Skip to main content

മുത്തുട്ടിന്റെ മാനുക്ക 🌼

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

*മുത്തൂട്ടിന്റെ മാനുക്ക* 

          *ഒന്ന്*

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
*കഥകളിൽ ഏറെ ചിന്തിക്കാൻ ഉണ്ടാവും ഏറെ ചിരിക്കാൻ ഉണ്ടാവും അതിലുപരി കരയാനും. ഓരോ കഥകളിലും അനുഭവങ്ങളുടെ കെട്ടോഴുക്കുകൾ കടന്നു വരും....*


ഒരു പാട് പറഞ്ഞു സമയം കളയുന്നില്ല. നമുക്ക് ഒരുമിച്ച് വായിക്കാം ലെ... 

🌺

              "  മുത്തൂട്ടിയെ.... 
മുത്തൂട്ടിയെ... 
ഈ പെണ്ണ് ഇത് എവിടെയാ 
എത്ര പറഞ്ഞാലും കേൾക്കില്ല,  എനിക്ക് രാവിലത്തെ മരുന്ന് എടുത്തു തരാൻ  അവൾ എന്നും മറക്കും  
പാവം ഓടി നടന്നു എല്ലാ പണിയും ചെയ്യുന്ന തിരക്കിലാ  അവൾ. 

  നിങ്ങളൊക്കെ വിചാരിക്കും അല്ലെ /ഇവൾ എന്താ ഈ പറയുന്നത് എന്ന്,    
 ന്റെ മോളെ മുത്തൂട്ടി  പാവം  , ചെറു പ്രായത്തിലെ ഒരു വീട്ടമ്മയെ പോലെ വേഷം കെട്ടേണ്ടി വന്ന പാവം മോൾ,  
എല്ലാ പണിയും കഴിഞ്ഞിട്ട് വേണം അവൾക് സ്കൂളിൽ പോവാൻ 

 അതാ   ! ചില ദിവസം ഇങ്ങനെയാ ഞാൻ കുറെ വിളിച്ചു  കൂകണം  തിരക്കിനിടയിൽ എന്റെ മരുന്നുകൾ അവൾ മറക്കും എനിക്കാണേൽ മരുന്ന് കുടിച്ചില്ലേൽ ഒരു പേടിയാ   കുറെ മരുന്നുകുടിച്ചാൽ ഒരു പക്ഷെ ഞാൻ എഴുനേറ്റ് നടന്നാലോ   ?   ആ പഴയ മുത്തൂട്ടിന്റെ ഉമ്മ ആയാലോ  എനിക്ക് അവളെ തലോടാനും സ്നേഹിക്കാനും സ്കൂളിൽ പറഞ്ഞയക്കാനും ഒക്കെ കഴിഞ്ഞാലോ ?  പ്രതീക്ഷകൾ അല്ലെ നമ്മെ ഓരോരുത്തരെയും ജീവിക്കാൻ പ്രയരിപിക്കുന്നത്   


  " എന്താ ഉമ്മ 
  " ഹാ  ഞാൻ വിചാരിച്ചു  ഉമ്മാക്ക് മരുന്ന് തരാൻ മറന്ന് എന്റെ മോൾ സ്കൂളിൽ പോയി എന്ന് 

" ന്റെ ഉമ്മാനെ ഞാൻ അങ്ങനെ മറക്കോ,  ഞാൻ  കുളിക്കുകയായിരുന്നു 

" ഉം 

  നിറഞ്ഞ കണ്ണുകളോടെ അവൾ ഇന്നും എനിക്ക് മരുന്ന് തന്നു,  എന്റെ കാലുകളെ തഴുകി എനിക്ക് ഭക്ഷണം തന്നു,  ചായ കുടിപ്പിച്ചു . 

" ഉമ്മ, ഞാൻ പോവാട്ടോ,  ഭക്ഷണം മറക്കാതെ കഴിക്കണം ,  ഞാൻ ഇല്ല എന്ന് കരുതി വിഷമിച്ചു ഇരിക്കരുത്,  ഉമ്മ വിഷമിക്കുന്നത് കണ്ടാൽ പിന്നെ ഈ മോൾ പോവില്ല ഉമ്മാക്ക് കൂട്ടിരിക്കും 

" ഇല്ല മോളെ, ഞാൻ കഴിക്കും ന്റെ മോൾ ബേജാറാവാതെ പോയി വരി 
*അവൾ ഒരു പുഞ്ചിരി നൽകി നടന്നകന്നു* 

എത്ര പെട്ടന്നാ എന്റെ മോൾ വളർന്നു വലുതായത് ,  അന്ന് അവൾക്ക് പത്തു വയസായിരുന്നു ,  
സന്തോഷത്തോടെ ഞാൻ അവളെ മാറ്റി ഒരുക്കി സ്കൂളിലേക്ക് അയച്ചതാ  
പിന്നെ ന്റെ മോൾ വരുമ്പോൾ കാണുന്നത് അവളുടെ മാനുക്ക ന്റെ മൂത്ത മകൻ ഇരുന്നു കരയുന്നതാ 
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 

  "  മാനുക്ക,  

  അവനു അവളെ നോക്കാൻ പോലും കഴിയുന്നില്ല  ,  കുഞ്ഞു പെങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു  അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു  നഗര മധ്യത്തിൽ വീടായത് കൊണ്ടു ഹോസ്പിറ്റലിലേക്ക് അതികം നടക്കേണ്ടി വന്നില്ല,   
അപ്പോഴും  എന്താ സംഭവിച്ചത് എന്ന് അറിയാതെ  അവൾ ഇക്കാക്കയുടെ കയ്യിൽ പിടിച്ചു ഹോസ്പിറ്റലിൽ എത്തി,  
 ഉമ്മ എവിടെ  എന്നാ ചോദ്യങ്ങൾ  മറുപടി ഇല്ലാത്ത ആവർത്തനമായി അവർക്കിടയിൽ സഞ്ചരിച്ചു 
            
            പരസ്പരം ഒന്നും മിണ്ടാൻ ആവാതെ ഇരുവരും     ചലന മറ്റ ക്ലോക്കിലെ സൂചിക പോലെ നിശ്ചലമായി 

*തുടരും*

       ✍️ *mihraskoduvally* 
*Mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

*മുത്തുട്ടിന്റെ മാനുക്ക*

           *രണ്ട്*
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

       മുത്തുട്ടി  ശബ്ദ മുയർത്തി  കലങ്ങിയ കണ്ണുകളാലെ ചോദിച്ചു 

  " ന്താ ന്റെ ഉമ്മാക്ക് പറ്റിയത് ,  ന്റെ ഉമ്മ എവിടെ മാനുക്ക  ഒന്ന് പറഞ്ഞു തരു 
  
അവൻ മറുപടി ഇല്ലാതെ അവളെയും കൂട്ടി നടന്നു . 

മറുപടി ഇല്ല എന്നതിലുപരി  പറയാൻ ശബ്‌ദം ഇല്ല എന്നതാവും ശരി  , കാരണം കരഞ്ഞു കരഞ്ഞു അവന്റെ ശബ്ദം നിലച്ചു 
  അവർ നടന്നു നടന്നു ഓപ്പറേഷൻ തീയേറ്റർ ന്റെ മുൻപിൽ എത്തി  
  ഡോക്ടർ വന്നു കൂട്ടത്തിൽ ഉണ്ടായിരുന്ന മുതിർന്ന  അമ്മാവനോടു  സംസാരിക്കുന്നത് ഇരുവരും ശ്രദ്ധിച്ചു 

"  ഡോക്ടർ :  അവർക്ക് ഇപ്പോയൊന്നും നടക്കാൻ കഴിയില്ല ഓപ്പറേഷൻ ചെയ്തു,  
   എങ്കിലും  , മെഡിസിൻ കുറച്ചു കഴിച്ചു മാറ്റം വന്നേക്കാം 

അമ്മാവൻ  "  സാറെ,   ഇപ്പോ എങ്ങെനെയുണ്ട് 

ഡോക്ടർ :
" ബോധം  വന്നിട്ടുണ്ട് , വേറെ പ്രശ്നം ഒന്നും ഇല്ല, കാലുകൾ നിശ്ചലമായി എന്ന് മാത്രം

ബാക്കി കേൾക്കാൻ  കാതുകൾ കൂർപിരുന്ന  മുത്തുട്ടിക്കും മാനുവിനും കഴിയില്ലായിരുന്നു ,  അവർ കസേരയിൽ ഇരുന്നു 
മുത്തുട്ടിയുടെ നിസഹായമായ ചോദ്യം മാനുവിന്റെ കാതിൽ പതിച്ചു 
  
" മാനുക്ക,   നി ഞമ്മളെ ഉമ്മച്ചി നടക്കുലെ  

" അതൊക്കെ വെറുതെ പറയാ  മുത്തോ,  ഞമ്മളെ ഉമ്മ നടക്കും 

" ഡോക്ടർ,  പറഞ്ഞതോ 

" അതൊക്കെ പേടിപ്പിക്കാൻ പറയാ മോളെ 

          പിന്നെ അവന്റെ വാക്കുകൾക്ക് വിങ്ങൽ ആയിരുന്നു ,  മുത്തുട്ടിയെ കെട്ടിപിടിച്ചു കരഞ്ഞു 
    ആാാ ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞു. 
 
          രാവിലെ   തന്നെ റൂമിലേക്ക് മാറ്റി  
  കാലുകൾ തളർന്നു കിടക്കുന്ന ഉമ്മയെ കണ്ടപ്പോൾ  അതുവരെ കുഞ്ഞു പെങ്ങളെ തലോടിയ ദൈര്യം എവിടെയോ ചോർന്നു  പോയത് പോലെ 
വാതിൽ തുറന്നതും നിശ്ചലമായ കാലുകളെ കെട്ടിപിടിച്ചു മാനു നിലവിളിച്ചു 

അവിടെയായിരുന്നു ഞാൻ പതറി പോയത് എന്റെ മോന്റെ നിലവിളി  എന്ത് പറയണം എന്ന് അറിയാതെ ഞാൻ വാക്കുകൾക്ക് വേണ്ടി പരാതി 
    
      " എന്താ മോനെ ഇത് രണ്ടീസം കഴിഞ്ഞാൽ ഞാൻ നടക്കും   പയേ മാനുന്റേം  മുത്തുട്ടിന്റേം ഉമ്മച്ചി ആയിട്ട് 

    "എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഉമ്മച്ചി 

 _അവന്റെ_ വാക്കുകൾ ഏങ്ങലുകളായി  
     മുത്തുട്ടി  സ്ഥമ്പിച്ചു  നിൽക്കുകയാണ്  
ഉമ്മ പല തവണ വിളിച്ചേങ്കിലും അവൾ   
ഉമ്മാന്റെ കയ്യിൽ പിടിച്ചു നടന്ന  പഴയ ഓർമകളെ തലോടുകയാണ്

"മുത്തുട്ടിയെ 
  ഉമ്മ വീണ്ടും വിളിച്ചപ്പോൾ   അവൾ വിളിക്ക് ഉത്തരം നൽകി 
" ന്താ,  ഉമ്മച്ചിയെ   

" ന്റെ മോൾ ഇങ്ങു അടുത്ത് വരി 
    അവൾ ഉമ്മാന്റെ വിളിക്ക് കാതോർത്ത പോലെ ഉമ്മാനെ കെട്ടിപിടിച്ചു  
കരഞ്ഞു കൊണ്ടു പിച്ചും പിഴയും പറയാൻ തുടങ്ങി

" ന്റെ ഉമ്മച്ചി ഇപ്പോഴും നടക്കാൻ പഠിച്ചില്ലേ  
ഏട്ടൊ  നോക്കി നടന്നിട്ടല്ലേ ഞങ്ങളെ ഉമ്മച്ചി ഇങ്ങനെ 
    

പിഞ്ചുകുഞ്ഞിന്റെ വേവലാതി കണക്കെ മോളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു 

ഉമ്മാക്ക് മക്കളോട് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല ,  അവര് കാണാതെ കണ്ണീന്നീരോപ്പാന്    കഷ്ടപ്പെട്ടു 

  എന്ത് ചെയ്യാനാ അല്ലെ എല്ലാം അല്ലാഹുവിന്റെ കലാഹ് അല്ലെ 
  എത്ര മനുഷ്യരാണ്  നല്ലോണം  ഉറങ്ങുന്നത് 
-പുലരാത  സ്വപ്നങ്ങള് അതിൽ ഏറെയും ഇല്ലേ -
   എല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രം വിജയം അർഹ മായവർക്ക് അവൻ സമ്മാനിക്കുന്നു

ഏതായാലും ഉപ്പയില്ലാത്ത ന്റെ മക്കൾ എങ്ങനെയാ  ഇനി   ......

 ആലോചിച്ചിട്ട് അറ്റം കാണുന്നില്ല  
ന്റെ മുത്തുട്ടിനെ ഇനി ആരാ തല വരാനും  യൂണിഫോം ധരിപിച്ചു സുന്ദരി പട്ടം കൊടുത്തു സ്കൂളിൽ അയക്കുക 
ന്റെ മാനു.... 

അള്ളാഹ്  ഇതൊരു വല്ലാത്ത പരീക്ഷണം തന്നെ,   ചെറിയ രണ്ടു മക്കൾ  
എങ്ങനെയാ ഈൗ   നാളുകൾ ഞങ്ങളിൽ നിന്നും അകലുക 

    " ഉമ്മച്ചിയെ ,  

" ന്താ,  മുത്തുട്ടിയെ 

"  ഞമ്മൾ  എപോയാ പോരേൽ പോവാ 

" നാളെ പോവും ട്ടോ 
" ഇനി  ആരാ ഉമ്മച്ചിയെ ഞങ്ങൾക്ക് ചോറ് വെക്കാൻ ഉള്ളത്    ഉമ്മച്ചിയെ നടക്കണ്ടേ 

നിഷ്കളങ്കമായ മോളുടെ ചോദ്യം എന്റെ ഖൽബിലായിരുന്നു അസ്ത്രം കണക്കെ പതിച്ചത് 

"   ഞമ്മക്ക് പടച്ചോൻ ചോറ് തരും മുത്തേ ,  ന്റെ മോൾ അതൊന്നും ആലോചിച് ബേജാറാവണ്ട  ട്ടോ 

"  എന്നാലും ഉമ്മച്ചിയെ  ,  മുത്തുട്ടിക്ക്   യൂണിഫോം ആരാ   ഇട്ടു തരാ  

  "  മോൾ വല്യ കുട്ടിയല്ലേ  മോളു ഇട്ടു പഠിക്കും   

" നിക്ക് ഉമ്മച്ചി ഇടുന്നതാ ഇഷ്ടം ഞാൻ ഇടൂല 
  അവൾ പിന്നെയും ഓരോന്ന് ചോദിച്ചിരുന്നു കണ്ണും ഖൽബും നിറഞ്ഞ ഉമ്മാക്ക് ഒന്നും പറയാൻ കിട്ടിയില്ല കണ്ണു നീര് തുള്ളികൾ ആ റൂമിൽ ആസകലം  പേമാരി യാക്കി   
      

 _അപ്പോൾ പെട്ടന്ന്   റൂമിന് ആരോ തട്ടി_ 

" മതി മുത്തേ  ,  ആ വാതിൽ  തുറക്ക് ആരേലും ആയിരിക്കും 
അവൾ മിണ്ടാതെ വാതിൽ പോയ്‌ തുറന്നു 
   വല്ലാത്ത ഷോക്ക് ആയിരുന്നു  ആരാ ഈ  വന്നത് 

  " ഉമ്മച്ചിയെ നോക്കി 

  അള്ളാഹ് 

അൽഹംദുലില്ലാഹ്  ,
 ഒരു വീഴ്ചയിൽ തന്നെ എങ്കിലും വരാൻ തോന്നിയല്ലോ... 

               *തുടരും*

  ✍️ *mihraskoduvally*
*Mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

*മുത്തുട്ടിന്റെ മാനുക്ക*
       
               *മൂന്ന്*

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

         *_കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു_*

  കുറച്ചു സമയം ഞങ്ങൾക്ക് അവിടെ നിശബ്ദ മായിരുന്നു 

 നിങ്ങളോട് പറയാൻ തുടങ്ങുകയാണെങ്കിൽ ഒരുപാടുണ്ട് 
    
 _വലിയ പുരക്കൽ മൂസ ഹാജിയുടെ ഏക മകൾ മുബഷിറ മറിയം  എന്ന മുത്തുട്ടിക്ക്_ 
പേര് കേട്ട് കൺഫ്യൂഷൻ അടിക്കേണ്ട ട്ടൊ 

ന്റെ പേരാ ഞാൻ ന്റെ മോളേയും വിളിച്ചത് കാരണം ഞാൻ എന്ന മുത്തുട്ടി അപോയേക്കു  നിലച്ചു പോയിരുന്നു 

         വർഷങ്ങൾ പിറകോട്ടു പോയാൽ  ചിരിക്കാനും അതിലെറെ കരയാനും ഉണ്ട് ഈ മൂസ ഹാജിയുടെ മുത്തുട്ടിക്ക് 

    _സ്നേഹവും സന്തോഷവും      ആവോളം കിട്ടിയ പ്രായം എന്നതിലുപരി ചെറുപത്തിന്റെ പക്വത ജീവിത തന്നെ മാറ്റി  കുറിച്ചു പോയ സമയം_ 

     പറഞ്ഞു പറഞ്ഞു  മുഷികുന്നില്ല  !

     അന്നൊരു  തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ ഞാനും ഇക്കാക്കയും  സ്കൂളിൽ പോയി  ഇക്ക തൊട്ടടുത്ത കോളജിൽ ബി com ഫൈനൽ ആണ്   
ഒരുമിച്ചു രസിച്ചു കളിച്ചു ഒരു കൂട്ട്കാരെ പോലെ ഞങ്ങൾ  നടന്നു ലക്ഷ്യ സ്ഥലത്ത് എത്തും       
     ഇക്ക കോളജിലേക്കും ഞാൻ സ്കൂളിലും പോയി   
കൂട്ടുകാരുടെ കുസൃതിയും ടീച്ചറെ തമാശയും  ഞങ്ങൾക് സ്കൂൾ ഒരു സ്വർഗ്ഗ രാജ്യ മായ കാലം  
കളിയും തമാശയുമായി ക്ലാസിൽ ഇരിക്കുമ്പോഴാണ് എന്നെ തിരഞ്ഞു  ഇക്കാന്റെ ചെങ്ങായ് വരുന്നത് 

        "  മുത്തുട്ടിയെ 
  ഹോ  സ്കൂളിൽ ഈ വിളി തീരെ ഞാൻ പ്രതീക്ഷിചില്ല ദേഷ്യത്തിൽ തിരുഞ്ഞു നോക്കിയങ്കിലും  കണ്ടപ്പോ ഒന്ന് പരുങ്ങി പോയി 

    " മുത്തുട്ടിയെ 

  അല്ലാഹ് വീണ്ടും വിളി ഉയർന്നു   

     " എന്താ   കാക്കേ 

   " ഒന്നുല്ല പൂച്ചേ ,  നിന്നെ ഒന്നു കാണണം എന്ന് തോന്നി 

  " ന്നെ കാണാൻ  തോന്നാൻ എന്താപോ 

  " എന്താണ് എന്ന് അറിയില്ല എപ്പോഴും ഇങ്ങനെ കാണാൻ തോന്നാ  ,  നീ കാണാതെ നോക്കി മടുത്തു 

"  ഞാൻ  ഇക്കാക്കനോട്‌ പറഞ്ഞു കൊടുക്കും 
" അല്ലാഹ് ന്റെ മുത്തേ  കൊളാക്കല്ല 

      പിന്നെയും  അവർ എന്തെല്ലോ പറയുകയാണ്  പേടിച്ചിട്ട് കാലും കയ്യും വിറക്കുന്നു  
  ഉള്ള ശ്വസത്തിൽ ഞാൻ ക്ലാസിലെക്കോടി 
          ഓരോ സാർ മാരുടെ ക്ലാസുകൾ മാറി വരുന്നെങ്കിലും  മനസാകെ  ഒരു വെപ്രാളവും പേടിയും നിറഞ്ഞു നിൽക്കുകയാണ്      എന്തിനാ അയാൾ എന്നെ കാണാൻ വരുന്നത് 

       സ്കൂൾ കഴിഞ്ഞു പക്ഷെ  ക്ലാസിൽ നിന്ന് ഇറങ്ങാൻ തന്നെ പേടി തോന്നി 
അവിടെ തന്നെ ഇരുന്നു സമയം പോയതേ അറിഞ്ഞില്ല  
 എന്നെ കാണാതെ  ഇക്കാക്ക തിരഞ്ഞു ക്ലാസിൽ വന്നു 

  " മുത്തുട്ടിയെ 
      മുത്തുട്ടിയെ 

   " ഹാ ഇക്ക 

" ഞ്ഞി ഇവിടെ തന്നെ കൂടാ  പോരേൽക്ക് പോരുന്നില്ലേ 

  " ഉറങ്ങി പോയതാ ഇക്ക വല്ലാത്ത  തലവേദന 

  " ഉം   സാരമില്ല   വാ 

   ഇക്കാന്റെ കയ്യും പിടിച്ചു ഞാൻ നടന്നു  

                      എന്തൊക്കെ സംസാരിക്കാൻ ശ്രമിചോണ്ടിരിക്കുന്നുണ്ട്   പക്ഷെ ന്റെ ശബ്ദം  വിറയൽ പോലെ  .... 

     അയാൾ വന്നു സംസാരിക്കാൻ തുടങ്ങിയത് ആണേലും ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ 

    "  മോളെ  , 

" ന്താ ,  ഇക്ക 

" അനക്ക് എന്തേലും വിഷമം ഉണ്ടോ 
മറുപടി കൊടുക്കാൻ തോന്നിയില്ല  
കരഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്കു ഓടി കയറി 

           *തുടരും*

  ✍️ *mihraskoduvally*
*Mihraskoduvally123.blogspot.com*
⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️

🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️

*മുത്തുട്ടിന്റെ മാനുക്ക* 
           
               *നാല്*
  ☀️☀️☀️☀️☀️☀️☀️☀️☀️☀️

         ആലോചനകൾ പലവഴികൾക്കും പിന്നിട്ടു   യാ  അള്ളാഹ്... ഇബ്‌ലീസിന്റെ വഴിയിൽ നിന്നും എനിക്ക് സംരക്ഷണം തരണേ...

ഇക്കാക്ക എന്ത് വിചാരിച്ചു കാണും  ആകെ ഒരു പേടി 


           ഒരുപാട്  നേരം കഴിഞ്ഞിട്ടും  എന്റെ റൂമിന്റെ വാതിൽ തുറക്കാഞ്ഞിട്ടു ആവണം    ന്റെ പൊന്നിക്കാക്ക (മാനുക്ക ) വീണ്ടും വന്നു  വാതിലുകൾ മുട്ടി 

അല്ലാഹുവിൽ ഭയന്നാണ് ഞാൻ കരഞ്ഞത്  ഏതോ ഒരു പുരുഷനെ കണ്ടിട്ട് അല്ല   എന്റെ വഴിയിൽ ഒരു പിഴവ് വന്നാൽ  എന്റെ റബ്ബ്  എന്നെ...
യാ അല്ലാഹ് വെന്തുരുകുന്ന നരകത്തിൽ വീണു പോകുന്ന നന്ദി കെട്ട നിന്റെ അടിയാറുകളിൽ ഞാൻ പെട്ടു പോവും എന്നെ കാക്കണേ തമ്പുരാനെ... 


 എന്റെ ഹബീബ് എന്റെ ചെയ്തികൾ കണ്ടു വേദനിക്കില്ലെ...

       *_صلی الله علی محمد صلی الله علیه وسلم_*

  വീണ്ടും ഇക്ക വാതിൽ
 തട്ടുന്നത് കണ്ടു ഞാൻ വാതിൽ തുറന്നു 

എന്റെ ഇക്കാനെ കെട്ടിപിടിച്ചു കരഞ്ഞു

" എന്താ മോളെ ...

" ഇക്കാ  ന്റെ  മാനുക്ക

" മതി ന്റെ മോൾ ഒന്നും പറയണ്ട  എല്ലാം എനിക്ക് അറിയാം   ന്റെ അനിയത്തി കുട്ടിനെ എനിക്ക് വിശ്വാസം ആണ്   നീ കരഞ്ഞതും എന്തിനാണെന്ന് എനിക്കറിയാം  " അള്ളാഹു വിനെ മറന്ന് എന്റെ മോൾ ഒന്നും ചെയ്യില്ല 

എന്നെ ആശ്വസിപ്പിച്ചു  മാനുക്ക പോയെ വഴിയെ ഞാനും നോക്കി ഇരുന്നു 

ന്റെ ഇക്കാക്ക ന്റെ ജീവനാ  എനിക്ക് തെറ്റും ശരിയും പഠിപ്പിക്കുന്ന എന്റെ ഉസ്താദാ ...

" മോളെ...

ന്റെ ഉമ്മച്ചിയാ  വിളിക്കുന്നത്  പോയി നോക്കാലെ 

" ന്താ  ഉമ്മച്ചിയെ

" ഞമ്മളെല്ലാവരും  നാളെ  ഉപ്പച്ചിന്റെ തറവാട്ടിൽ പോവാ സ്കൂൾ ഒക്കെ ഒഴിവല്ലെ... ഞ്ഞി  കുറച്ചു ദിവസം കഴിഞ്ഞു വരാം   പോവാൻ ഉള്ളതൊക്കെ എടുത്തു വെച്ചോ 

" ആയ്കോട്ടെ ....

അള്ളാഹ് ... വല്ലാത്ത സന്തോഷം   പെട്ടന്ന് ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ച് ഒരുങ്ങി പോവുന്ന നാളെക്കായി കാത്തിരുന്നു 

എത്ര പെട്ടന്നാ സ്കൂൾ തുറന്നത്  ഇപ്പോൾ  ക്രിസ്തുമസും ആയി  മൂന്നാല് മാസം കഴിഞ്ഞാൽ വീണ്ടും  വെക്കേഷൻ   ഇതൊരു സ്റ്റഡി  ലീവ് ആണേലും  എല്ലാരെക്കാളും മുമ്പിൽ  ഒരുങ്ങി ഞാൻ നിന്നു

ഇന്നത്തെ ഉറക്കവും ഉണർവും പെട്ടന്ന് ആയിരുന്നു 

പോവാനുള്ള കാറും വന്നു

അപ്പോഴും ആയാൾ 

ഞാൻ ഒരു തെറ്റും ചെയ്തില്ല എങ്കിലും  എന്നോടുള്ള ഇഷ്ടം അയാൾക്ക് വന്നത് ഞാൻ എന്റെ സൗന്ദര്യം മറക്കാത്തത് കൊണ്ടാണ് എന്നുള്ള മുറവിളി എന്റെ ഖൽബ് തകർത്ത് കൊണ്ടിരിക്കുന്നുണ്ട് 
എല്ലാം മറക്കണം  ഇനി ഞാൻ മാറും മുഖവും കയ്യും കാലും എല്ലാം മറച്ചു  ലോകാനുഗ്രഹി ഇഷ്ട പെട്ട രീതിയിൽ സ്കൂളിൽ പോകും 

ചിന്തകൾക്ക് മാറ്റം തീർത്തു വീടിന്റെ മുറ്റത്തേക്കിറങ്ങി  


ഹാ  ഞമ്മക്ക് പോവാൻ ഉള്ള വണ്ടി വന്നല്ലോ 


         " ഉമ്മച്ചിയെ... താ  കാർ വന്നൂട്ടോ 

" ഹാ   എന്റതു എല്ലാം കഴിഞ്ഞു 

എന്റെ വിളികൾ കേട്ട സ്ഥലത്തേക്ക് ഉമ്മ വന്നു 

" ഉപ്പ എവിടെ മോളെ 

" ഞാൻ കണ്ടില്ലലോ

ഞാനും ഉമ്മയും വീട്ടിലും പുറത്തും പരുതി  
ഫോൺ സ്വിച്ച് ഓഫ്‌

അല്ലാഹ്... ആകെ  ബേജാറ് ആയല്ലോ  ന്റെ ഉപ്പച്ചി എവിടെ

ഇക്കാക്കനെ ഉമ്മ 
  ഉപ്പാനെ  അന്വേഷിക്കാൻ   പുറത്തേക്കയച്ചു 


ന്റെ  ഉപ്പച്ചി എവിടെ  

ഒന്നും പറയാതെ ഉള്ള ഉപ്പാന്റെ പോക്ക് ഞങ്ങൾ ആകെ ബേജാറായി ഫോണും നിലച്ചപോൾ 


    ... *തുടരും*

✍️  *mihraskoduvally*
*Mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

*മുത്തുട്ടിന്റെ മാനുക്ക*

              *അഞ്ച്*
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

         ഉപ്പാനെ അന്വേഷിച്ചു ഇക്ക പോയെ വഴിയെ ഞാനും ഉമ്മയും നോക്കി നിന്നു  
വല്ലാത്തൊരു വെപ്രാളമായിരുന്നു  എന്ത് ചെയ്യണം എവിടേക്ക് പോവണം ആരെ വിളിക്കണം എന്ന് അറിയാതെ ഞങ്ങൾ പരവശമായി നിന്നു...

     "മോളെ ... അതാ നോക്ക്  അത് ഉപ്പച്ചിയല്ലേ...

ഉമ്മാന്റെ വാക്കുകൾ വന്ന വഴിയിലേക്ക് ഞാൻ പ്രതീക്ഷയോടെ നോക്കി  അതെ ന്റെ ഉപ്പച്ചി തന്നെ...

" ആ ഉമ്മ ഞാൻ ഇപ്പോൾ വരാട്ടോ

ഉപ്പച്ചിന്റെ അടുത്തേക്ക് ഓടി പോയി വാരി പുണർന്നു  ആ സംരക്ഷണത്തിന്റെ നെഞ്ചിൽ കിടന്ന് ഒന്ന് തേങ്ങി... ഇപ്പോൾ നല്ല ആശ്വാസം

" എന്താ മോളെ   മോളെ ആരെങ്കിലും വഴക്ക് പറഞ്ഞോ ഇപ്പോൾ കരയാൻ

" ഇല്ല  ഉപ്പച്ചി എവിടെ ആയിരുന്നു ഞങ്ങൾ ആകെ പേടിച്ചു  പോവാൻ ഒരുങ്ങി നിന്നപ്പോൾ ഉപ്പാനെ കണ്ടില്ല  രാവിലെ ഒരുങ്ങി  ഈ നേരം ഇരുട്ടും വരെ ഉപ്പാനെ നോക്കി നിന്നു 

പിന്നെ എന്റെ വാക്കുകൾ തേങ്ങലായി 

" ഹാ... അതോ  അങ്ങാടിയിൽ  ഞമ്മളെ  അയൽവാസിയായ  യാസിർ മോനെ ഒരു കാറിടിച്ചു  പാവം മദ്രസ വിട്ട് വീട്ടിൽ പോകുന്ന വഴിയിൽ ആയിരുന്നു  

ഞാൻ ആ മോനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടിയ ആളെ കൂട്ടത്തിൽ കൂടി അതാ നേരം ഇത്രേ ആയത്  ആ സാഹചര്യത്തിൽ ഫോൺ വിളിക്കാനും മറന്നു...

"ഉം,  ഞങ്ങൾ ആകെ പേടിച്ചു പോയി 

" ഉം സാരമില്ല  മോളെ ,  ആർക്ക് ആരാ ഉപകാരപെടാ എന്ന് പറയാൻ പറ്റുമോ   അള്ളാഹു സുബുഹാന ഉവ്വ താആല  ചിലർക്ക് ചില നേരം ഓരോ കാര്യം നിശ്ചയിച്ചിട്ടുണ്ട് അതൊക്കെ നമ്മുടെ കളാഹിൽ ഉള്ളതാണ് 

എന്ത് തന്നെ സംഭവിച്ചു എന്നാലും  വിഷമിക്കണ്ട കാരണം അള്ളാഹു വലിയവൻ ആണ് ഒരു നന്മ കാണാതെ ഒന്നും അവൻ ചെയ്യില്ല ഒരു രാവിൻ ഒരു പകൽ ഉണ്ടാവുന്നത് പോലെ   *തവക്കൽ ത്തു അലള്ളാഹ്...*

ഉമ്മച്ചിയോട് കാര്യം പറഞ്ഞു ഞങ്ങൾ പോകാൻ ഇറങ്ങി  അപ്പോയെക്കും മാനുക്ക യും വന്നു  

നേരം ഇരുട്ടിയെങ്കിലും പോവാതിരിക്കാൻ പറ്റില്ല  വരും എന്ന വിവരം അവരെ അറിയിച്ചത് കൊണ്ട് രാവിലെ മുതൽ അവരെ വിളിയും ഉണ്ട് 

        _സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു_ 

കാറിൽ കയറി ഞാൻ സുഖമായി ഉറങ്ങി   ഉണർന്നപോയേക്കും  ഞങ്ങൾ വീട്ടിൽ എത്തിയിരുന്നു   സന്തോഷം മാത്രം തന്നിട്ടുള്ള എന്റെ ഉപ്പാന്റെ വീട്

                       *തുടരും....*

✍️ *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🌼

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
         *മുത്തുട്ടിന്റെ മാനുക്ക*
  
              *ആറു*

https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

   
                    പറയാൻ ആണേൽ അറ്റവും അവസാനവും കാണാൻ കഴിയാത്ത അത്ര ഉണ്ട് വിശേഷങ്ങൾ  

ഉപ്പാന്റെ ഉപ്പാ അബൂ ഹാജി  കേളി കേട്ട നാട്ടു പ്രമാണി 

പരോപകാരി 

സ്നേഹത്തിന്റെ കാവടം  

നാട്ടുകാരുടെ  ഇഷ്ട നേതൃത്വം... 

അങ്ങനെ അങ്ങനെ  

ന്റെ പ്രിയപ്പെട്ട,  ഉപ്പൂപ 

ബാക്കി പിന്നെ പറയാട്ടോ  ഞമ്മൾ ആദ്യം വീട്ടിൽ കയറാം 

കാത്തിരിക്കുന്നവർക്ക് മുഖം കാണിച്ചു  മെല്ലെ ഉപ്പൂപാനെ  കയ്യിലാക്കി  നമുക്ക്  കഥകൾ കേൾക്കണം  ഒരുപാട് ചരിത്രം ഖൽബ് കവർന്ന ആളാ ന്റെ ഉപ്പാപ്പ... 


സ്നേഹത്തിന്റെ പര്യായമായ ഓരോ മുഖങ്ങളും  ഒത്തിരി സന്തോഷത്തോടെ കണ്ട് വിശേഷങ്ങൾ തിരക്കി 

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എല്ലാവരുടെയും മുഖം തന്നെ വിളിച്ചു പറയുന്നുണ്ട്  


കുറെ ദിവസങ്ങൾക്ക്  ശേഷമുള്ള കൂടി കാഴ്ച... 

എല്ലാവരുടെയും സംസാരവും  ഭക്ഷണം എല്ലാം കഴിഞ്ഞപ്പോൾ തന്നെ നേരം ഒരുപാടായി  

എന്നാലും  ഞാൻ ഉപ്പൂപാനെ കണ്ട്  മെല്ലെ  കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു  


"  ഹാ  കഥയോ   ഇപ്പോഴോ... 

  നല്ല കഥയായ് പോയി  

" ന്റെ ഉപ്പൂപ അല്ലെ ,  നിക്ക് കേൾക്കണം  


" ആയിക്കോട്ടെ , മുത്തുഓ... 
നേരം വെളുക്കട്ടെ ,  ന്റെ മോൾക്ക് വേണ്ട കഥ പറയാം  ട്ടൊ  


" ഹാ ,  ന്നാ  ഞാൻ ഉപ്പൂപാന്റെ ഉമ്മൂമാന്റെ അടുത്ത് കിടക്കട്ടെ  ... 
എന്നാലേ വേഗം നേരം വെളുക്കു... 


" ഹ ,  ഇല്ലേൽ  നേരം കറുത്ത് പോയാലോ , ലെ  മുത്തുട്ടിയെ ... 

പരിഹാസം നിറഞ്ഞ ഉമ്മൂമാന്റെ  ചോദ്യം  

" ഞാൻ ഇവിടെ കിടക്കു  ഉറപ്പാ ... 

" ആയിക്കോട്ടെ  ... 
നാളെ ഏത് കഥ വേണ്ടത്  എന്ന് ആലോചിച്ചു കിടന്നോ  അപ്പോ  വേഗം ഒറക്കം വരും .. 

ഞാൻ ഒന്ന് കുലുങ്ങി ചിരിച്ചു 

എന്നിട്ട് എനിക്കും ഉമ്മൂമാക്കും  വേണ്ടി തറയിൽ വിരിച്ച പായയിൽ ചുരുണ്ട് കിടന്നു  


*നാളെ ഏത്  കഥ യാ ചോയ്ക്കാ...*

ഈ അബു ഹാജി ക്ക് അറിയാത്ത ഒരു ചരിത്രവും ഇല്ല  

ആലോചിച്ചു ആലോചിച്ചു ഞാൻ കുഴഞ്ഞു.. 

ഖദീജ ബീവി (റ) ആയാലോ  

ന്റെ ഹബീബോരുടെ ﷺ പ്രിയ പത്നി അല്ലെ... 

സ്വാന്തനമായും സ്നേഹമായും (ഭാര്യയായും ഉമ്മയായും  താങ്ങായ  മഹിളാ മണിയല്ലെ...)

അതോ മുത്ത് ഹബീബോരുടെ ﷺകരളിന്റെ കഷ്ണമായാലോ 

അലിയാരുടെ (റ)പ്രിയ പത്നി ആയാലോ 
ഹസൻ ഉസൈൻ (റ :)ഉമ്മച്ചി ആയാലോ  

ബീവി ഫാത്തിമത്തു സഹ്റാ (റ)

അതുമല്ലെങ്കിൽ  കൂടുതൽ ഹദീസുകൾ  ഇസ്‌ലാമിന് സമ്മാനിച്ച  മുത്ത് തങ്ങളോരുടെ ﷺപത്നി മാരിലെ ഏക കന്യകയും ആയിരുന്ന മഹതി ആയിഷ (റ)ആയാലോ 

സിദ്ധീഖ് (റ)പ്രിയ മകൾ 

അല്ലാഹ്... 

ഇതെല്ലാം ചോദിച്ചു നോക്കിയാലോ  

നിക്ക് എല്ലാം കേൾക്കണം  

എത്ര കേട്ടാലും മതിവരാത്ത ചരിതം എൻ കാതിൽ മുത്ത മിടണം 

നേരം ഒന്ന് വേഗം വെളുത്തിരുന്നു വെങ്കിൽ... 

         പാവം ഉമ്മൂമ വേഗം ഉറങ്ങി 

ഉപ്പൂപയും  

നാളെ കേൾക്കാനുള്ള സന്തോഷം കാരണം എനിക്ക് മാത്രം ഉറക്കം വരുന്നില്ല . 

            *തുടരും*

 ✍🏻 *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀☀️

   *മുത്തുട്ടിന്റെ മാനുക്ക*
            *ഭാഗം ഏഴ്*

https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

               ചിന്തകൾ എപ്പോഴാണ് ഉറക്കിന് വഴി മാറി കൊടുത്തത് എന്ന് വ്യക്തമല്ല  

   "നേരം വെളുത്തില്ലേ ഇവൾക്ക് ഇപ്പോഴും, 

ന്റെ ഉപ്പാന്റെ ചോദ്യം എൻ കാതിൽ പതിഞ്ഞ മാത്രയിൽ ഞാൻ  വേഗം എഴുന്നേറ്റു  

ഹാ സമയം ഒരുപാട് ആയല്ലോ  

ഇന്ന് എനിക്ക് തഹജ്ജുദ് കിട്ടുമോ അതോ ബാങ്ക് കൊടുത്തു പോവുമോ... 

ഏതായാലും പെട്ടന്ന് വുളു എടുത്ത് നിസ്കരിച്ചു 

ശേഷം  

ഖുർആൻ എടുത്ത് കുറച്ചു ഓതി  

എന്തോ ,  ഖുർആൻ ഓതുമ്പോൾ  വല്ലാത്തൊരു  ആനന്ദമാണ്   

ഒരു സംരക്ഷണം പോലെ സ്നേഹം പോലെ... 

അറിയാത്ത ഒരു വികാരം  

ഒരു യാസീൻ മുഴുവൻ ആവുമ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുത്തു   

ബാങ്കിന് ജവാബ് കൊടുത്തു വേഗം നിസ്കരിച്ചു  

ദുആ ചെയ്ത് വീണ്ടും അല്പം ഖുർആൻ ഓതി  

പുറത്തേക്കിറങ്ങി 


" സ്ഥലം മാറിയപ്പോൾ  ബോധം കെട്ട പോലെ ഉറങ്ങി ലെ ... 

അല്ലാഹ്... മാനുക്ക 

ന്താ പറയാ  

ഇക്കാക്ക്  നേരത്തെ എണീക്കണം    എന്നും ഞങ്ങൾ 3:30 am, ന് എണീക്കും  ഇന്ന്  ഏറെ വൈകി  4:35  

" ഇല്ല . ഇക്ക  ഉറങ്ങിയപ്പോൾ  നേരം വൈകി പോയി . അതോണ്ട് സമയം അറിഞ്ഞില്ല  , ഉപ്പ വന്നപ്പോ പിന്നെ... 

മുഴുമിപ്പിക്കാനാവാത്ത  എന്റെ സംസാരത്തിലെ  പതറിച്ച കണ്ട് ഇക്കാക്ക  ഒന്ന് അഴഞ്ഞിട്ടുണ്ട്.. 


ആഹു, ഭാഗ്യം... 

" ഹാ സാരല  പക്ഷെ  പതിവാക്കരുത് . പടച്ചോനെ മറന്നുളള ഉറക്കം  നിനച്ചിരികാതെ വരുന്ന മരണത്തേക്കാൾ ഭീകരമാണ് 

 " ഇല്ല . ഇക്ക  ഇനി  ഞാൻ ഉറങ്ങി പോവില്ല . 
അള്ളാഹു തന്ന ഒരു അനുഗ്രഹത്തിന് പോലും ശുകൃ ചെയ്യാൻ കഴിയാത്ത  ഈ പാപി ഇനി ഉറങ്ങില്ല  

"ഉം... 

നീട്ടി ഒന്ന് മൂളി എന്റെ തോളിൽ ഒരു തട്ട് തന്ന് ഇക്കാക പുറത്ത് പോയി  


എന്റെ കണ്ണുകൾ ഉപ്പൂപാനെ പരാതി വീട് മുഴുവൻ ഒന്ന് ഓടിച്ചു  

പക്ഷെ... ! അവിടെ എവിടെയും കണ്ടില്ല  

കാണാത്തത് കൊണ്ട് ഞാൻ 

മുറ്റത്തേക്കിറങ്ങി  


ഹാ , വെറുതെ അല്ല, കാണാത്തത്   മണ്ണിനോടുള്ള പ്രിയ  പുതിയ വാഴക്ക് തട മിടുകയാണ്  ഉപ്പൂപ്പ 


" ഹ, ബാക്കി നാളെ  വേഗം വരി നിക്ക് ഇന്ന് കഥ പറഞ്ഞു താരം എന്ന് പറഞ്ഞതാ... 

" ഹാ, ഇതാര് മുത്തുട്ടിയോ.. 

ഓർമ ഉണ്ടോ മോളെ ,  ഇപ്പോൾ  വരാം  ന്റെ മോൾ അപ്പോക്ക് ചായ ഒക്കെ കുടിക്കി 

" നിക്ക്  ചായേം ഒന്നും മാണ്ട ,  കഥ മതി  നേരം വെളുപ്പിച്ച  കഥ നിക്കെ അറിയൂ... 

" ഹാ  എന്നാ  ആദ്യം ആ നേരം വെളുത്ത കഥ  എന്നിട്ട് ഞമ്മക്ക്  ആയിഷാ ബീവി (റ)ഉമ്മയുടെ കഥ പറയാം... 

പാവം കൃഷിയോട് വല്ലാത്ത ഇഷ്ടം ആണ്  

ഈ പ്രായം അതിന് വിലങ്ങു തടിയായിട്ടും അതിനെ വകവെക്കാതെ   വാഴയും കപ്പയും പയറും  ഒക്കെ നട്ടു നടക്കുകയാണ്  

പാവം 

കയ്യും കാലും കഴുകി ഉപ്പൂപയും പിറകെ ഞാനും നടന്നു  

തിരക്കിൽ ചായ കുടിച്ചു കഥ കേൾക്കാൻ  

വീടിന്റെ ഉമ്മറ പടിയിൽ  കാത്തിരുന്നു ... 

" ഹാ , തുടങ്ങാ  ലെ  

ഉപ്പൂപ ചിരിയോടെ  വന്നു എന്റെ അരികിൽ ഇരുന്നു  
ഞാൻ സന്തോഷത്തോടെ  ഓരോ വാക്കുകൾക്കും  ഖൽബ് ഒരുക്കി കാത്തിരുന്നു 

" ആരായിരുന്നു എന്ന് അറിയോ മോളെ ആയിഷാ ബീവി (റ)മഹതി  അല്ലാഹുവിന്റെ ഹബീബിന്റെ പത്നിമാരിൽ കന്യക, സ്നേഹത്തിന്റെ നിറകുടം ഇസ്‌ലാമിന് നിരവതി ഹദീസുകൾ റിപ്പോർട്ട് ചെയ്ത് തന്ന മഹിളാ മണി 

      ശേഷം  വീണ്ടും കണ്ണുകൾ തുടച്ചു ഉപ്പൂപ്പ തുടർന്ന് 

      "അബൂബക്കർ സിദ്ധീഖ് (റ)ഉമ്മുറുമാൻ (റ)ദമ്പതികൾക്ക് ഇസ്‌ലാമിന് ശേഷം ജനിച്ച മകളാണ് ആയിഷാ ബീവി (റ).ഖദീജ ബീവി (റ)വഫാത്തായ ശേഷം നബി ﷺ ആയിഷാ ബീവി {റ}മക്കയിൽ വെച്ച് നികാഹ് ചെയ്തു.

ഹിജ്‌റ കഴിഞ്ഞു എട്ടു മാസത്തിനു ശേഷം ശവ്വാലിൽ തിരു നബി തങ്ങളോരു ﷺബീവി മഹതിയു മൊത്തുളള ജീവിതമാരഭിച്ചു. 
ബദറിനു ശേഷമാണെന്ന അഭിപ്രായവും ഉണ്ട്,  ന്നാനൂറ് ദിർഹം ആയിരുന്നു ബീവിക്ക് നൽക പെട്ട മഹർ. 


         ഓരോ വാക്കുകൾക്കിടയിലും  ഉപ്പൂപാന്റ് മിഴികൾ ഈറനനിയുന്നത് കാണുമ്പോൾ  എന്റെ നെഞ്ചിൽ ഒരു പിടച്ചിലാണ് 

        ആ കാലത്ത് ജനിക്കാത്തത്തിന്റെ വേദനയോ മുത്താറ്റൽ തങ്ങൾക്ക് ﷺനേരിട്ട് ഖിദ്മത്ത് ചെയ്യാൻ കഴിയാത്ത വേദനയോ  എന്തോ  ആ മനസിൽ  പുകയുന്ന ഒന്നാണ് എന്ന് ആ കണ്ണുനീർ വ്യക്തമാക്കി തരുന്നുണ്ട്. 


     "മുത്തുമോളെ ... ബാക്കി കുറച്ചു കഴിഞ്ഞിട്ട് പറയാം ഉപ്പൂപ ളുഹ നിസ്കരിച്ചിട്ടില്ല, മോളും പോയി നിസ്കരിച്ചു വരി, ബീവി ഉമ്മാക്ക് (റ)ഒരു യാസീൻ ഓതി  അപ്പോക്ക്  ഉപ്പൂപ വരാം ട്ടൊ 

 " വേഗം വരണേ... 

" ഹാ മോളെ.. 

കണ്ണുകൾ തുടച്ചു കൊണ്ട് ആ കാൽ പാദങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയെ ഞാൻ നോക്കി നിന്നു.


            *തുടരും*

 ✍🏻 *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

       *മുത്തുട്ടിന്റെ മാനുക്ക*
       *ഭാഗം എട്ട്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

   
              നിസ്കാരം കഴിഞ്ഞു ഏറെ സമയം ആയിട്ടും ഉപൂപാനെ പുറത്തോട്ടു കണ്ടില്ല  

ന്റെ ഖൽബിന്റെ കാത്തിരിപ്പിന്റെ നെല്ലിപടി എത്തിയിരിക്കുന്നു  

വയ്യ  

ഞാൻ  മെല്ലെ പോയി നോക്കി 

പാവം മൗലിദ് കിതാബും കയ്യിൽ വെച്ച് കരയുന്നു  

എന്നോടു പറയാൻ ഉള്ള ചരിതം മുന്പേ ആ മനസിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്ന് ആ കണ്ണുനീരിൽ നിന്നും വ്യക്തമാണ് 

എന്നിരുന്നാലും  എനിക്ക് കേൾക്കാൻ ഉള്ള കൊതികൊണ്ട് ഞാൻ 

" ഉപൂപാ,, 

" ഹാ,  വരി  ന്റെ മോൾ ഇവിടെ ഇരിക്കി   


കലങ്ങിയ കണ്ണുകളോടെ  തുടർന്നു. 


" മുത്ത് നബി തങ്ങളോർക്ക് ﷺഒരുപാട് ഇഷ്ടമായിരുന്നു, ബീവി ആയിഷാ (റ)യോട് 

അല്ലാഹുവിന്റെ കല്പന പ്രകാരമാണ് മുത്ത് ബീവിയോരെ തിരു നബി ﷺഭാര്യയായി സ്വീകരിച്ചത്. 

മാത്രമല്ല  ജിബ്‌രീൽ {അ}മൂന്ന് പ്രാവശ്യം ആയിഷാ ബീവിയെ (റ)മുത്ത് നബിക്ക് ﷺകാണിച്ചു കൊടുത്തിട്ടുണ്ട്, 


     ഇസ്‌ലാമിന് ലഭിച്ച ഭാഗ്യ നിധിയാണ് ബീവി ഉമ്മ 
കാരണം, രണ്ടായിരത്തി ഇരുന്നൂറിലേറെ ഹദീസുകൾ നബി തങ്ങളോരിൽ ﷺനിന്ന് ബീവി ഉദ്ധരിച്ച മഹതി,. 

ബുദ്ധിയിലും സാഹിത്യത്തിലും ഭാഷ സ്പുടതയിലും സത്യ സന്ധത, ലജ്ജ ഒട്ടേറെ തുടങ്ങിയ സൽഗുണങ്ങളിലെ വ്യത്യസ്തമായൊരു മഹിളാ മണി 

പോരാത്തതിന് മുത്ത് നബിയുടെ ﷺകൂടെ ഒമ്പത് വർഷം ജീവിക്കാനും ഭാഗ്യം ലഭിച്ച  നവ രത്നo 


  മോളെ  മോൾക്ക് അറിയോ ,  ഇന്നത്തെ  കുട്ടികളിൽ അത്ഭുതം ഉളവാക്കുന്ന ഒന്നുണ്ട്  ആ കാലത്ത്  വിവാഹ പ്രായം 


" ശരിയാ ഉപൂപാ,   ഇപ്പോൾ  ആറു വയസുള്ള കുട്ടി എന്ന് പറയുമ്പോൾ , ചെറിയ മോൾ  ഒന്നും അറിയാത്ത കുട്ടി കളി പ്രായം 

" അതെ,  ഇന്ന് ഇരുപത് വയസ് കഴിഞ്ഞു കെട്ടികുന്ന പെണ്ണിനും ഇല്ലാത്ത ഒന്നാണ് പക്വത. 

എത്ര വിവാഹ മോചനങ്ങളാണ്  കേൾക്കുന്നത്, ഉള്ളതിൽ തന്നെ ഐക്യം ഇല്ല എന്നും പരാതിയും പരിഭവങ്ങളും ഇല്ലായ്മയും വല്ലായ്മയും . 

" അതൊക്കെ ഉപ്പൂപാ,  ഞമ്മളെ ഇസ്‌ലാമിനെ അറിയാത്തതും, സ്നേഹ ബന്ധങ്ങളുടെ വിലയറിയാ ത്തവരുമാണ് ഏറെയും, 

"മോളൂസെ, ബീവിക്ക് കല്യാണ പ്രായം ആറു , പ്രായ പൂർത്തിയായത് പോലും  ഭർത്താവിന്റെ വീട്ടിൽ  

ചെറിയ മോൾ ആയത് കൊണ്ട് മുത്ത് നബി ﷺകളിയും ചിരിയുമായി ബീവിന്റെ കൂടെ കൂടി  

വീട്ടിൽ കൂടുമ്പോൾ ഒമ്പതു വയസും  

മുത്ത് നബി ﷺവഫാത്താവുമ്പോൾ പതിനെട്ടു വയസും , പാവം ലെ, ചെറു പ്രായത്തിൽ  ഏറെ ത്യാഗം സഹിച്ച ധീര വനിതാ... 

സ്നേഹത്തിന്റെ പര്യായമായിരുന്നു അവരുടെ ജീവിതം കളങ്ക മേൽക്കാത്ത ബന്ധത്തിന്റെ ഉദാത്ത ദാമ്പത്യം. 

ഇൽമും ഈമാനും തുളുമ്പുന്ന ആ ഹൃദയം എന്നും ഇബാദത്തിൽ നിരതമായിരുന്നു. 

ഹിജ്‌റ 57ആം വർഷം റമളാൻ പതിനേഴുന് ചൊവ്വാഴ്ച രാത്രി മഹതി ഇഹലോക വാസം വെടിഞ്ഞു. അറുപത്തി ഏയ് വയസായിരുന്നു അന്ന് ആ പൂ മുത്തിന് (റ). അബൂ ഹുറൈറ (റ)നേതൃത്വത്തിൽ മയ്യത്ത് നിസ്കാരം നടന്നു ശേഷം ഇഷ്ട ഭൂമിയായ ജന്നത്തുൽ ബഖീഇൽ ആ രാതി തന്നെ മറവ് ചെയ്തു. 

ശേഷം വാ പൊത്തി ആർത്തു കരയുന്ന ഉപ്പൂപാന്റ് അവസ്ഥ കണ്ടു ഞാൻ ആകെ ഭയന്നു. 

ആ കണ്ണുനീരിന് ഞാൻ എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കും അതിനു മതിയായ ഒരു വാക്ക് കൊടുക്കാൻ ഇന്ന് ഏതെങ്കിലും ഒരു മുസ്‌ലിമിനു ആവുമോ, 

യാ അല്ലാഹ്, എന്റെ ഉപ്പൂപാക്ക് നീ ദീർഗായുസ് നൽകണേ -ആ തണലിൽ ഒരുപാട് കാലം ജീവിക്കാൻ ഈ പാപിക്കും തൗഫീഖ് നൽകണേ-

 ആമീൻ യാ റബ്ബൽ ആലമീൻ... 


" ആ  കഴിഞ്ഞില്ലേ, ഉപ്പൂപാന്റ് മോളേം  കഥകൾ ഒന്നും മതി ബാക്കി പിന്നെ ഭക്ഷണം  കഴിക്കാം  വരി... 

ഉമ്മാന്റെ  ചോദ്യം കേട്ടാണ്  ഉപ്പൂപാന്റ് കണ്ണുനീര് ഒന്ന് ഒതുങ്ങിയത്  

പാവം തോളിൽ ഉണ്ടായിരുന്ന മുണ്ട് കൊണ്ട് കണ്ണുകൾ തുടച്ചു  


" ഹാ കഴിഞ്ഞു  മോളെ  വരാം . 

ഞങ്ങൾ ഭക്ഷണം എടുത്ത് വെച്ച മേശയെ ലക്ഷ്യം വെച്ച് നടന്നു. 

ഉപ്പൂപാ  വരാത്തത് കൊണ്ട് അദബ് കേട് പേടിച്ചു എല്ലാവരും അവിടെ ഇബടെ ആയി നിൽക്കുന്നുണ്ട് ഉപ്പൂപ ഇരുന്നപ്പോൾ ഓരോരുത്തരും തന്റെ ഇരിപ്പിടവും ഉറപ്പിച്ചു. 


    "മൂസേ... 

പതിവില്ലാത്ത ഉപൂപാന്റ് വിളി ആയത് കൊണ്ട് എല്ലാവരും ആ വാക്കുകൾക്ക് വേണ്ടി കാത്തിരിന്നു. 


" എന്താ ഉപ്പാ... 

" മുത്തുട്ടിനെ ഇങ്ങനെ ഇട്ടാൽ മതിയോ,   

എല്ലാവരും ഒരു അമ്പരപ്പോടെ അങ്ങോട്ട്‌ നോക്കി  

ഉപ്പൂപ തുടർന്നു. 

"ന്റെ ഒരു ചെങ്ങായി ഉണ്ട്, കലന്തന്  പറഞ്ഞാൽ നിങ്ങൾ അറിയും, ആനപാറക്കൽ കലന്തന് ഹാജി  അവന്റെ മകൻ ഉണ്ട്, മുബാറക് നല്ലൊരു പയ്യൻ ആണ്  എന്തോ കമ്പ്യൂട്ടർ ജോലി ഒക്കെ ആണ്   


" ഉപ്പാ  ഓൾ പഠിക്കുക അല്ലെ , 

ന്റെ ഉപ്പാന്റെ ചോദ്യം കേട്ട് ഉപ്പൂപാ  


" കൂറെ പഠിച്ചിട്ടു ഇപ്പോൾ എന്താക്കാനാ , നല്ലൊരു ബന്ധം ആണ്  

ഉപ്പൂപാന്റെ വാക്കിനൊരു മറുവാക്ക് ഈ തറവാട്ടിൽ ഇല്ലാത്തത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല . 

ഭക്ഷണം കഴിച്ചു എല്ലാവരും എഴുനേറ്റു പോയി 

എന്താ നടക്കുന്നത് എന്ന് അറിയാതെ കുറച്ചു നേരം ഞാൻ അവിടെ തന്നെ ഇരുന്നു 


       *തുടരും*

✍️ *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
       
      *മുത്തുട്ടിന്റെ മാനുക്ക*
     *ഭാഗം ഒൻപത്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️


           " കല്യാണം എന്ന് പറഞ്ഞപ്പോഴെക്കും പെണ്ണ് പകൽ കിനാവുകൾ കണ്ടു തുടങ്ങി  ലെ  മാനുഓ... 

  പരിഹാസം നിറഞ്ഞ അമ്മായിന്റെ ചോദ്യത്തിൽ നിന്നാണ് പിന്നെ എനിക്ക് ബോധം ഉദിച്ചത് 

" ഉം,,,   ഉപൂപാ പറഞ്ഞത് ശരിയാ അമ്മായി  ഇപ്പോഴെത്തെ പെൺകുട്ടികളെ വേഗം കെട്ടിക്കുന്നതാ നല്ലത് എന്നാ കാരണവന്മാർക്ക് നാട്ടിൽ തല ഉയർത്തി നടക്കാം ... 

"അതന്നെ മാനുക്ക  അങ്ങനെ പറഞ്ഞു കൊടുക്കി ... 

ഞാൻ എല്ലാം ശരി വെച്ച മട്ടിൽ മെല്ലെ ഒരു കാച്ചു കാച്ചി അവിടെ നിന്ന് മെല്ലെ തടി ഊരി.. 


 _ഞമ്മളോട്  ഞാൻ ആാാരാ മോൾ..._

"ഓ,, ഓളെ ഒരു പൂതി കണ്ടില്ലേ  അമ്മായി  
ഞാൻ ഒരു തമാശ പറഞ്ഞതാ  ഞമ്മളെ തറവാട്ടിലെ പെൺകുട്ടികൾ ഒന്നും അങ്ങനെ വഴിപിഴച്ചു പോവില്ല . 

മാനുക്കാന്റെ വാ മൊഴിക്ക് തുടർ കഥ പോലെ അമ്മായി തൊടങ്ങി പിന്നെ ചരിതം ... ന്റെ അള്ളോഹ്... 

"അതന്നെ അബൂ ഹാജിന്റെ മക്കൾ ഒക്കെ ചെറുതിലെ  ചരിത്രങ്ങളും  ആശിഖീങ്ങളുടെ ഇശ്‌ഖിന് മധുരവും ഖൽബിൽ നിറക്കാൻ ഉപൂപാ മറക്കാറില്ല  

"അതന്നെ  ബുർദയും മാലയും മൗലിദുo കീഴടക്കി ഭരിക്കുന്ന ദിന രാത്രങ്ങൾക്ക് എന്തൊരു മൊഞ്ചാ ലെ അമ്മായി , 
   ഞമ്മക്ക് മുത്തുന്റെ കല്യാണം ഒക്കെ നല്ല ബുർദയും ബദർ മൗലിദുo ഒക്കെ ആക്കി ഒരു പൊളി പൊളിക്കണം  


 കിച്ചനും  ഹാളും അടുത്ത് ആയത് കൊണ്ട് എല്ലാം ഞാൻ കേട്ടു  

ആ  എന്ത് രസായിരിക്കും ലെ  

എന്നാലും കുറച്ചു പഠിക്കണം എന്നിട്ട് മതി കല്യാണം ഒക്കെ  

ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല കല്യാണം നടത്തിയിട്ടെ അബൂ ഹാജി ഇവിടുന്ന് വിടും  

വേഗം ഉപ്പാനെ ചാക്കിലാക്കണം

ഭക്ഷണം കഴിച്ചു വിശ്രമമായിരിക്കും  ഉപ്പാന്റെ റൂം ലക്ഷ്യമിട്ടു ഞാൻ നടന്നു 

" നാളെ തന്നെ വരാൻ പറയാം ലെ മൂസേ... 

"ആയിക്കോട്ടെ  ഉപ്പാ.. 

ഉപ്പാന്റെയും ഉപ്പൂപാന്റെ സംസാരം കേട്ടാണ്  ഞാൻ അവിടെ എത്തിയത്  


ഉപ്പൂപ പോയി പിന്നെ ഉമ്മയും ഉപ്പയും ബാക്കി പറയാൻ തുടങ്ങി  


" ഹ -നല്ല  ചെക്കൻ ആണ്  പറ്റുമെങ്കിൽ  വേഗം നടത്തണം  ഉപ്പ പറഞ്ഞപ്പോ എനിക്ക് ഞമ്മളെ മോൾ ഒരു മണവാട്ടിയായി ഇറങ്ങുന്നത് കാണാൻ വല്ലാണ്ട് പൂതിയാവുന്നു  


"അതന്നെ, ഇക്ക  ഖദീജ (റ)പോലെ ഇഷ്ട ഭാര്യയാവും അവൾ ഉപ്പൂപാന്റ് പൊന്ന് മോൾ അല്ലെ, 


ന്റെ അല്ലാഹ്  


,,, എല്ലാം കൈ വിട്ട് പോയല്ലോ  

ഉപ്പയും ഉമ്മയും കല്യാണം വരെ കിനാവ് കണ്ടു ഇരിക്കാ  


--------

പിന്നെ എല്ലാം പെട്ടന്നായിരുന്നു 

ചെക്കൻ വരലും മിട്ടായി ഇടലും  

ഒന്നും ആർക്കും പറയാൻ അവസരമില്ലാത്ത പോലെ 

തറവാട്ട് മുറ്റത്ത് പന്തൽ ഒരുങ്ങി  

ഡ്രെസ്സും പൊന്നും എത്തി  

കലവറയിൽ ചെമ്പിന്റെ കോലാഹല ശബ്ദം ചെവിക്ക് അലോസരമായി  തോന്നി 

രാവിലെ ഉറക്കം അന്യ മായ പോലെ പല പല ചിന്തകൾ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.... 


        *തുടരും*

✍🏻 *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

        *മുത്തുട്ടിന്റെ മാനുക്ക*

         *ഭാഗം പത്ത്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️



             ഇപ്പോഴാണ് എന്റെ ചിന്തയുടെ മുഖം ഉറക്കിന് വഴി മാറിയത് എന്ന് നിശ്ചയമില്ല 

അലാറം 

⏰⏰⏰

ചെവിയിൽ തുളച്ചു കയറിയ ശബ്ദം എന്റെ ഉറക്കിനെ തട്ടി മാറ്റി 

വേഗം എഴുനേറ്റ് നിസ്കരിച്ചു  ഖുർആൻ ഓതി ദുആ ചെയ്തു. 

എന്തോ -പെട്ടന്നുള്ള കല്യാണം എന്റെ സമാധാനം കിടത്തി  
മനസിന് ഒരു കുളിരു കിട്ടാൻ ഞാൻ സുബ്ഹി ബാങ്ക് കൊടുക്കുവോളം ബുർദ ചൊല്ലി 

വല്ലാത്തൊരു ആശ്വാസം അന്നേരം എന്നെ തലോടി 

ആർക്ക് ആര് ഇണ തുണ എന്ന് എന്ന് അള്ളാഹു തീരുമാനിച്ചത് അല്ലെ അതിന്റെ സമയവും അവന്റെ കിത്താബിൽ നേരത്തെ എഴുതി ചേർക്കപ്പെട്ടത്,,, പിന്നെ എന്തിനാപ്പൊ  ഞാൻ ബേജാറാവുന്നത്  

ഖൈർ അല്ലാത്ത ഒന്നും അവന് അവന്റെ അടിമകൾക്ക് നൽകില്ല  

-----------''''''

അണിയിചൊരുക്കാൻ ആളുകൾ എത്തി, പൊന്നും സാരിയും എത്തി 
മൈലാഞ്ചി കൈകൾ നിറയെ സ്വർണ വളകൾ നിറഞ്ഞു 

കൂട്ടുകാരികളുടെ അടക്കം പറച്ചിൽ  പതിഞ്ഞ സ്വരത്തിൽ എന്റെ കാതിൽ മുഴുങ്ങി  

"പെണ്ണിന്റെ ഒരു ഭാഗ്യം, ഈ നാട്ടിൽ അവനെ പോലെ ഒരു നല്ല പയ്യൻ ഇല്ല" 


ഒരുനിമിഷം സന്തോഷവും സങ്കടവും വന്നു 

സാരല്ല , ഇത്രെയും നല്ല മനുഷ്യൻ ആണെങ്കിൽ എന്നെ പഠിപ്പിക്കും   

എനിക്ക് ഖൈർ ആണേൽ  മാത്രം  

*തവക്കൽ ത്തു അലല്ലാഹ്*

 ആരുടെയോ സ്വരം ഉയർന്നു കേൾക്കാമായിരുന്നു 

*പുതിയാപ്ല എത്തി*

വീടിന്റെ ഉമ്മറത്ത് ഒരുങ്ങിയ സ്റ്റേജ് ൽ നിന്നും നിക്കാഹ് കഴിഞ്ഞു, ഉപ്പ മരുമകന്റെ കയ്യും പിടിച്ചു റൂമിലേക്ക് വന്നു , ഉപ്പൂപയും മറ്റുള്ളവരും അവർക്ക് പുറകെ  ഉണ്ട്


ഒരു പാടു ഫോണുകൾ ഞങ്ങൾക്ക് നേരെ ചിത്രം പിടിക്കുന്നുണ്ട്  

ഉപ്പ മലബാർ ഗോൾഡ് ന്റ ബോക്സിൽ നിന്നും ഒരു ചെയിൻ പുതു മണവാളന്റെ കയ്യിൽ കൊടുത്തു   

ആ കൈകൾ എന്റെ നേർക്ക് ഉയർന്നു  കണ്ണടച്ച് ഞാൻ സ്വലാത്ത് ചൊല്ലി  

ദുനിയാവിലും ആഖിറത്തിലും ഖൈറും ബറകത്തും ഉള്ള ഇണകൾ ആയിരിക്കാന് നാഥനോട്‌ തേടി  


        *തുടരും*

✍🏻 *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

          *മുത്തുട്ടിന്റെ മാനുക്ക*
         *ഭാഗം പതിനൊന്ന്*

https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

  
                 എന്റെ തായിതീർന്ന  ന്റെ മാരന്റെ കൈകൾ എൻ തലയിൽ വെച്ച് മന്ത്രിച്ചു 

ശൈത്താനിൽ നിന്ന് ഞങ്ങളെ ജീവിതം കക്കാൻ നാഥനോട്‌ തേടി 

റൂമിൽ നിന്നും അവർ പുറത്ത് പോയതോടെ  ഒരു പെൺ പട തന്നെ വന്നു 

അവരായി കൊണ്ട് വന്ന പുതു വസ്ത്രം എന്നെ അണിയിച്ചു. 

തമാശയും കളിയും ചിരിയുമായി അവർ എന്നെ അണിയിചൊരുക്കി  

ശേഷം ഭക്ഷണം കഴിച്ചു . എല്ലാവരോടും  യാത്ര പറഞ്ഞു ഇറങ്ങി 


ഉമ്മയും എളാമയും മറ്റും കണ്ണുനീർ വാർത്തുകയാണ് 

ഉപ്പയും ഉപ്പൂപയും മാനുക്കയുമല്ലാം  ആരെയോ ബോധിപ്പിക്കാൻ എന്ന മട്ടിൽ സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് 

എന്തോ -എനിക്ക് ഒരു മരവിപ്പ് പോലെ  കണ്ണുകൾ ഈറനണഞ്ഞു വെന്നാലും   പുതു ജീവിതത്തെയും  മാറേണ്ട രീതികളെയും ഓർത്ത് വേവലാതിയായിരുന്നു. 


,,,,,,,,,,, ----

ഞങ്ങൾക്കായി ഒരുങ്ങിയ പുത്തൻ വാഹനത്തിൽ ഏറി വീട്ടിൽ എത്തിയപ്പോൾ  അസർ ബാങ്ക് കൊടുത്തിരിക്കുന്നു 


ഇക്കാന്റെ ഉമ്മ എനിക്ക്  ഹോർലിക്സും  ലഡുവും തന്നു  

വേണ്ടായിമ എൻ ഉള്ളിൽ ഉണ്ടെന്നാലും  ഉമ്മാന്റെ കരങ്ങളെ തട്ടാൻ മടി യായത് കൊണ്ട് കുടിച്ചു . 


 _എല്ലാവർക്കും ഒരു കാഴ്ച വസ്തു എന്ന പോലെ  വീടിന്റെ ഉമ്മറത്ത് ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു മണിക്കൂർ പിന്നിട്ടു_

ആരെങ്കിലും ഒന്ന് എന്നെ വീടിന്റെ ഉള്ളിലേക്ക് കയറ്റിയാൽ മതി എന്ന് എന്റെ ക്ഷീണം വിളിച്ചു  പറഞ്ഞു കൊണ്ടിരുന്നു 


ആഹു . 


"കുറെ നേരം ആയിലെ  മക്കളെ  അവൾ അവിടെ ഇരിക്കുന്നു , പെണ്ണിന് നിസ്കാരം ഒക്കെ ഉണ്ടാവും അകത്തേക്ക്  കയറ്റി കോളി.


ഇക്കാന്റെ  ഉമ്മയുടെ വാക്കുകൾ അന്നേരം വല്ലാത്ത  ആശ്വാസം തോന്നി   


ആരൊക്കയോ  ചേർന്ന് എന്നെ വീട്ടിലേക്ക് കയറ്റി  


നല്ല മൊഞ്ചുള്ള  റൂമിൽ എന്നെ കയറ്റി ഇരുത്തി  


ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും അവരൊക്കെ  എന്നെ സഹായിച്ചു. 


വേഗം വുളുഹ് എടുത്ത് ഞാൻ നിസ്കരിച്ചു,  ഇനിയുള്ള ജീവിതം റാഹത് ആവാൻ ലോകൈക നാഥാനോട്‌ തേടി  

മൊഞ്ചുള്ള തങ്ങളോരുടെ ﷺതിരു നോട്ടം ഞങ്ങളിൽ ഉണ്ടാവാൻ  കെഞ്ചി  


,,,,,,,,,, --------



രാത്രി ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ പോയി  

ഉമ്മ എന്നെ റൂമിലാക്കി,  അവരും നീങ്ങി  


എന്താണെന്ന് അറിയില്ല കയ്യും കാലും വിറക്കുന്ന പോലെ  


" പേടിക്കേണ്ട  മോളെ , ഞാൻ ഒരു പാവമാണ്  

ഇക്കാന്റെ  ചിരിയോടെ ഉള്ള വാക്കുകൾ എനിക്ക് ആശ്വാസമായി  


ഇരിക്കാൻ  പറഞ്ഞപ്പോൾ  അടുത്ത് പോയി ഇരുന്നു 

" പേടിക്കേണ്ട ട്ടോ , ഇവിടെ എല്ലാവരും പാവമാണ്  
പിന്നെ,  നിങ്ങളെ ഉമ്മയാണെന്ന ചിന്ത വേണം  ഉപ്പയും  പിന്നെ ഭർത്താവിന്റെ ഉമ്മ എന്ന് തോന്നി അകലം പാലിക്കരുത് 

ഇല്ലെന്ന് ഞാൻ തലയാട്ടി  

സ്നേഹ മൂറുന്ന ആ വാക്കുകൾ ശ്രവിച്ചു ഞാൻ ഇരുന്നു 

" എന്തും എന്നോട് തുറന്ന് പറയാം  ട്ടോ , ഞാൻ അവരെക്കാൾ ഒക്കെ പാവാ  

" ഉം 

"എന്താ  പെണ്ണെ, ഉം, അ  എന്നല്ലാതെ ഒന്നും പറയാന് ഇല്ലേ ന്റെ മോൾക്ക് എന്നോട് 

അതിനും എന്ത് പറയണമെന്ന് അറിയാതെ ഞാൻ ചിരിച്ചു 

" ഹേയ് , ബല്ലാത്ത  ജാതി  

        ന്റെ കുട്ടിയോ - ഇന്നത്തെ ദിവസം വല്ലാത്ത ഒരു ദിവസം ആണ്  
ഇന്ന് എന്ത് പറഞ്ഞാലും നടക്കും നാളെ പറഞ്ഞാൽ ചിലപ്പോ... 

എന്റെ വാ തുറക്കാൻ ഉള്ള ഇക്കാന്റെ അടവ് ഏറ്റു   ഞാൻ അറിയാതെ ഉറക്കെ പറഞ്ഞു പോയ്‌ 

" ഇന്ന് എന്താപ്പോ  ഇത്ര പ്രേത്യേകിച്ചു, 

" ഹാ  -ഇതാ പ്പോ , പോക്കരാക്കാ  
ങ്ങൾ വല്ലാത്ത മോൾ തന്നെ  ന്നെ കളിയാക്കാ ലെ 

" അല്ലാഹ്  

" ഉം, സാരല്ല 
നിങ്ങൾക്ക് എന്നെ പേടിയുണ്ടോ  

" ഇല്ല  

" ഹെ - ഇല്ലേ അതെന്താ 

" എന്നാ ഉണ്ട് 

" ഹാ ഉണ്ടോ , അത് എന്താ  ഞാൻ അത്ര ഭീകരന് ആണോ 

അല്ലാഹ്.... ആകെ കുഴഞ്ഞല്ലോ,,, 
എന്താ പറയാ  

" ഉം അത് പോട്ടെ കണ്ണ് നിറക്കണ്ട  ഞാൻ വെറുതെ  

ആഹു,, ആശ്വാസം  എന്ത് പറയണം എന്ന് അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി  

" ഹെയ് , ഞാൻ  നിങ്ങളെ ആരാ  

പടച്ചോനെ  ഈ മനുഷ്യൻ എന്തൊക്കെയാ  ചോദിക്കുന്നത്  നേരത്തെ നികാഹ് ചെയ്തതും മറന്നോ 

ഞാൻ ഒന്നും മിണ്ടാതെ ആ മുകത്തേക്ക് നോക്കി നിന്നു 

" പറയു മോളെ  

" മൈ ലൈഫ് പാർട്നർ 

ചിരിച്ചോണ്ട് ഞാൻ പറഞ്ഞു 

"ഹോ, സമാധാനം ആയി  

     നി ഞമ്മക്ക് കിടക്കാം ലെ... 
മോൾ,,, 

സ്നേഹങ്ങൾ കൈ മാറി ഒരു ജീവത തുടക്കം  നാഥാ  ഖൈറും ബറകത്തും ഉള്ള ഇണകൾ ആക്കി തരണേ... 

       *തുടരും*
*✍️mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🌼
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

            *മുത്തുട്ടിന്റെ മാനുക്ക*

   *ഭാഗം പത്രണ്ട്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

    
                   _വെളിച്ചം കണ്ണിൽ നട്ട പോഴാണ് ഇക്ക നിസ്കരിക്കുന്നത് കാണുന്നത്  ഒരു പാട് നേരം സംസാരിച്ചിരുന്നു ഉറക്കം വൈകിയത് കൊണ്ടാവും എന്നും എഴുനേൽക്കുന്ന സമയം അറിഞ്ഞതെ  ഇല്ല_  


     " നല്ലോണം ഉറങ്ങി ലെ 

എന്താ പറയാ റബ്ബേ... 
എന്ത് വിചാരിച്ചു കാണും 

"സാരല്യ എണീറ്റോളി  സമയം ഉണ്ട് ഇനിയും ബാങ്ക് കൊടുക്കാൻ  

ചെറു പുഞ്ചിരിയോടെ ഞാൻ എഴുനേറ്റ് പ്രഭാത കർമങ്ങൾ കഴിച്ചു  തഹജ്ജുദ് നിസ്കരിച്ചു 

കുറച്ചു ഖുർആൻ ഓതിയപ്പോഴേക്ക് ബാങ്ക് കൊടുത്തു  ശേഷം 
ഇക്ക ഇമാം ആയി നിന്ന് ഞങ്ങൾ നിസ്കരിച്ചു  

*അൽഹംദുലില്ലാഹ്*

,,,,,,,,,,, ---------

ഹാ നല്ല മൊഞ്ചുള്ള മിനുക്കു പണികൾ എല്ലാം കഴിഞ്ഞ കിച്ചൻ  

ചായ പൊടിയും പഞ്ചാരയും തിരഞ്ഞു തന്നെ നേരം പോയത് അറിഞ്ഞില്ല  

ഒടുവിൽ ഗ്യാസ് ന് തായേ ഉള്ള ഡ്രോ തുറന്നപ്പോൾ  അതും കിട്ടി 

വെട്ടി തിളയ്ക്കുന്ന  വെള്ളത്തിനു അങ്ങനെ നിറവും മധുരവും നൽകി 

ഇനി ക്ലാസും ചായ കടിയും കണ്ടു പിടിക്കണം  

അല്ലാഹ്.... 
ഇത് വല്ലാത്തൊരു പണിയായി പോയി 

നടു ചുവരിന് ചുറ്റുമുള്ള ഒരോ  ഡ്രോ യും അങ്ങനെ തുറന്നു നോക്കി  ഒടുവിൽ  ചായ കപ്പും റസ്ക്കും കണ്ടു പിടിച്ചു  

യ്യേ... 💃💃💃

" അല്ലാഹ്  ന്റെ മോൾ നേരത്തെ അടുക്കളയിൽ സ്ഥാനം പിടിച്ചു ലെ 

ഉമ്മാന്റെ  വാത്സല്യം 

ഞാൻ ഒന്ന് നോക്കി ചിരിച്ചു കൊടുത്തു 

" ഇപ്പോ തന്നെ വേണ്ടാ മോളെ  കുറച്ചു മോൾ ഉമ്മാന്റെ കൂടെ നിന്നാ മതി  പിന്നെ പതിയെ  മോന്റെയും ഉപ്പാന്റെയും അഭിരുചികൾ മനസിലാക്കി  എല്ലാം ചെയ്യാം  

" ഉം  

" ആദ്യം ആയോണ്ട്  കുറച്ചു ബുദ്ധിമുട്ട് ആയി ലെ എല്ലാം കണ്ടു പിടിക്കാൻ  

   ഇതൊക്കെ മോന്റെ പണിയാ  അവന്റെ ഡിസൈൻ ആണ്  കിച്ചൻ  

" നല്ല രസണ്ട് ഉമ്മാ   

" ഉം,  ന്റോൾ  എന്നാൽ  ആ ചായയും കടിയും അവർക്ക് കൊണ്ട് കൊടുക്കി   ട്ടോ  , അവർ  ഹാളിൽ  കാണും  

ഞാൻ ആ എന്ന് തലയും ആട്ടി  ഒരു ചിരി പാസാക്കി  അതും കയ്യിൽ എടുത്ത് നടന്നു 


     ഇന്നലെ ഈ വീടോന്നും കാണാൻ ആയിട്ടില്ല ,  എന്ത് ഭംഗിയാണ്  നല്ല ഡിസൈൻ 

ചുവരിൽ നല്ല ഓരോ ബാഗത്തും ഓരോ കളർ അതിൽ ഗോൾഡൻ കളർ കുഞ്ഞു കുഞ്ഞു പൂക്കൾ  


" ഹാ ,  ന്റെ ബീവി ഇന്ന് തന്നെ  കിച്ചൻ ഒക്കെ കേറി ലെ  

  ഹാ നാളെയും ഉണ്ടായാൽ മതി  

ഇക്ക എന്നെ ഒന്ന് ആക്കിയത് ആണെന്ന് തോനുന്നു  
ഞാൻ ഒരു പുഞ്ചിരി നൽകി ഉപ്പാന്റെ അടുത്ത് പോയി ചായ കൊടുത്തു 


" അൽഹംദുലില്ലാഹ്,  ന്റെ മോൾക്ക് അള്ളാഹു ബർകത് ചെയ്യട്ടെ 

" ആമീൻ യാ റബ്ബൽ ആലമീൻ 

" അബു ഹാജി ന്റെ പേരകുട്ടി ആയത് കൊണ്ട് ഒന്നും ഞാൻ പറയേണ്ടതില്ലല്ലോ  

ഉപ്പൂപാന്റെ പേര് കേട്ടപ്പോൾ  മനസിന്‌ വല്ലാത്ത കുളിരു പോലെ  

ആ മുഖം എന്റെ മുമ്പിൽ തെളിഞ്ഞു  

" ബേജാറാവേണ്ട ,  മോൾക്ക് സ്വന്തം വീടാ ഇനി  മൂസാക്ക് പകരം ഞാനും അന്റെ ഉമ്മ അതാ ഇനി അവളും ആണ് 

അതെ എന്ന മട്ടിൽ ഉമ്മ തുടർന്നു 

" ഒന്നിനും പേടിക്കേണ്ട ട്ടോ , മോളെ വീട് പോലെ തന്നെ എല്ലാം, വേണ്ടിയത് വെക്കാം തിന്നാം ഉമ്മാന്റെ കൂടെ കൂടാം  
ഉമ്മാന്റെ മൂന്ന് മക്കളിൽ നാലാമതായി മോളും ചേർന്നു  

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് ഉമ്മാക്ക് അരികിൽ ചേർന്ന് നിന്നു  

പിന്നെ എല്ലാവരും കുറച്ചു കിടക്കാം എന്ന് പറഞ്ഞു പോയി 



 🎶🎵   _നാളെ സിറാത്തിൽ ഞാൻ നീളെ നടക്കുമ്പോൾ നരകം അടങ്ങാതെ കത്തി എരിയുമ്പോൾ_ 

അല്ലാഹ് ന്റെ പാട്ടുകാരന്   നല്ല രസം 

ഞാൻ ഇക്കാനെ ഒന്ന് നോക്കി 

" എന്താ ബീവിയെ ഞമ്മക്ക് പാടി കൂടെ  നിങ്ങളെ അത്ര പോരെങ്കിലും ഞമ്മളും ലേശം പാടും 

" നല്ല രസണ്ട് ഇക്കാ  നിക്ക് പാടാൻ ഒന്നും അറിയില്ലാ  

" ഓഹ്,  ബഡായി  ഞാൻ കേട്ടിക്ക് , മുത്തു എന്നോടു പറഞ്ഞു 

ശോ, ഈ മാനുക്ക 

" ഇപ്പോ വേണ്ട  വയ്യേ പാടിയാൽ മതി ട്ടോ  

പിന്നെ പാട്ടിലെ വരികൾ പോലെ എന്റെ ദീൻ ങ്ങൾ കാക്കണം ട്ടോ  

" അല്ലാഹ് 

" ന്തേയ്‌, 

" ഒന്നുല്ല  

ഞാൻ മെല്ലെ അവിടെന്നു ഉമ്മാന്റെ അടുത്തേക്ക് പോയി  

അവിടെ കൂടുതൽ നിന്നാൽ ഇന്ന് തന്നെ ന്റെ വില ഞാൻ കളഞ്ഞു കുടിക്കും വെറുതെ എന്തിനാ ലെ  

 
     കളിയും ചിരിയും ഉമ്മാന്റെ സാമിപ്യ വും ഒരു പുതു ലോകം തന്നെ 

ഈ ഉമ്മ സ്വർഗമാണ്  അള്ളാഹു എനിക്ക് കനിഞ്ഞു അരുളിയ രണ്ട് ഉമ്മമാർ  

സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ട് ജന്മങ്ങൾ 

ബാക്കി ഉള്ളൊരുo മോശമല്ലാട്ടോ  എല്ലാം ഒന്നിന് ഒന്ന് മെച്ചം 

ഉമ്മ എന്നതിൽ പരം നല്ലൊരു കൂട്ടുകാരി  

എല്ലാം പറയാനും ചിരിക്കാനും 

അള്ളാഹു നൽകിയ നിഹ്മത്ത് അല്ലാതെ എന്ത് 

അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് 

അമ്മായി പോക്കും വരവും  എല്ലാം നല്ല രസം 

ഇടക്ക് ഇടക്ക് എല്ലാവരെയും ഓർമ വരുന്നുണ്ട് എങ്കിലും ഇതൊരു സ്വർഗ്ഗമായത് കൊണ്ട് പരാതിയും പരിഭവവുമില്ലാതെ  പോകുന്നു 

" മോളെ,  ങ്ങൾ രണ്ടീസം വീട്ടിൽ പോയി നിന്നോളി  
ട്ടോ,  കല്യാണം കഴിഞ്ഞു ഇത് വരെ പോയി നിന്നില്ലാലോ 

" സാരല ഉമ്മ  നിങ്ങൾ ഒക്കെ ഇല്ലേ ഇവിടെ  

" എന്നാലും  ഒന്ന് പോയി വരി അവർക്കും ഒരു സന്തോഷമാവും 

" ആയിക്കോട്ടെ എന്നാൽ  

" ഉം, ഞാൻ മുബിനോട്‌ പറയാം ട്ടോ 

" ഉം, 

പോവണം എന്നുണ്ട്  പോവണ്ട എന്നും  

ഈ ഉമ്മാനെ എനിക്ക് വല്ലാണ്ട് മിസ്സ്‌ ചെയ്യും  ന്റെ ഇക്കാ ഉപ്പാ 

" ഉമ്മാ ,,,, 

" എന്താ മോളെ 

" ഞമ്മക്ക് എല്ലാർക്കും പോയി നിന്ന് വരാം  , ങ്ങൾ ഒക്കെ ഇല്ലാതെ എങ്ങനെയാ ഞാൻ.... 

" നല്ല കഥ ന്താപ്പോ ന്റെ കുട്ടി  പറയണേ 

എന്നെ സമാധാനിപ്പിക്കാൻ എന്നപോലെ  

" ങ്ങൾ പോയി ക്കോളി  പിറകെ തന്നെ ഞാനും ഉപ്പയും വരാം ട്ടോ 

" ഒറപ്പ് ആണോ  

" ആ പെണ്ണെ 

 ആഹു, സമാധാനം  ഞാൻ സന്തോഷത്തോടെ ഇക്കാന്റെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു 


പൊട്ടി ചിരി ആയിരുന്നു മറുപടി 

" ആദ്യം തന്നെ ങ്ങൾ ന്റെ ഉമ്മാനെ  അമ്മായി പോരു കൊണ്ട് മരുമകൾക്ക് പിറകെ ഓടി വന്ന ഉമ്മ ആക്കുമോ, 

" ഒന്ന് പോയി ആടുന്ന് 
ന്റെ ഉമ്മാനെ യാ  കൊണ്ട് പോവുന്നെ 

" ഹാ - നടക്കട്ടെ  


ഞാൻ കട്ടിൽ കയറി ഒരു പിഞ്ചു കുഞ്ഞിനെ പോലെ കിടന്നു 

" ഹേയ്, ബീവിയെ  

ന്താ പ്പോ ഞാൻ ഒരു തമാശ പറഞ്ഞതിന് ങ്ങൾ വേഗം കിടന്നത് 

" ഒന്നുല്ല 

" ഹാ, പുള്ളികാരി കലിപ്പിൽ ആണല്ലോ 

,,,,  ഞാൻ ഒന്നും മിണ്ടിയില്ല 

" ഹേയ്, പെണ്ണെ അങ്ങനെ പിണങ്ങിയാലോ  

" പിണക്കം ഒന്നുല്ല 

" പിന്നെ എന്താ ഉള്ളെ 

" നിക്ക്  ഉമ്മ ഇല്ലാതെ പോയി നിക്കാൻ ഒരു... 

എന്റെ വാക്കുകൾ മുഴുമിക്കും മുന്പേ 

" ആഹാ , നല്ല മരുമോൾ 

ഇങ്ങനെ എന്നും ഉണ്ടായാൽ മതി 

" ഉണ്ടാവും , ന്റെ ഉമ്മയല്ലെ 

" ഹോ -ഞമ്മൾ ഇപ്പോ പൊറത്ത് ങ്ങൾ ഉമ്മേം മോളും 

 കളിയും ചിരിയും കുഞ്ഞു കുഞ്ഞു കുസൃതിയുമായി നേരം വെളുത്തു 


         ''''''''''
വീട്ടിലേക്ക് പോവാൻ ഒരുങ്ങി  

എന്തോ സങ്കടം തന്നെ സീൻ മൊത്തം...ടെശ്,, ടെശ് 

കുറച്ചു ദിവസമേ ആയിട്ടുള്ളു എങ്കിലും വല്ലാത്തൊരു ആത്മ ബന്ധം  വന്നു പോയി 

അത് പിന്നെ അങ്ങനെ അല്ലെ ലെ ഞമ്മളെ ഉമ്മയും ഉപ്പയും ഇക്കയും ആയി കഴിഞ്ഞാൽ 


       *തുടരും*
*✍🏻mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

            *മുത്തുട്ടിന്റെ മാനുക്ക*

*ഭാഗം പതിമൂന്ന്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️


                 വീട്ടിലെത്തിയപ്പോൾ  ആണേൽ എല്ലാർക്കും എല്ലാം അറിയണം വീട് വീട്ടുകാര്  സ്വഭാവം അങ്ങനെ അങ്ങനെ നീണ്ട പട്ടിക... 

സന്തോഷത്തോടെ ഞാൻ എല്ലാം പറഞ്ഞ് തീർക്കുമ്പോൾ  മരണം വരെ നിലനിൽക്കാൻ നാഥനോട്‌ പ്രാർത്ഥിക്കാനും ആരും മറന്നില്ല  

അൽഹംദുലില്ലാഹ്



"എന്താ പറ്റിയത്  ഉപ്പാക്ക് 


മയക്കത്തിൽ നിന്നും ഞാനുണരുന്നത്  മനുക്കയുടെയും ഉമ്മയുടെയും തേങ്ങലടങ്ങിയ സംസാരമായിരുന്നു  


വീട്ടിൽ എത്തിയ ഒന്ന് വേറെ അല്ലെ 

 _അതോണ്ട്   ഇക്ക പുറത്ത് പോയപ്പോൾ  ഞാൻ നല്ലോണം ഒന്ന് ഉറങ്ങി_  


അവരുടെ സംസാരം കേട്ട് പെട്ടന്ന് എഴുനേറ്റു  

അവർക്ക് നേരെ നടന്നു  



"ഉമ്മാ

ഉമ്മ എന്നെ നോക്കി  കണ്ണുകൾ തുടച്ചു 

" എന്താ മോളെ   

" ഇക്കാ  ന്താ പറഞ്ഞത്  ഉപ്പാക്ക് 


"  ഒന്നുല്ല മോളെ  ഉപ്പാക്ക്  അല്ല ഉപ്പൂപാക്ക്   ഒരു നെഞ്ച് വേദന  ഹോസ്പിറ്റലിൽ പോയിക്ക്   ഇനി അവർ വരണം എന്തേലും അറിയണമെങ്കിൽ  


" എന്താ   പെട്ടന്ന്  

" ഗ്യാസ്  ആയിരിക്കും  


എല്ലാം പറയുന്നുണ്ട് എങ്കിലും  ഇടക്ക് കണ്ണുകൾ തുടക്കുന്നത്  എന്നെ ബേജാറാക്കി  

ഒരു ഗ്യാസ്  ആയതിനാൽ ആണേൽ  ഇവർ ഇത്ര ബേജാർ ആവില്ല   മാത്രമല്ല മാനുക്ക എന്നെ കണ്ടെതും എന്നെ നേരിടാൻ പ്രയാസം ഉള്ളത് പോലെ  വേഗം സ്ഥലം വിട്ടു  

ഉപ്പൂപാ  എനിക്ക് അത്രമേൽ പ്രിയപ്പെട്ടതെന്ന് എല്ലാർക്കും അറിയാം  


യാ അല്ലാഹ് ന്റെ ഉപ്പൂപാക്ക് ഒന്നും വരുത്തല്ലെ 

ദീർഘായുസും ആഫിയത്തും നൽകണേ... 

ആമീൻ യാ റബ്ബൽ ആലമീൻ 



'''''''''//////

ഇടക്ക് ഇടെ ഉമ്മയോട് വിവരം ചോദിക്കും   

പക്ഷെ ... !
ഒന്നും അറിഞ്ഞില്ലന്ന മറുപടി  വീണ്ടും വീണ്ടും എന്നെ തളർത്തി കൊണ്ടിരുന്നു 

രണ്ടും കല്പിച്ചു ഞാൻ മുബിക്കാക്ക്  വിളിച്ചു . 
അല്ലാതെ ആരും ഒന്നും എന്നോടു പറയില്ല  ഇക്ക എന്തേലും പറയാതിരിക്കില്ല 



📞📞

" ഹെലോ  
അസ്സലാമു അലൈകും  

" വ അലൈകും സലാo 

" എന്താ ബീവിയെ  ബേജാർ ആവണ്ട  ട്ടോ  ഞങ്ങൾ  ഇപ്പോ  വരും  

" ആണോ, അൽഹംദുലില്ലാഹ് , ഉപ്പൂപ എവിടെ   ഒന്ന് കൊടുക്കുമോ

" വേണ്ട . ഞാൻ വെക്കാ  ട്ടോ , വണ്ടി വന്നു 



എന്തോ ഇക്കാന്റെ വാക്കുകളിൽ  ഒന്നും ഊർജമത്ര പോരാ  മനസ്സിൽ  എന്തോ  വല്ലാത്ത ബേജാർ  


കല്യാണത്തിന്  ഓടി നടന്ന ഉപ്പൂപാന്റെ  മുഖം മനസ്സിൽ  നിറച്ചും   വയ്യാഞ്ഞിട്ടും  ആ ചിരിയും സാനിധ്യവുമായിരുന്നു വീട് നിറയെ... 


🚑🚑🚑

ആംബുലൻസ് ന്റെ സൗണ്ട്  കേട്ടപ്പോൾ  ഞാനും ഉമ്മയും പരസ്പരം ഒന്ന് നോക്കി   

കോലായിലേക്ക്  ഓടി    

എന്തിനാ റബ്ബേ ... 


കാര്യം ഒന്നും അറിയില്ലെങ്കിലും  എന്തോ ഉണ്ടെന്ന് മനസിലായി  അടക്കാൻ കഴിയാത്ത മനസിന്റെ ആവലാതി കണ്ണുനീരായി ഒഴുകി തുടങ്ങി 


ഓരോരുത്തരായി  ഇറങ്ങി തുടങ്ങി  

എളാപ്പ, ഉപ്പച്ചി, മുബിക്കാ 

ഉപ്പൂപാ  എവിടെ   ആംബുലൻസ്  എന്തിനാ  


മുബിക്ക എന്റെ അടുത്ത് എത്തിയതും ഞാൻ പൊട്ടി കരഞ്ഞു പോയി  


" ഹേയ് , ബീവിയെ കരയാൻ മാത്രം ഒന്നുല്ല , കൊറച്ചു ബെഡ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്    കിടന്ന് വരാൻ സൗകര്യത്തിനാ  ഈ വണ്ടി വന്നത്  


" ഉപ്പൂപാ 

" പിന്നേം കരയാ , നിക്ക് വയ്യ എങ്ങനെയാ  പറയേണ്ടി  

വരി  

എന്നെയും കൂട്ടി ആംബുലൻസ് ൽ നിന്നും ഉപ്പയും എളാപ്പ യും കൂടി കൈ പിടിച്ചു ഇറക്കുന്ന  ഉപ്പൂപാന്റ അടുത്ത് കൊണ്ടുപോയി  


കണ്ടെത്തും കെട്ടിപിടിച്ചു ഞാൻ കരഞ്ഞു  


-------


ആരും ഒന്നും പറയുന്നില്ല  പക്ഷെ   
എന്തോ  ഉണ്ട്  എല്ലാരും ബേജാറിലാണ്  

സംസാരങ്ങൾ കുറഞ്ഞു  ഉപ്പൂപാ  എന്നെ ബോധിപ്പിക്കാൻ എന്ന പോലെ ചിരിക്കുന്നു തമാശ പറയുന്നു  

പക്ഷെ  എന്റെ മനസ് എന്തോ  ഒന്നും അങ്ങോട്ട് അംഗീകരിച്ചു തരുന്നില്ല  

ഉപ്പൂപാന്റ നടത്തം കുറഞ്ഞു  കിടപ്പ് മാത്രമായി  

ബാത്‌റൂമിൽ മാത്രം ആരേലും കൈ പിടിച്ചു കൊണ്ട് പോവും  

ഒന്നും മനസിലാകെ ഞാൻ കുഴഞ്ഞു  

സന്ദർഷകർ കൂടി  

മുബിക്കാന്റെ  വീട്ടിൽ നിന്നും ആളുകൾ വന്നു  കണ്ട് പോയി  

ആരോടും ഒന്നും സംസാരിക്കാൻ കഴിയാത്ത പോലെ ഞാൻ തളർന്നു  

ഇടയ്ക്കിടെ  മുബിക്ക  എന്നെ ആശ്വസിപ്പിക്കുന്നുവെങ്കിലും മനസ് അതിൽ ഒന്നും ഒത്തു കൂടുന്നില്ല  

അതിനിടെ  എനിക്ക് എന്തോ ഓരോ മനം പുരട്ടലും  ശർദിയും തുടങ്ങിയിരിക്കുന്നു 

എല്ലാവരുടെയും നിർബന്ധം  ടെസ്റ്റ്‌ ചെയ്തു  പ്രതീക്ഷ പോലെ ഫലം പോസറ്റീവ് 

സന്തോഷം  സങ്കടം എന്താ എന്ന് മനസിലായി കിട്ടാൻ വല്ലാത്ത പ്രയാസം  

സന്തോഷമറിഞ്ഞു  ഇക്കാന്റെ  ഉമ്മാക്ക് എന്നെ കാണാൻ തിരക്ക്  

ഉപ്പൂപാന്റ അവസ്ഥ എന്റെ ബേജാർ 

എല്ലാം കൂടി മനസും ശരീരവും തകർന്നു 

ഇക്കാന്റെ  സന്തോഷം  

എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്  

ഒരു ഉപ്പച്ചി ആവാൻ ഉള്ള ധൃതി ആ വക്കുകളിൽ നിഴലിക്കുന്നുമുണ്ട്  

എനിക്ക് ഒരു മാറ്റവും അനിവാര്യമാണ് എന്ന ബോധം ഉള്ളത് കൊണ്ടാവാം 

ഇക്കാന്റെ വീട്ടിലേക് ഞങ്ങൾ പുറപ്പെട്ടു. 


*തുടരും*

*✍🏻mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

           *മുത്തുട്ടിന്റെ മാനുക്ക*

        *ഭാഗം:പതിനാല്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️


             ഇക്കാന്റെ വീടെനിക്കൊരു സ്വർഗ്ഗമായിരുന്നു 

എന്റെ വേദനകൾ മായ്ക്കാൻ എന്നപോലെ ഉപ്പയും ഉമ്മയും എല്ലായിപ്പോഴും എന്റെ കൂടെ ആയിരുന്നു 

കളിയും ചിരിയും തമാശയും 

ഞാൻ ഒറ്റക്കിരിക്കുന്ന അവസരങ്ങൾ ഇല്ലാതെ പരമാവധി അവർ ശ്രമിച്ചു

*അൽഹംദുലില്ലാഹ്*
ഇത് പോലൊരു കുടുംബം എനിക്ക് തന്ന നാഥനാകുന്നു സർവ്വ സ്തുതിയും 

ഇടക്ക്  ഇടെ വീട്ടിലേക്ക് വിളിക്കും വിവരങ്ങളെല്ലാം ചോദിച്ചറിയും 

ഉപ്പൂപ പഴയ അവസ്ഥ തന്നെ പാവം  
ആ കിടപ്പ് കാണാനുള്ള കെൽപു എനിക്ക് കുറവായത് കൊണ്ട് തത്കാലം അങ്ങോട്ട് പോവാൻ കുറച്ചു കഴിയട്ടെ എന്ന് ഇവിടെത്തെ ഉപ്പ പറഞ്ഞു. 

പിന്നെ ല്ലെ  

എന്റെ ഉദരത്തിലെ ജീവന്റെ നാമ്പുകൾ  ചലിച്ചു തുടങ്ങി  

വയറിന്റെ ഉള്ളിൽ ഇടക്ക് ഒക്കെ ഇക്കിളി പെടുത്തലുകളായി അതെനിക്ക് അനുഭവിക്കാൻ കഴിഞ്ഞു 

എന്റെ ഓരോ ചലനങ്ങളെയും വീക്ഷണം ചെയ്ത് എന്നെ ഒരു ഗർഭ രോഗിയെ പോലെ ആക്കിയിട്ടുണ്ട്  എന്റെ ഇക്ക 

പാവം  അതിന്റെ പേടി കൊണ്ടാണ് 

ആദ്യമായി പിതാവ് എന്ന പദവി അലങ്കരിക്കാനുള്ള തിടുക്കം 

എന്റെ ശരീരം തളർന്നു പോയാൽ ഞങ്ങളുടെ കുട്ടിയെ അത് ബാധിക്കുമെന്ന  സത്യം  

എല്ലാം ആലോചിച്ചു കൂട്ടി  നിഴലു പോലെ എന്നെ കാക്കുന്ന കുടുംബം  

എങ്ങനെയാണ് ഇതിനെല്ലാം  ഞാൻ നാഥനോട്‌ നന്ദി പറയുക 

അസാധ്യം  അല്ലെ  

അവന്റെ കാരുണ്യം കടൽ പോലെ നിരപ്പാവുമ്പോൾ കൈകൾ ശൂന്യമായ അടിമകൾ ഇങ്ങനെ വേദനിക്കുന്നു  ഒന്നും കഴിയുന്നില്ലെന്ന സത്യം വേദന നൽകുന്നു 

നാളുകളും മാസങ്ങളും ശര വേഗത്തിൽ കടന്നു പോയി 

ഇന്ന് ഞാൻ പൂർണ ഗർഭിണിയാണ് 

പ്രസവ സമയം അടുത്തതായി വന്നത് കൊണ്ടാവാം  വല്ലാത്ത ക്ഷീണം  

" മോളെ... 

ഉമ്മയുടെ വിളിയാളം കാതിൽ പതിഞ്ഞപ്പോഴാണ്  ചിന്തയുടെ ചിത്ര താളുകൾ മടക്കി വെച്ച് മാതൃത്വത്തിലേക്ക് തിരിഞ്ഞത് 

" ഹാ  ഉമ്മാ 

" സമയം ആയില്ലേ dr, പറഞ്ഞത് അനുസരിച്ചു നാളെ ആണ് ഡേറ്റ്, പേടിച്ചു മിണ്ടാതിരിക്കേണ്ട നമുക്ക് ഹോസ്പിറ്റലിൽ പോവാം മോളെ കണ്ടാൽ അറിയാം  നല്ല ക്ഷീണം ഉണ്ട് കണ്ണ് തടം എല്ലാം കരിവാളിപ്പ് വന്നിട്ടുണ്ട് 

" നാളെ അല്ലെ ഉമ്മ ഹോസ്പിറ്റലിൽ എന്ന് പറഞ്ഞാൽ തന്നെ എനിക്ക് പേടിയാണ് , വേദന വന്നിട്ട് പോവാം 

" ഉം 

എല്ലാർക്കും  പ്രസവം അടുത്ത് തുടങ്ങിയപ്പോൾ ഉറക്കം നഷ്ടപെട്ട പോലെ ആണ്  

പ്രേത്യേകിച്ചു ഉമ്മക്കും ന്റെ ഇക്കാക്ക് ഉം 

നട്ട പാതിരാ നേരത്ത് വരെ ഒരു മൂന്ന് നാല് വട്ടം ഉമ്മ എന്നെ വന്നു നോക്കും  
ഇക്കാക്ക് പിന്നെ ഉറക്കെ ഇല്ല 

പാവം 

എപ്പോഴാണ് ഉറക്കം എന്നെ കരവലയത്തിൽ ഒതുക്കിയത് എന്ന് അറിയില്ല 

അടിവയറ്റിൽ നിന്നും വല്ലാത്ത ഒരു വേദന  എന്നെ ഉറക്കിൽ നിന്നുമുണർത്തി 

നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ  

എങ്ങനെയോ   ഇക്കാനെ വിളിച്ചുണർത്തി  

ഉമ്മയും ഉപ്പയും ഇക്കയും ഞാനും ഹോസ്പിറ്റലിലേക്ക് പോയി 

തിരക്കിലും  ഉമ്മ  എല്ലാ സാധനങ്ങളും എടുത്തു കാറിൽ വെച്ചിരിക്കുന്നു 

പാവം  

യാ അല്ലാഹ്  

എന്തൊരു വേദന  

അപ്പോൾ മരണം  അതിന്റെ വേദന എത്ര കഠിനമായിരിക്കും 

ആരൊക്കെയോ  പറഞ്ഞു കേട്ടിട്ടുണ്ട്  മരണത്തിന്റെ  പകുതി വേദന സഹിച്ചാണ്  ഓരോ മാതാവും തന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എന്ന് 

അല്ലാഹ്  നിന്റെ കാരുണ്യം അഭാരം തന്നെ   ഈ വേദന  എന്നും ഓർമയിൽ  ഉണ്ടായിരുന്നു വെങ്കിൽ  ഒന്നിൽ കൂടുതൽ ഒരു പെണ്ണും പ്രസവിക്കുമായിരുന്നില്ല  



Dr, എത്തി അവരുടെ കയ്യിലെ glows കണ്ടപ്പോൾ തന്നെ ഹൃദയം മിടുപ്പ് കൂടി  

സിസ്റ്ററുടെ കയ്യിൽ വീണ്ടും ഒരുപാട് ട്ടുൾസ് ഉണ്ട്  അല്ലാഹ് നോക്കാനെ പേടി തോനുന്നു  


ഒരുപാട്  ലാബർ റൂം മുഴുവൻ നടത്തിച്ചു 

സഹിക്കാൻ പറ്റാത്ത വേദന  ഞാൻ ബെഡിൽ കയറി കിടന്നു  

Dr,  എന്റെ അടുത്തേക്ക് വന്നു  വേദനയുടെ ശക്തിയും അപ്പോഴത്തെ നിലയും എന്റെ ബോധം പോയി 

ഒരു കുഞ്ഞി കരച്ചിൽ കേട്ടാണ്  പിന്നെ ബോധം വീണ്ടെടുത്തത് 

പക്ഷെ ... !

          എന്റെ കുഞ്ഞവിടെ  

സിസ്റ്ററെ ഞാൻ വിളിക്കുന്നുണ്ട്  പക്ഷെ തളർന്നു കിടക്കുന്ന എന്റെ ശബ്ദത്തിന് ഒച്ച ഇല്ലാത്തതിനാൽ അവർ കേട്ടില്ല  

പിന്നെ ആര കുഞ്ഞാണ് കരഞ്ഞത്  

Dr,  പോയി  സിസ്റ്ററെയും ഇപ്പോൾ കാണുന്നില്ല  ക്ലീൻ ചെയ്യുന്ന ചേച്ചി വന്നു  എന്റെ ഡ്രസ്സ്‌  മാറ്റി തന്നു  
പക്ഷെ  അവർക്ക് ഒന്നും അറിയില്ലായിരുന്നു  

എന്റെ കണ്ണുകൾ ചുറ്റും പരതി  

ഇല്ല എവിടെയും ആരും ഇല്ല  

ആ ചേച്ചിയും പോയി  


യാ റബ്ബേ ... എന്താ ഇത്  

     *തുടരും*
*✍🏻mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

           *മുത്തുട്ടിന്റെ മാനുക്ക*

        *ഭാഗം:പതിനഞ്ച്*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

             ഹോ, വല്ലാത്ത ദാഹം തൊണ്ട വരളുന്നു 

ആരെങ്കിലും ഒന്ന് വന്നിരുന്നു വെങ്കിൽ 

പ്രതീക്ഷിച്ച പോലെ  അടുത്ത പ്രസവ സമയം എത്തിയ ഒരു പെണ്ണിനെ എന്റെ അടുത്ത ബെഡിൽ കൊണ്ട് കിടത്തി 


" എന്താ  മോളെ കുഞ്ഞിനെ കണ്ടില്ലേ , അവൻ  ആരെ പോലെയാ  

Dr,  ചോദ്യം കേട്ട് ഒന്നും പറയാൻ ആവാതെ എന്റെ കണ്ണുകൾ നിറഞ്ഞു 

" എന്താ, പെണ്ണെ, 

" ഞാൻ കുഞ്ഞിനെ കണ്ടില്ല  

" ഹെ, അതെന്താ  

ഗൗരവത്തോടെ  dr, സിസ്റ്റർ ന് നേരെ തിരഞ്ഞു  

അവർ തമ്മിൽ എന്തൊക്കെയോ  സംസാരിച്ചു  ഒന്നിനും വ്യക്തതയില്ല  
ശേഷം സിസ്റ്റർ പുറത്ത് പോയി  


" സാരല്ല  ട്ടോ  ഇപ്പോൾ കൊണ്ട് വരും , ഇനി അതാ അവൾക്ക് വേണ്ടി പ്രാർത്ഥിക്കു , അവളും വേദന വന്നു കൊണ്ട് വന്നതാണ് 

എനിക്ക് തൊട്ട് അടുത്ത് കൊണ്ട് വന്നു കിടത്തിയ  പൂർണ ഗർഭിണിയെ കാട്ടി dr,  പറഞ്ഞു, ഞാൻ അതെ എന്ന് തലയാട്ടി  


ഒരു കുഞ്ഞി പൈതലിനെ സിസ്റ്റർ എനിക്ക് നേരെ കൊണ്ട് വന്നു  

ഞാൻ അതിനെ കുറെ നേരം നോക്കി നിന്നു 

ഞാൻ ക്ഷീണിച്ചു കിടക്കുകയായത് കൊണ്ട് അവനിക്ക്  പാൽ കൊടുക്കാൻ സിസ്റ്റർ എന്നെ സഹായിച്ചു 

*ഒരു കുഞ്ഞു ആണ്  കുട്ടി ഒറ്റ കാഴ്ചയിൽ തന്നെ അവൾ ഇക്കാനെ പോലെ ആണെന്ന് എനിക്ക് തോന്നി*

--------

നാളുകൾ പെട്ടന്ന് കടന്നു പോയി 

ഇന്ന് ഞാൻ രണ്ട് കുഞ്ഞുങ്ങളുടെ ഉമ്മയായ് ഒരു മോനും ഒരു മോളും 

അതിനിടയിൽ  ഉപ്പൂപ ഈ ലോകത്തോട് വിട പറഞ്ഞു  
കബർ ജീവിതം നാഥൻ സന്തോഷത്തിലാക്കി കൊടുക്കട്ടെ... 

മോൾക്ക്  ഇപ്പോൾ രണ്ട് വയസ് ആയി  

എല്ലാവർക്കും കൂടി  ഒരു യാത്ര പോവാൻ അതിയായ ആഗ്രഹം  

അങ്ങനെ ഉപ്പയും ഉമ്മയും ഞങ്ങളുടെ എല്ലാം കൂടി ഒരു യാത്രക്ക് ഒരുങ്ങി  

എവിടേക്ക് ആണെന്ന് ഇക്കാ പറഞ്ഞില്ല  അതൊരു സസ്പെൻസ് ആണ് പോലും  

വണ്ടി എത്തി എല്ലാവരും രണ്ട് റക്ക്അത്ത് നിസ്കരിച്ചു ദുആ ചെയ്ത് യാത്ര പുറപ്പെട്ടു  


മൗലിദും മാലയും യാത്രക്ക് വേഗത കൂട്ടി  

നേരും ഇരുട്ടിയപ്പോൾ  എല്ലാവരും ഉറങ്ങി 
 ഡ്രൈവർ ഉറങ്ങുമോ എന്ന പേടിയായിരുന്നു  എനിക്ക് 
        അയാളുടെ കണ്ണുകളിൽ ഉറക്കിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല എന്ന ആശ്വാസം  ഞാനും എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണു 


''''''''''''
ഉറക്ക് ഉണർന്നത്  എന്തോ ഒരു ശബ്ദം കേട്ടാണ്
  തല കറങ്ങുന്നത്  പോലെ  ഒന്നിനും ഒരു വ്യക്തതയില്ല  

ആരൊക്കെയോ ചേർന്ന് ഞങ്ങളെ  ഹോസ്പിറ്റലിൽ എത്തിച്ചു  

ഇക്കാക്  ഇപോഴും  ബോധം വന്നിട്ടില്ല  

ഉമ്മയും ഉപ്പയും  അപ്പോൾ തന്നെ  തലക്ക് ഏറ്റ ആകാത അടിയിൽ തന്നെ  മരണപെട്ടു  

അല്ലാഹ്... 

എന്തൊരു പരീക്ഷണം 

എന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും പറ്റിയില്ല എന്നത് അത്ഭുതം 

അല്ലാഹുവിന്റെ അനുഗ്രഹം 

മാനുക്കയും ഉമ്മയും  ഒക്കെ വന്നു  

കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയി  ഇക്ക ഇവിടെ ഈ അവസ്ഥയിൽ ആയോണ്ട്  ഞാൻ ഇവിടെ തന്നെ നിന്നു  

,,,, 
ഇക്കാന്റെ അടുത്തേക്ക് സിസ്റ്റർ dr, എല്ലാം തൃതിയിൽ പായുന്നത് കണ്ട്  ഞാൻ ആകെ ബേജാറിലാണ്  

ആരും ഒന്നും ചോദിച്ചിട്ട് പറയുന്നുമില്ല  

പടച്ചോനെ  എന്റെ ഇക്കാക്ക് ഒന്നും വരുത്തരുതേ ... 

       *തുടരും*
*✍🏻mihraskoduvally*
*mihraskoduvay123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

           *മുത്തുട്ടിന്റെ മാനുക്ക*

        *ഭാഗം:പതിനാറു*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

          ഇക്കയും ഈ ലോകത്തിൽ നിന്ന് എന്നെ തനിച്ചാക്കി പോയി എന്ന വിവരമാണ് പിന്നെ ഞാൻ കേട്ടത് 

ഒരു തരം മരവിപ്പായിരുന്നു 
എന്റെ കുഞ്ഞുങ്ങൾ 

യതീം എന്ന പേരിൽ അവർ ഇനി... 

എന്നെ മാത്രം തനിച്ചാക്കി എന്തിനാ റബ്ബേ... അവരെ കൊണ്ട് പോയത് 
നാലും രണ്ടും വയസുള്ള ഈ പൈതങ്ങളെ ഞാൻ 

ചിന്തകൾ എന്റെ തല പെരുപ്പിച്ചു ഖൽബ് പൊട്ടി പിളരുന്നത് പോലെ തോന്നി 
നാളുകൾ ഏറെ എന്നെ വേദനയിൽ ഓർമകൾ കൊല്ലുന്നത് പോലെ തോന്നി  ആ സ്നേഹം ഇനിയില്ല എന്നത് ഒരു വല്ലാത്ത വേർപാട് തന്നെ ആണെന്ന് തിരിച്ചറിയെണ്ടി വന്നു 

-------------
ഇദ്ദകഴിഞ്ഞപ്പോൾ പിന്നെ മാനുക്ക ഓരോ ആലോചനകൾ കൊണ്ട് വരാൻ തുടങ്ങി  

ചെറുപ്പമല്ലെ  ചെറിയ മക്കൾ അല്ലെ എന്നൊക്കെ പറഞ്ഞു 

എന്റെ എതിർപ്പുകൾ വകവെക്കാതെ  വീണ്ടും മാനുക്ക അത് തുടർന്നു 

എനിക്ക് ഒരു ജീവിതം അതെന്റെ മക്കളെ കൂടെ മതി, ഇനി ഒരു ഭർത്താവ് എനിക്ക് വേണ്ട നിർബന്ധിച്ചാൽ  ഞാൻ എങ്ങോട്ടേലും ഇറങ്ങി പോവും എന്ന ഭീഷണി മുയക്കി എങ്കിലും യാതൊരു ഫലവും കണ്ടില്ല  

ഒടുവിൽ എന്റെ കുഞ്ഞോമനകളുടെ കൈകൾ പിടിച്ചു ഞാൻ എന്റെ ഇക്കാന്റെ ആരുമില്ലാത്ത വീട്ടിലേക്ക് കയറി  

അവരുടെ ഓർമകൾ തളം കെട്ടിനിൽക്കുന്ന ആ വീട് എന്നെ കൂടുതൽ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു 


ഇക്കാന്റെ കടകൾ നോക്കി കൊണ്ടു നടക്കുന്ന അഹമ്മദ്ക്കാ  കടകളിലെ വരുമാനവും കണക്കുകളും കൃത്യമായി എന്നെ അറിയിച്ചു , അത് കൊണ്ട് ബേജാറില്ലാതെ കാര്യങ്ങൾ നടന്നു പോവുന്നു 

കല്യാണത്തിന് സമ്മതിക്കാത്തത് കാരണം മാനുക്ക പിന്നെ  വന്നില്ല വിളിച്ചതും ഇല്ല  ഞാനും പോയില്ല  , തീർത്തും ഒറ്റപെട്ട പോലെ  

എന്നെ മനസിലാക്കാൻ ആർക്കും കഴിയുന്നില്ല  
അത്രമേൽ എന്നെ സ്നേഹിച്ച ഇക്കാനെ മറന്നു ഞാൻ എങ്ങനെ മറ്റൊരാളെ കൂടെ ജീവിക്കും, പിന്നെ എത്ര സ്നേഹമുള്ളവന് വന്നാലും എന്റെ മക്കൾ അവർക്ക് ഒരു രണ്ടാം കണ്ണ് മാത്രമായിരിക്കും  എന്റ ഇക്കാന്റെ സ്നേഹ സമ്മാനമാണ് ഞങളുടെ ഈ ഓമനകൾ അവരെ ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . 

നാളുകൾ പെട്ടന്ന് കടന്നു പോയി  
എന്റെ മാനുക്ക പിന്നെ വന്നില്ല, വീടും പറമ്പും അവിടെ നിന്ന് മാറി എന്ന് പിന്നീട് ഞാൻ അന്വേഷിച്ചു പോയപ്പോൾ അറിയാൻ കഴിഞ്ഞു . ഒരു വാക്കുപോലും പറയാതെ എന്റെ കൂടെ പിറപ്പ് എന്നെ വിട്ടോഴിഞതിൽ ഞാൻ അതിയായി വേദനിച്ചു. 


എന്റെ മക്കൾ ഇന്ന് വളർന്നു വലുതായി  മാനു (ഇക്കാനെ ഇടക്ക് വിളിക്കാൻ ഇല്ലാത്തോണ്ടും ആ പേരിനോടുള്ള ഇഷ്ടവും എന്റെ മോനെ ഞാൻ മാനു എന്നും മോളെ മുത്തുട്ടി എന്നും വിളിച്ചു അവർ സ്നേഹത്തിൽ ജീവിക്കട്ടെ...)
അവനിപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ് മോൾ പത്താം ക്ലാസിലും  


" ഉമ്മാ 

" ഹാ ന്റെ മുത്തുട്ടി വന്നോ  

" മരുന്നു കഴിച്ചോ , 

" ഇല്ല  

" എന്താണ് ഉമ്മ ഞാൻ എത്ര കഷ്ടപെട്ടാണ് രാവിലെ എഴുനേറ്റ് ന്റെ ഉമ്മാക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി മരുന്നു അടുത്ത് വെച്ച് പോകുന്നത് അതൊന്ന് എടുത്ത് കഴിച്ചൂടെ  ങ്ങക്ക് 

" ഇല്ല മോളെ, ഞാൻ  കുടിക്കാം പഴയ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല  

" എന്തിനാ വെറുതെ അതൊക്കെ ആലോചിച്ചു കൂട്ടുന്നത് , ഈ ഒരു മാസം കഴിഞ്ഞാൽ  കാലിന്റെ ഉഴിച്ചിൽ തുടങ്ങും അതാണ്‌ ഇനി എന്റെ ഉമ്മാക്ക് നടക്കാൻ ഉള്ള ആക പ്രതീക്ഷ  അതും കൂടി ഇല്ലാതാക്കരുത് ട്ടോ  

" ഇല്ല മോളെ , മോൾ അത് ഇങ്ങ് എടുത്ത് താ... 


*തുടരും*
✍🏻 *mihraskoduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

           *മുത്തുട്ടിന്റെ മാനുക്ക*

        *ഭാഗം:പതിനേഴ്‌*
https://mihraskoduvally123.blogspot.com/2020/06/blog-post_43.html
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️



     അവളെടുത്ത് തന്ന മരുന്നും കഴിച്ചു വീണ്ടും കിടന്നു  

പിന്നെ എന്ത് ചെയ്യാനാ എഴുനേറ്റ് നടക്കാൻ കഴിയാത്ത ഞാൻ 

പതിവ് തുടർന്നു 
എന്റെ മോൾ രാവിലെ തന്നെ എല്ലാ പണികളും കയിച്ചു സ്കൂളിൽ പോവും  

ഞാൻ പഴയ ഓർമകൾ അഴവിറക്കും  

ആക്സിരന്റെ ആയി ഹോസ്പിറ്റലിൽ ആയപ്പോൾ ആണ് പിന്നെ നീണ്ട വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാനുക്കയെ കാണുന്നത്  

സന്തോഷം എന്നതിൽ ഉപരി സങ്കടം 

ഹോ, എന്താന്ന് തന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥ 

ന്റെ ഇക്കാക്ക ന്റെ അടുത്ത് വന്നിരുന്നു 

മോളെ തനിച്ചാക്കി  ഈ ഇക്കാക്ക പോയതല്ല  

പെട്ടന്ന്  ബിസിനസ് പൊളിഞ്ഞു നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥ  അതോണ്ട് വേഗം ഒന്ന് മാറി നിന്നു  

ഇപ്പോൾ ആ കടങ്ങൾ എല്ലാം വീട്ടി  ഒന്ന് തിരിച്ചു വന്നു 

എല്ലാ വിവരങ്ങളും അഹമ്മദ്ക്കാ അറിയിച്ചിരുന്നു 


പിന്നെ ന്റെ മോൾക്ക് കല്യാണത്തിന് താല്പര്യം ഇല്ലാത്തോണ്ട്  പിന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് തോന്നി  

പേടിക്കേണ്ട  ഞാനുണ്ട്  ന്റെ മോളെ കൂടെ  


സത്യത്തിൽ ഇക്ക അത് പറഞ്ഞപ്പോൾ കണ്ണുകൾ ഞാൻ അറിയാതെ ഈറനണിഞ്ഞു പോയി, 

കാരണം  ഇന്ന് എന്റെ മക്കൾ വലുതായി , അന്നോ  പിഞ്ചു പൈതങ്ങളെ കൊണ്ടു ഞാൻ ഇറങ്ങുമ്പോൾ ഇങ്ങനെ ഒരു വാക്കു കേട്ടിരുന്നു വെങ്കിൽ... 

സാരല്ല  ലെ  എല്ലാം  വിധി  

അല്ലാഹുവിന്റെ കലാഹിനെ തട്ടി തിരിക്കാൻ ആർക്കും കഴിയില്ലല്ലോ, ഇതായിരുന്നു എനിക്ക് ഖൈർ അതോണ്ട് ഏതൊരു അവസ്ഥയിൽ എന്റെ മക്കളെയും കൂട്ടു പിടിച്ചു എനിക്ക് ജീവിക്കാം 

ഒരു തള്ളകോഴി അവരുടെ ചിറകുകൾ ക്കുള്ളിൽ മക്കളെ ചേർത്തു പിടിച്ചത് പോലെ  ഞാൻ എന്റെ മക്കളെ നോക്കി വലുതാക്കി  
ഇടക്ക് ഞാൻ തളർന്നപ്പോൾ എന്റെ മക്കൾ എന്നെയും നോക്കി  


ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നു , ഇടക്ക് ഇടെ മാനുക്ക വന്ന് കണ്ട് പോവും  

പിന്നെ ഡോക്ടർ ടെ അടുത്ത് കൊണ്ടു പോവാനും വരും  

വീട്ടിലേക്ക് പോവാൻ തോന്നിയില്ല  
മറ്റൊന്നും കൊണ്ടല്ല   ന്റെ ഇക്ക താമസിച്ച ആ ഓർമ്മകൾ ഉള്ള ഈ സ്വർഗം വിട്ട് മറ്റെവിടെയും പോവാൻ എന്റെ മനസ് അനുവതിക്കില്ല 



'''':

അങ്ങനെ നീണ്ട  ഉഴിച്ചിൽ ദിവസങ്ങൾ  

എന്തൊരു വേദനയാണെന്നൊ,  ഇതിലും ബേധം ആ കിടപ്പാ എന്ന് വരെ തോന്നി പോയി 

മേൽ ആസകലം  അവർ ഞെക്കി പിഴഞ്ഞു , 

അങ്ങനെ ആരൊക്കെയോ, കൈ സഹായം ഇടക്ക് നടത്തം 

വല്ലാത്ത പ്രയാസം അനുഭവപെടുന്നു വെങ്കിലും  കുറച്ചു കുറച്ചു ഒക്കെ ഞാൻ കൈ സഹായം ഇല്ലാതെ  ഇപ്പോൾ നടക്കാൻ തുടങ്ങി 


ഒന്ന് രണ്ട് മാസം ഇവിടെ നിന്നത് കൊണ്ടു നടത്തം ഏകദേശം റെഡി ആയി  ഇനി എന്നും നടന്നു നടന്നു ശരിയാക്കിയെടുക്കാം എന്ന് ഡോക്ടർ പറഞ്ഞു  അടി തെറ്റി വീഴാതിരിക്കാൻ ഒരു  

വലിയ കുന്തവും  കൈകൾ കോർത്തു പിടിച്ചു നടക്കാൻ സഹായിക്കുന്ന നല്ല ചേലുള്ള വടി 🤓🤓


" പോകണ്ടേ , കൂട്ടാൻ ആള് വന്നിട്ടുണ്ട് ഡിസ്ചാർജ് അവർ എഴുതി വാങ്ങി  നിങ്ങളെ ഡോക്ടർ വിളിക്കുന്ന്. 

 സിസ്റ്റർ ടെ  വാക്കുകൾ എന്നെ നടന്നു രസിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു . 

ഞാൻ ഡോക്ടർ ടെ റൂമിലേക്ക് പോയി  

പ്രതീക്ഷിച്ചത് പോലെ ന്റെ മാനുക്കയും ന്റെ മോളെ (മാനുക്ക അഥവാ ന്റെ മോനും )വന്നിട്ടുണ്ട്  

അവരെ പോലെ നടക്കാൻ എനിക്ക് ഇനിയും കുറച്ചു കഴിയണം  മെല്ലെ നടന്നു ഞാൻ അവരുടെ കൂടെ കാറിൽ കയറി  


ഒരുപാട് കാലങ്ങൾക്ക് ശേഷം എന്റെ വീട്ടിലേക്ക് ഞാൻ കയറി   ഉപ്പൂപ ഇല്ലാത്ത വീട്  


എന്തോ , ഓർമകൾക്ക് വല്ലാത്ത നൊമ്പരം തന്നെ ആയിരുന്നു  

എത്ര പെട്ടന്നായിരുന്നു എല്ലാം 

ബിസിനസ്  പൊട്ടി കടം വന്ന ബേജാറിൽ അറ്റാക് വന്നു ഉപ്പ പോയി , ഉമ്മ എല്ലാം സഹിച്ചു  ഉപ്പൂപാന്റ് സ്ഥാനം ഏറ്റു വാങ്ങി കട്ടിലിൽ കിടക്കുന്നു  

ഇക്ക എന്നെ തനിച്ചാക്കി പോയത് ഇത്രത്തോളം വലിയ കാര്യങ്ങൾ ആണെന്ന് ഇപോഴാ അറിഞ്ഞത്  


പാവം ന്റെ ഇക്കാ  


" മുത്തുട്ടിയെ  

" ഹാ ന്താ ഇക്കാ 

*"ന്റെ മുത്തുട്ടി ഇനി ഈ മാനുക്കനെ* വിട്ട് പോവരുത് ട്ടോ ,  നിക്ക് ആരൂല്ല , ഞമ്മളെ ഉമ്മക്കും 

ഇക്കാനെ കെട്ടിപിടിച്ചു  

പിന്നെ എനിക്കും ഇക്കാക്കും ശബ്ദം ഇല്ലായിരുന്നു  


പാവം 

ഒറ്റക്ക് എന്തെല്ലാം സഹിച്ചു. 

*സ്നേഹ ബന്ധങ്ങൾ അങ്ങനെ ആണ് കാലങ്ങൾ ഒരിക്കലും അതിനൊരു മറതീർക്കില്ല, ബന്ധനങ്ങൾ ആക്കാതിരിക്കാൻ നമ്മൾ ശ്രമിക്കണം എന്ന് മാത്രം,*

 ------------- *അവസാനിച്ചു*-------


✍️ *mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...