*അനുരാഗ വലയത്തിൽ ആനന്ദം തീർക്കണം ദിവ്യാനുരാഗത്തിന് അടിവേരു തിരഞ്ഞിറങ്ങണം*
കാതം ദൂരമാക്കാതെ ഒരു യാത്ര തിരിക്കണം
ഇശ്ഖ് നുണഞ്ഞു ആ വഴികൾ സുന്ദരമാക്കണം
*കാതലെന് ഖൽബ് അറിഞ്ഞൊരു മാധുര്യമാവണം, സ്വലാത്ത് അതിന് മാറ്റ് കൂട്ടും സത്യമറിയണം*
കാമിലവർ ദൂതരു ﷺകണ്ണിനൊരു വെളിച്ചം പകർത്തണം
കരളതിന് ആമോദത്തിൽ ആർത്തുല്ലസിക്കണം
*വെള്ളി പൊന്നാക്കും രാവും കടന്നു പോവും തങ്ങളോരു ﷺ ഉദിച്ച തിങ്കളും കടന്നു വരും. ഖൽബ് അത്ഭുതം പൂണ്ടു കാഴ്ച കടന്നു വരും ഖൽബ് അതിനു പാകമാകണം സത്യം മധുരം നുണയണം*
ജീവിത നൗക തിരു ﷺസുന്നത്തുകളിൽ അതിശയിക്കണം
ആ ജീവിതം ഓർത്ത് കരഞ്ഞു കണ്ണും കുളിർക്കണം
*കനൽ പാഞ്ഞ ഖൽബും അടങ്ങണം അതിനായ് ഇശ്‌ഖിന് പാനീയം തെളിക്കണം*
തെളിനീർ പുഴയിൽ എൻ ഖൽബും കഴുകണം
ഇശ്‌ഖിന് അരുവി നീന്തി മദീന പുൽകണം
ഇഷ്ടം ഒരുനാൾ പൂവണിയണം
ഇശ്‌ഖിലായ് ജീവിതം കഴിക്കണം
... ﷺ
*മുത്താറ്റലിന് ﷺചാരെ അണയണം അതിനായി ശൂന്യമായൊരു കയ്യും പേടിക്കണം, ഒരു സഞ്ചി പേറി യാത്ര തുടങ്ങണം ആശിഖീങ്ങളുടെ ഖൽബിന് ആഴം കാണണം അവർ തൻ ഹൃത്തിൽ ഒഴുകും അരുവിയിൽ നിന്ന് അല്പം സേവിക്കണം*
ഇശ്‌ഖിന് സഞ്ചി നിറക്കാൻ മതിയായ തെന്തും അവരിൽ നിന്ന് കണ്ടെത്തണം
അത് വാങ്ങി മദീന തേടി അലയണം
*ഇഷ്ട നാട്ടിൽ പ്രതീക്ഷയാൽ പോവണം ഇശ്‌ഖിന് സഞ്ചി തിരു ﷺദർബാറിൽ കാണിക്ക വെക്കണം*
ഉള്ളു വെന്തൊന്ന് പൊട്ടി കരയണം ആ കരം ﷺതരാനായി കേഴണം തിരു ﷺമൊഞ്ച് കണ്ടു ബഖീഇൽ ഒടുങ്ങണം
*വാക്കുകൾ അതിരു കടന്നു വെന്ന് അറിയാം താജരെ ﷺവാക്കിൽ വന്ന ഇഷ്ടം സത്യ മാക്കണെ സയ്യിദരെ ﷺകരം പിടിച്ചു കരളും കാക്കണേ തിങ്കളെ... ﷺ*
പൊറുക്കണേ നിധിയെ ﷺഅറിവില്ല പാപിക്ക് അദബും അറിയാത്ത ഖൽബിന് വ്യഥയുണ്ട് ഒരുപാട്, അമലേതും ഇല്ലെന്ന വ്യക്തതയുണ്ട് എന്നിൽ പാപം വെന്ത ശിരസുമായി കാലം കഴിക്കും വേദനയിൽ കാക്കണേ തമ്പുരാനെ എന്നെ
*ലോകാനുഗ്രഹിയുടെ ﷺഷഫാഅത്തിൽ ചേർക്കണം. അതി മോഹമെങ്കിലും അല്ലാഹ് നിന്റെ കാരുണ്യം പാപി എന്നിൽ ചൊരിഞ്ഞു ആഖിറം കാക്കു*
اللهﷻ
നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം
ഉത്തമ നേതാവിനെ തന്ന തമ്പുരാനെ കാക്കണേ ഞങ്ങളെ
الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments