*കനവിൽ വരുമോ നബി കരുണ കടലെന് നിധി ﷺകരവിരുതുകൾ കൌശലം നൽകിയ ഇഷ്ട കനിയെ ഹബീബി ﷺ*
മനതാരിൽ ആശ കൊരുത്തൊരു മെഹബുബെ ഇഷ്ട പ്രിയർ... ﷺ
*കണ്ണിൽ തെളിഞ്ഞാൽ ഖൽബിൽ പടർന്നാൽ ഇരു ലോക പ്രഭയാ -അഴകിൽ അറിഞ്ഞ ആരോമൽ കനി അഹദിന് കനിയാ ﷺ*
വിശേഷങ്ങൾ അവസാനിക്കില്ല ഒരുനാളും വിശേഷണങ്ങൾ അതിരു കവിഞൊഴുകുകയാ
*ഹബീബീ ﷺത്വബീബി സ്വലവാത്തുള്ള*
പ്രണയ സാഫല്യ ചെണ്ടു മലരുകൾ പാരിതിൽ വേറെ എന്ത്
മീമിൽ അലിഞ്ഞു സർവം തെജിച്ചവർക്ക് ഉണ്ട് ഖൈർ
*ആരമ്പ കനിയെ ആരോമൽ നിലാവേ -രാവു മയങ്ങുമെൻ കിനാവിന്റെ തീരത്തണയണേ....ﷺ*
മോഹം നിറഞ്ഞ ഖൽബിനെ കാക്കണേ
പാടാൻ മറന്നൊരു ഇശലായി എഴുതാൻ മറന്ന കവിതയായി എന്നുള്ളിൽ എന്നും അങ്ങുണ്ട് നബിയെ ﷺ
*കനിയണേ -മഹിത മലർവാടിയിൽ എന്നെയും ചേർക്കണേ...*
ഇശ്‌ഖിന് പുഴ നീന്തി തുടിക്കണം
ഇഷ്ടമായി മദ്ഹോരുപാടെഴുതണം
മദീന ഖൽബിൽ നിറഞ്ഞു കവിയണം
ത്വബീബി ﷺ
അവിടെന്ന് എന്നെ വിളിക്കണേ ﷺ
*യാ റസൂലള്ള യാ ഹബീബള്ള -*
*യാ നസ്വീബള്ളാ ഇരുൾ നീക്കി വെളിച്ചം നൽകണേ-കനിവിന്റെ നോട്ടം അരുളണേ*
കണ്ണീരിൽ മുങ്ങിയ ഖൽബും
മദീന കാണാത്ത കണ്ണും
നഷ്ടമായ് ഇന്നുമുണ്ട്
കൂട്ടിനായ് കഥ പറയാറുണ്ട്
*കണ്ണടയും മുന്പേ -മണ്ണോടു ചേരും മുന്പേ -മദീന മണ്ണിൽ മുഖമമർത്തണം എന്നുടെ വ്യഥകൾ ചൊന്നു ബഖീഇൽ കൂടണം*
ഔദാര്യമാണള്ളാ അതില്ലാതെ നേട്ട മില്ലാ
നിന്റെ കനിവിലെ രക്ഷ മുത്തിന് ﷺതിരു നോട്ട മാണ് വിജയ പാത
*കാരുണ്യം മരുളണേ കൊനെ -എന്നിൽ കാണിക്ക വെക്കാൻ ഒന്നുമേ ഇല്ല താനേ*
اللهﷻ
വ്യാമോഹം പടർന്നു പിടച്ചി എന്നെ ഖൈറിലും സലാമത്തിലും ആക്കി താ
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments