Skip to main content

കനിവിൽ വരുമോ നിധിയെ

*മുത്തിലും മുത്തായ മുത്തൊളി താജരെ  ﷺമുത്തി മണത്ത സ്വഹാബത്തിന് മത്ത് പിടിച്ച മനമേന്തിയ പാദം പതിഞ്ഞ മണ്ണോന്ന് മുത്തി മണക്കാൻ*
          ആരിലും മോഹമല്ലെ മോഹന ജീവിതമല്ലെ 
പാവന മണ്ണിൽ നന്മയുടെ വിത്ത് പാകിയ ദൂതരല്ലെ ﷺമുത്ത് ത്വാഹാ സത്യ രാജ ﷺ
*ഉഹുദുo മിഥ്യയല്ല  ഹന്തക്കും പാഴ്കഥയല്ല  ചരിതം കേട്ടു വെന്നാൽ കണ്ണീർ തോരില്ലാ...*
വഹ്ശി പിളർത്ത ഹംസത്തുൽ ക്കറാറിന്റെ (റ)ശിരസും സത്യം വെടിഞ്ഞില്ല 
കല്പന നൽകിയ ഹിന്ത്‌ പോലും ഇസ്‌ലാമിന് മധുരം നുണഞ്ഞു വെന്ന സത്യം ചരിതമെന്നും ഓർക്കുന്നു 
*ദിവ്യാനുരാഗത്തിന് വിത്ത് പാകിയ ധീര നേതാവ് ഹംസ (റ)വാഴും മുത്തിന് ﷺഹൃത്തിൽ എന്നും ധീര യോദ്ധാവ്*
ഹംസ( റ)ബർകത്ത് കൊണ്ട് നമ്മുടെ ഖൽബിന് 
اللهﷻ
ഉറപ്പ് നൽകട്ടെ 
മുത്ത് നബിയെ ﷺപ്രിയം വെച്ചവരിൽ നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... 
*കാമിലവർ കാതലവർ കാലം തോൽക്കും കാവലാളവർ... ﷺ*
കാത്തിരിപ്പിന് സുഖം ഒന്ന് വേറെയാണ് 
ഖൽബ് നോവുന്ന രസം വേദനയാണ് 
കനവിലായി ഒന്ന് വരുമോ നിധിയെ ﷺ
കഥന ഭാരം ഇറക്കാൻ തണി തരുമോ കനിയെ ﷺ
*മൊഞ്ചിന് സൂനമേ-ഇശ്‌ഖിന് ബഹറല നേതാവേ-ﷺഇഷ്ടം എന്റെ ഖൽബിലും നിറച്ചിടെണേ -ഇഷ്ട ലോകത്ത് വാഴാന് കൊതിയേറെയാ*
ഹസ്സാനും സാബിത്തും ഉസ്മാനും ഹഫാനും (റ:)ബാങ്കിന്റെ അലയോലി നാദം മണ്ണിനു കുളിരു കോരിപ്പിച്ച ഇഷ്ട തോഴന് ബിലാലോരും (റ)കണ്ണു നിറച്ച ചരിതം ഖൽബ് നിറച്ചു ശൂന്യമായ കൈകൾ ഓർത്ത് എന്നും തോരാതെ ഖൽബും കരഞ്ഞു
*ഒന്നുമില്ല നാഥാ മോഹമല്ലാതെ നിന്റെ കാരുണ്യം മാത്രമാണ് രക്ഷ കനിയണെ കനിവിന് ദൂതരെ കനവിൽ കാണിചൊന്നു  ഉള്ളം നിറഞ്ഞു ബഖീഇന് ഓരത്ത് ചേരണം*
ആവത് ആക്കു അല്ലാഹ് 
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Unknown said…
ഒരു ഇക്കാക ഇല്ലാത്തതിന്റെ കുറവ് നല്ലോണം അറിയുന്നുണ്ട്. ഇത് പോലെഇരുലോകത്തും ഉപകാരപ്പെടുന്ന ഒരു ഇക്കയെയും കുടുംബത്തെയും അല്ലാഹു പ്രദാനം ചെയ്യട്ടെ ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ


Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...