Skip to main content

കനിയണേ സയ്യിദീ... 🌼

*കാറ്റൊന്നു കടലിനോട് ചൊന്നു   കാർമേഘ കൂട്ടിൽ ഒളിപ്പിച്ചു വെച്ച പേമാരി നിന്നിൽ ഉതിരുമ്പോൾ നീ കുളിരണിയുന്നില്ലേ,,, അതിലും മനോഹരമായ പ്രണയം എന്നിൽ തളം കെട്ടി നിൽക്കുന്നുണ്ട് എന്ന സത്യമാണ്  ഇന്ന് ഞാൻ നിന്നെ ഇളം മാരുതനാൽ കുളിരു കോരുന്നത്*
                പ്രവാചക പ്രഭു വേ-ﷺ
പ്രതീക്ഷയുടെ കവാടത്തിലേക്ക് ഞാൻ കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായിരിക്കുന്നു 
*കാലങ്ങൾക്കപ്പുറo  കാതലോതിയ കാലത്തിന്റെ ഇഷ്ട ദാസന്മാർ ഇശ്‌ഖിന് തേരിലേറി ഒരു യാത്ര നടത്തിയ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്*
കാവലവർ ﷺകാത്തിരിപ്പിന് സുഖമരുളും എന്നത് അവരിൽ നിന്ന് അറിഞ്ഞിട്ടുമുണ്ട് 
*കാറ്റും തഴുകി തലോടിയ മഹിമ യേറെ കേട്ടിട്ടുണ്ട് ത്വാഹായൊരു ﷺമദീനയെ ഇഷ്ട പെട്ടു പോയത് ഇന്നും ആ പുണ്യം വിളിച്ചോതുന്നുമുണ്ട്*
അമ്പവന് അരുളിയ ഇമ്പകനി പാരിൽ രക്ഷയെന്ന സത്യം ഖൽബിൽ തറക്കേണ്ടതുണ്ട് ആമ്പലിന് അഴകിൽ ﷺഖൽബിൽ ആരവം നിറയേണ്ടതുമുണ്ട്
*ഖൽബിന്റെ കിത്താബിൽ നിറച്ചും ഇഷ്ടത്തിന് കഥകൾ രചിക്കണം ഇശ്‌ഖിന് ഉറവ കണ്ട് ഞാനും നിർവൃതിയണയണം*
പാവപെട്ടവനും  പണക്കാരനും പാമരനും യാചകനും അള്ളാഹുവിന് ഒരു പോലെ അടിമയെന്ന് അവിടെന്ന്   ﷺ അരുളിയിട്ടുണ്ട് ആ സ്നേഹം ഭേദമന്യമായി ഓരോരുത്തർക്കും നൽകിയിട്ടുമുണ്ട്
എൻ ചിന്തകൾ ഓരോന്നും 
*കടമകളിൽ അഴുക്കു പിടിച്ച ചിത്ര താളുകൾ വലിച്ചു കീറിയിട്ടുണ്ട്, മനോഹരമായതിനെ മദീനയെ ഒട്ടിച്ചു ചേർത്തിട്ടുമുണ്ട്*
അതിൽ ഇനി ഇശ്ഖ് പൂത്തുലയണം 
കനിയണേ സയ്യിദീ ﷺകരുണാ വാരിതി 
കരളിന്റെ മോഹം തീർത്തു കാവലായി ജ്വലിച്ചിടെണെ
*ഇശ്ഖ് വിരിയും പാരിജാത ചോട്ടിൽ മയങ്ങണം, ഇഷ്ടം എൻ ഖൽബിനെ കാക്കവേണം*
അതിരു കടന്നുപോയൊരു 
അതിർ വരമ്പുകൾ ഭേതിച്ചു എൻ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത്‌ ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...