Skip to main content

അനുരാഗത്തിന് ജന്മ ദേശം

*തിങ്കളെന് മനം കണ്ടുവോ തങ്ങളെ... ﷺകണ്ടിടാൻ കൊതി പൂണ്ടതാ ഖൽബിലെ ആശയാൽ കനവുകൾ നെയ്തതാ ദിനം എന്നിലെ*
     നിദ്ര യെന് ഖൽബിനെ വഞ്ചിക്കാൻ ഒരുങ്ങുന്നു 
അതറിഞ്ഞു ഞാൻ തുണയായി സ്വലവാത്തുമായ് അവരെ നേരിടുന്നു  പാപി ഞാൻ 
*ഇശ്‌ഖിന് സലിലം എൻ ഖൽബിൽ തെളിക്കാൻ ആയില്ല എങ്കിലും ഇഷ്ടമാൽ ഞാൻ കോർത്ത മദ്ഹിന് മധു രസങ്ങൾ എൻ ഖൽബിനെ മദീന കാണിക്കാറുണ്ട് എൻ മനം ആ കാഴ്ചയിൽ മതി മറന്ന് ആസ്വദിക്കാറുമുണ്ട്...*
സ്വലാത്ത് എൻ വഴികാട്ടിയായി നീങ്ങുമ്പോൾ 
ഹൃത്തിൽ ഒരു തേൻ മഴ പൊഴിയാറുണ്ട് 
ആ മഴയിൽ എൻ ഖൽബിൽ ഇശ്‌ഖിന് വേരോന്ന് തളിർത്തു വെങ്കിൽ 
ആ ചില്ലയിൽ എൻ മനം ഇഷ്ടം നെയ്യുമായിരുന്നു 
... ﷺ
*എങ്കിൽ ഞാൻ എത്ര സന്തോഷം  അനുഭവിക്കുമായിരുന്നു*
കാണാത്ത മദീന വർണനകൾക്കതീതം 
വാക്കുകൾ അതിരു കടന്നു അന്നേരം 
മൊഞ്ചിൽ മികൈന്ത സുന്ദര ദേശം 
*ഇഞ്ചിഞ്ചായി എൻ മനം നോവും ആ ഗേഹം കാണാത്ത കണ്ണിന്നും തോരാത്ത മഴ പോൽ*
മുത്ത് തങ്ങളോരെ ﷺതലോലിക്കും പുണ്യമേ -മണ്ണിൽ സ്വർഗം മറ്റെവിടെയുണ്ട് രാജ്യങ്ങൾക്ക് അലങ്കാരമേ -
*പ്രിയ ദൂതരു ﷺവാഴും അനുരാഗത്തിന് ജന്മ ദേശമേ -ഈ പാപിക്കും അഭയം തരണേ ഔദാര്യമായി*
വ്യാമോഹം ആവോളം ഖൽബ് തകർക്കുമ്പോൾ 
ആരാമം എൻ മിഴിനീരായി പെഴ്തൊഴിയുന്നു , 

ആദിയായി എന്നുള്ളം ആമ്പലിനായ് ﷺകേഴുമ്പോൾ അർഹത എന്നെ ആട്ടി ഓടിക്കുന്നു അറിവില്ലായ്മ എന്നെ വീണ്ടും തോല്പിക്കുന്നു 
*ഇന്നും എനിക്ക് കാണാൻ കഴിയാത്ത ഇശ്‌ഖിന് താഴ് വേരുകൾ  എന്നെ നോക്കി പരിഹസിക്കുന്നു, ആരാധനക്കർഹന് എന്നെ കാക്കും മനസ് മന്ത്രിക്കുന്നു*
اللهﷻ
ഒരു അറിവുമില്ല നാഥാ നിന്റെ ഹബീബോരെ ﷺസ്നേഹിക്കാൻ ഒരു അർഹതയുമില്ല അല്ലാഹ് 
അതിന് മതിയായ അദബുമില്ല എന്ന ബോധം എൻ ഖൽബിൽ ആളി കത്തുന്നു മുണ്ട് എങ്കിലും ആശിഖിങ്ങളുടെ ഇശ്ഖ് എന്നെ അത്ഭുത പെടുത്തി പോയതാണ് അത് കണ്ടു എന്നിൽ വ്യാമോഹം ഉടലെടുത്തു പോയതാണ് 
*പൊറുക്കണേ -വിവരമില്ലാത്ത പാപിയുടെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന എന്നെ കാക്കണേ കൊനെ*
ഷാഫി യാണെ അല്ലാഹ് നീ കാഫിയാണെ 
നിന്റെ ഔദാര്യമില്ലാ എങ്കിൽ  പാപി പരാജയത്തിന് പടു കുഴിയിൽ വീണുപോവും നിന്റ ഹബീബോരുടെ ﷺതിരു നോട്ടം തന്ന് എന്നെ കാക്കണം
*മദദിനായ് കേഴും പാപിക്ക് മനം കുളിർപ്പിക്കണേ-*
ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത്‌ ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...