*കാമിലവർ കാത്തൊരു ഖൽബിൽ ഹാത്തിം നബി കരളിന്റെ കാതൽ...ﷺ*
മിഴികളെൻ കാതലിനെ കാത്തു കിടന്നൊരു... ﷺ
സ്വപ്നങ്ങൾ ഖൽബിനെ തലോടിയൊരു നേരിൽ
എത്തിയൊരു നൂറിൻ ﷺചന്ദo കണ്ടെന് ഖൽബിന്റെ അന്തം പോയൊരു നേരം
*ചിന്തുന്ന ചന്ദിര ചേലിൽ...ﷺ ചൊല്ലാനില്ലൊരു വാക്കിൽ മൊഞ്ച് കണ്ട് ഖൽബും തേങ്ങി സ്വഹാബ നിങ്ങൾ എത്ര ഭാഗ്യം*
ഖൽബ് ഒരു വലയം തീർത്തു വെച്ചു മദീനയതിൽ മൊഞ്ച് തീർത്തു, മീമിന്റെ ഭംഗി എൻ ഖൽബ് കണ്ടു മീമൊരു അത്ഭുതം എന്ന് കേട്ടു... ﷺ
*മീമാൽ പടച്ച ദേശം കാണാൻ പൂണ്ടു ആശ എൻ ഖൽബിനെ കൊണ്ടു തോറ്റു. ആഗ്രഹം വാക്കിൽ അടങ്ങിയില്ല, അക്ഷരമാലെ ഞാൻ നിർവൃതി കൊണ്ടു*
അർഹത എന്നെ ആട്ടി ഓടിച്ചു കനവുകൾ എന്നെ മുത്ത മിട്ടു
കാത്തൊരു ഖൽബിന്റെ പൂതിയാണ് കണ്ടൊരു ഖൽബിന്റെ ആതിയാണ്
*മദീന എന്നിലെ സർവ്വമാണ് മദദിനായ് കേഴുന്ന മൊഞ്ചുമാണ്. കനിയണേ -റൂഹെ... ﷺഞാൻ പാവമാണ് പാപമെൻ ശിരസിൽ വെന്ത നോവുമാണ്. കാക്കണം തങ്ങളെ ﷺഅങ്ങ് മാത്രം രക്ഷയായ് ഞങ്ങളിൽ ഒന്ന് മാത്രം*
കാമിലർ നബിയൊരിൽ ﷺചിന്ത മാത്രം
കാതലെൻ ഖൽബിനെ മൂടി മാത്രം
അന്തത മുറ്റിയ കാഴ്ച യുണ്ട് ദുനിയാവിൽ വലിച്ചെറിഞ്ഞ മോഹ മുണ്ട്
*അങ്ങെന്ന സത്യം എൻ ഖൽബിൽ ഉണ്ട്... ﷺരക്ഷയായ് എന്നും എൻ കൂടെ ഉണ്ട്*
മദീന മദീന മദീന
മുൾ മുനയിൽ നിന്ന വ്യഥകൾക്ക് ആശ്വാസം ഉണ്ട്
മദീന വിളി തന്ന നേരം എൻ ഖൽബിൽ ഉണ്ട്
*എൻ നേരെ വന്നുള്ളൊരു അസ്ത്രം വഴി മാറ്റി എന്നെ കാത്ത സത്യമുണ്ട്. തിങ്കൾ എൻ നേര് കാത്ത നിനവുകൾ ഓർമ യുണ്ട്*
ലോകാനുഗ്രഹി ﷺറഹ്മത്ത് ആണ്. ലോകം അറിഞ്ഞുളള സത്യമാണ്
*اللهﷻ*
നിന്റെ ഔദാര്യം അല്ലാതെ ഒന്നുമില്ല
നിന്റെ കരുണ അല്ലാതെ ഏതുമില്ല
*ഖൽബിൽ ഇശ്‌ഖിന് നാമ്പുകൾ മുളച്ചു പൊന്തണം.ഇഷ്ടം എൻ റൂഹിനെ കാക്കവേണം*
പാപി എന്നാലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments