*ഖൽബിനെ കാത്തിരിപ്പിന്റെ സുവർണ നഗരിയിലേക്ക് പറഞ്ഞയക്കണം*
ദിന ദൈർഗ്യങ്ങൾ ഓരോന്നും എരിഞ്ഞു തീരുമ്പോൾ
കാലുകൾക്ക് അർഹതയുടെ മൂഡ് പടം വിലങ്ങു വെക്കുമ്പോൾ
ഖൽബിനെ മദീനയിലേക്ക് പറഞ്ഞയക്കണം
*മണി മുത്ത് ത്വാഹാ റസൂലിനോടെന്റെ ﷺവ്യഥകൾ ഓരോന്നും പറയണം*
കാതുകൾ കഥന ഭാരമാൽ കഥകൾ കേൾക്കുമ്പോൾ
കണ്ണുനീർ കവിളിൽ നാലു വരി കവിത രചിക്കുമ്പോൾ
അക്ഷമ കെട്ട വിരലുകൾ മഷി ചാർത്തിൽ ഒഴുകുമ്പോൾ
*കനൽ പാകിയ ഖൽബിൽ സമാധാനത്തിന് തെളിനീരു തെളിക്കുമ്പോൾ ആശ്വാസം എൻ ശ്വാസം ഏങ്ങലടക്കുന്നു*
അത്ഭുതമൂറിയ അഴകിന് പ്രഭാവമോ-
അമ്പരപ്പ് മാറാത്ത ഖൽബിന്റെ വർത്തമാനമോ-
എന്തോ -എന്നെ തിരു മുത്തിന് ﷺനാട്ടിൽ നിന്നും കനവുകൾക്ക് പോലും നൊമ്പരമാക്കുന്നു
*അർഹതയുടെ പേര് പറഞ്ഞവർ എന്നെ വേദനിപ്പിച്ചു കളയുന്നു*
ഞാൻ എഴുതുന്നതും പറയുന്നതും അവർക്ക് ഒരു അത്ഭുതം...
*ഞാൻ അറിയുന്നില്ലെന്ന് ഖൽബ്*
അറിയാത്ത വരികൾക്ക് നിറം പകരുന്ന ഞാൻ എത്ര പരാജയം
*കണ്ണുനീരും എന്നെ വഞ്ചിച്ചു കളയുന്നു.*
നിഴലിനെ പോലും വിശ്വസിക്കാനാവാത്ത കാലം
കോലം കെട്ടലിൽ ഒതുങ്ങുന്നുവല്ലോ?
കാതമളക്കാത്ത കാതൽ പോലും എൻ കാത്തിരിപ്പിന് കോട്ടം തട്ടിയ പോലെ
اللهﷻ
*നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ മുത്തായ തങ്ങളോരുടെ ﷺഇഷ്ട പ്രിയരിൽ ഒരിടം തരണേ...*
രോഗം മദീനയാണ്
എന്നാലോ ?
ആ രോഗം എന്റെ ഖൽബിനെ ബാധിക്കാത്ത ഒരു രോഗം നടിക്കുന്ന അല്പ രോഗിയായ് ഒതുങ്ങി ക്കൂട തമ്പുരാനെ
*എന്റെ ഖൽബിന്റെ രോഗം മൂർച്ചിച്ചു ഞാൻ മദീന അണയണം. മടക്കമില്ലാത്തൊരോടുക്കം അവിടെ എന്നെ കാത്തിരിക്കണം*
മോഹങ്ങൾ ആരോടും പറയാൻ പോലും പേടി തോന്നുന്ന എന്റെ അത്യാഗ്രഹം
കാലങ്ങളിൽ പിരിഞ്ഞു പോയ ഇശ്‌ഖിന് അഹ്‌ൽ കാരുടെ ഇഷ്ടം കേട്ടപ്പോൾ ഖൽബ് വിങ്ങി പോയതാ
അവിടെ ഒന്നും എത്തുക ഇല്ലെന്നാലും ഒരിറ്റു ഇഷ്ടം എൻ ഉള്ളിൽ ഉറ്റി വീഴാൻ ആശിച്ചു പോയതാ റബ്ബേ -നിന്റെ കാരുണ്യം എന്നിൽ ചൊരിയണേ
ഈ ലജ്ജയില്ലാത്തവളെ ഒന്ന് കാക്കണേ
*ആവത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments