*കനലെരിയും ഖൽബിന് കണ്ണ് മുനകളിൽ വെളിച്ചമായി ഒന്ന് പടരണെ തങ്ങളെ ﷺ*
കഥ പറയും ഖൽബിന് വ്യഥകൾ ഓരോന്നായി കേൾക്കണേ തിങ്കളെ ﷺ
മദീന എന്നുള്ളിലെ വിളിയാളം
ആ നിനവിൽ ഇന്നന്റെ ജീവ താളം
*സ്വലാത്തിനാൽ ഒരു വെളിച്ചം നാൾ വഴികൾക്ക് വഴികാട്ടി ആവണം, തിരു മന്ത്രംﷺ ഖൽബിന് രോഗത്തെ ചെറുക്കണം*
രോഗ മെന്നത് തിരു പ്രണയമാവുമ്പോൾ. പ്രണയം തേടി ഖൽബും ഉലയുന്നു.
*എന്നിലില്ലാത്ത രോഗത്തെ തേടി ഞാൻ നാളുകൾ അലഞ്ഞിട്ടും മുഹിബ്ബ് ന് ഖൽബിൽ ഒളിഞ്ഞു ഞാൻ നോക്കിട്ടും തോല്പിക്കാൻ ധൃതി കാണിക്കും ഖൽബിന്റെ വികൃതികളിന്നെന്നെ വേദനകൾക്ക് ആക്കം കൂട്ടുന്നു*
തിരു പ്രണയത്തിൻ ﷺശീലുകൾ എവിടെയാണ്...?
വേദനകൾ എന്നെ വരിഞ്ഞു മുറുക്കെ മഹബൂബിന് നാമം ﷺശിഫയാണ്
കൂരിരുൾ നിലയം ഖൽബിൽ അടിയുറപ്പിച്ചിട്ടും സ്വലാത്തിന് സലിലം തെളിച്ച ഖൽബിൽ അന്തത തീണ്ടിട്ടില്ല പ്രണയ ലോകം അവിടെ ഭദ്രമാണ്
മദീന കാണാൻ പൂതിയാവുന്നു അർഹതകൾ എന്നെ നോക്കി പല്ലിളിക്കുമ്പോൾ ലജ്ജയാൽ എന്റെ തലകുനിഞ്ഞു പോവുന്നു
*ദുനിയാവിന്റെ കീറ തുണിയിൽ പറ്റിപിടിച്ചു പോയ എനിക്ക് എങ്ങനെ അർഹത ഉണ്ടാവാനാണ് തിങ്കളെ ﷺ*
*അതൊരു വ്യാമോഹമല്ലെ* *ഉള്ളു നീറും* *അത്യാഗ്രഹമല്ലെ*
മദീന ഒന്ന് കാണണം മനം അതിനായ് ഒരുക്കണം
മോഹം പൂണ്ട സ്നേഹ ലോകം ഖൽബിൽ ഒന്ന് നിറക്കണം
*കാത്തിരുന്നൊരു ഇഷ്ട യാത്രക്ക് വേണ്ടി കാത്തിരിക്കാം മനം മടുക്കാതെ എത്ര കാലവും. ആ നേരിൽ ജീവിക്കും നാളുകൾ തിരു ﷺകനവിൽ ആനന്ദം പൂണ്ടുലയും*
ലോകൈക നാഥാ നിന്റെ കാരുണ്യം
ലോകാനുഗ്രഹിയെ ﷺ തന്ന നിന്റെ കാരുണ്യം
اللهﷻ
*മോഹങ്ങൾ എന്നെ വേദനകൾ കൊണ്ട് മൂടുമ്പോൾ ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments