*പാതിരാവിന്റെ മറവിലിരുന്ന് നീല നിലാവിനോടെന്റെ കഥന കഥകൾ ചൊല്ലണം, ഒരുപാട് ആശിഖീങ്ങളുടെ ഇശ്‌ഖിന് കഥ കേട്ട് ആനന്ദിച്ച ആ നിലാവിനോടും ഈ പാപിക്ക് പ്രണയമെന്ന് ഓതണം*
ഒരുപാട് ഇഷ്ട കഥകൾ കേട്ട നിലാവിന്റെ ഭാഗ്യം.
ഹൃദയം നിറഞ്ഞ കാഴ്ചകൾ കണ്ട അത് തന്നെ ആണ് ഭാഗ്യം.
കാതമകലെ മദീന വനിയിലെ രാജകുമാരന്റെ...ﷺ മൊഞ്ച് കണ്ട നിലാവിന്റെ ഭംഗിയും അത് തന്നെ
സത്യം ഈ നിലാവോരു അത്ഭുതം തന്നെ
*ഖൽബ് തീർത്ത കഥകൾ കണ്ടു ഞാൻ അത്ഭുതമൂറി എന്റെ നിസഹായത പറഞ്ഞു ഞാൻ അവയോട് തേങ്ങി, എല്ലാം നിന്റെ തോന്നൽ എന്ന് അവർ ഓതി ഖൽബ് ശുദ്ധിയാക്കിയാൽ ത്വാഹായൊരു ﷺവരുമെന്ന് അവർ ചൊല്ലി*
കാതമളക്കേണ്ട സ്നേഹം സത്യമായാൽ മതി എന്ന് കേട്ടു ആ അശരീരി എൻ ഖൽബിനെ വേദനിപ്പിച്ചു
*കാതൽ ദൂരം കാണാതെ വളർത്തി വലുതാക്കണം മദീന കാക്കും അറിഞ്ഞു സ്നേഹ മോതാൻ അതൊരു വിസ്മയ തീരം എന്ന് തന്നെകേട്ടു*
അതിനെല്ലാം ഇശ്‌ഖിന് വിത്ത് ഖൽബിൽ നടണം
പക്ഷെ... !
ആ വിത്ത് കിട്ടാതെ ഞാൻ ഇന്നും അലഞ്ഞു
യഥാർത്ഥമായി വിത്ത് പാകി മുളപ്പിച്ച ഖൽബ് കണ്ടു പിടിക്കണം
അതിൽ കാഴ്ച ഫലത്തിൽ നിന്ന് വിത്ത് വാങ്ങണം
*എൻ ഖൽബിൽ പാകി ആ വിത്തും മുളപ്പിക്കണം അതിന് വളർമക്കായി സ്വലാത്തിൽ മധുര പാനീയം ഒഴിക്കണം*
സ്വലാത്ത് ഒരു അത്ഭുതം സൃഷ്ടി തന്നെ അറിയണം
അതിനാൽ പരിഹാരം സർവ്വതും വാങ്ങണം
മുത്ത് ത്വാഹയോരെ ﷺകണ്ട് നിർവൃതിയണയണം
*ആ തിരു ﷺസ്വപ്നം നിറഞ്ഞു ഖൽബും തേങ്ങണം തിരു ﷺമദദ് തേടി മദീന പുൽകണം*
തിരു ﷺകരം പുണർന്നു ബഖീഇന് മണ്ണും സ്വന്തമാക്കണം
*ഈ ഭ്രാന്തി ഭ്രാന്തമായി അവിടെ കഴിഞ്ഞു കൂടണം. മദ്ഹെഴുതി മദദ് തേടി എൻ മനം എന്നും കുളിർക്കണം*
എല്ലാം പറയുമ്പോഴും എൻ പരാജയം വിതച്ച വിത്ത് മാത്രം ഖൽബ് എടുത്ത് പറയുന്നു നീ വെറും വിഡ്ഢിയായി ഒതുങ്ങി പോവല്ലേ എന്നവർ തേങ്ങുന്നു ഈ ശിരസ് അതൊന്നും കേൾക്കാതെ ദുനിയാവ് മോഹിച്ചു പോവുന്നു തിരു സ്നേഹം ഖൽബിൽ വീണ്ടും മൂടി പോവുന്നു ആ കാർമേഘം തീരാതെ ഞാൻ ഇന്നും വീഴുന്നു.
*രക്ഷ വേണം സയ്യിദീ ﷺആ മദദിനാൽ അഭയം സനദീ ﷺ*
വീണ പോയ ഗർത്തത്തിന് ആഴം കുറച്ചു പുറം ലോകം കാണണം മുത്ത് നബി തങ്ങളെ ﷺ
*ഖൽബ് എന്നും വിജയ കഥ പറയണം ബഖീഇലായി തന്നെ അതാണ് ഈ ശിരസ് പോലും ഇന്ന് മോഹിച്ചു പോയൊരു നേട്ടം അർഹതകൾ ഔദാര്യം കനിഞ്ഞു രക്ഷ നൽകണേ മന്നാനെ*
ആവത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments