ് ഒന്ന് ബഖീഇൽ ഉറക്കണേ
*ആവത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments