Skip to main content

മദീന അത്ഭുതമോ... 🌼

*ഒരു തുള്ളി ഇഷ്ടം എൻ ഖൽബിന്റെ ഉറവ കീറി ഉറ്റി വീഴണം അതിലെന് മനം ഇലാഹീ സ്മരണയിൽ മുത്ത് തങ്ങളോരുടെ ﷺഇശ്‌ഖിന് മധുരം നുണയണം*
           മധുരമൊടുങ്ങാത്ത മധുര മധു സൂനമോ-മഹിമയേറെ കാട്ടിയ മണ്ണിലെ മരതകമോ-കണ്ണഞ്ചുo മൊഞ്ച് കാട്ടിയ നാടിത് പുണ്യമോ-മദീന തീർക്കും എന്നും അത്ഭുമോ...? 
*നിർജീവമായ ഭൂമിയിൽ പുൽ നാമ്പുകൾ മുളച്ചു പൊന്തി, അന്തമില്ലാതെ കിടന്ന കല്ലും മരവും ഭൂമിക്ക് അലങ്കാരവും ഫലവും നൽകി. ലോകൈക നാഥാ നിന്റെ കാരുണ്യം....*
എണ്ണിയാൽ ഒടുങ്ങാത്ത നീ നൽകിയ ഔദാര്യം 
ചിന്തിക്കുന്നവന് മറ്റെന്തു വേണം 
ദൃശ്ട്ടാന്തമല്ലെ ഓരോന്നും 
*ഏറ്റവും വലിയ അത്ഭുതം. !*
മദീന 
കണ്ണിനും ഖൽബിനും കാതിനും 
കുളിരെകിയ ആകർഷണ ഭൂമി 
*ലോകത്തിന്റെ സുൽത്താൻ മണി മുത്ത് ത്വാഹാ തങ്ങളോരുടെ  ﷺ  നിറ സാന്നിധ്യമാൽ അനുഗ്രഹീതമായ മലർവാടി*
കല്ലും മണ്ണും മാമലയും സലാമോതിയ നേതാവ്... ﷺ
കാറ്റും കോളും തലോടി രസിച്ച പരിശുദ്ധരാം നബി പൂ തിങ്കൾ ﷺ
*നെഞ്ചിനുള്ളിലെ കാർമേഘ കൂട്ടിലെന് മോഹങ്ങളെരിയുമ്പോൾ ഇഞ്ചിഞ്ചായി വ്യഥകൾ ഓരോന്നും കരയുമ്പോൾ അറ്റമില്ലാത്ത സാഗര തിരമാലകൾ കൂടി അലറുന്നുണ്ട് മനം പൊട്ടി ചിതറുന്നുമുണ്ട്*
മഹിയിലെറെ മഹിമയോതിയൊരു ആരംഭ പൂ കനി പാരിൽ വേറെ ഏതുണ്ട് മഹിത മലർവാടിയെ പുണർന്ന പുണ്ണ്യമെന്തുണ്ട്
*ഒന്നും വേണ്ട റബ്ബേ... മണ്ണിൽ പുണ്യമായി ബഖീഇൽ ഒരിടം നീ തന്നു വെന്നാൽ ആ മരതക മണ്ണിൽ അമർന്നു കിടന്നു വെന്നാൽ*
ഔദാര്യം കനിയണേ ഉടയോനെ 
രക്ഷ പാരിൽ പുണ്യ മണ്ണിൽ മാത്രമേ 
സത്യം മുത്തിന് ﷺപുണ്യമിൽ മാത്രമേ 
*ആവത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...