*തിങ്കൾ ഒരു തങ്കമല്ലെ തങ്കം തോൽക്കും തിങ്കളല്ലെ ﷺപാരിൽ റഹ്മത്തായി ഉദിച്ച സിറാജ ഖൽബിന്റെ ആശ ﷺ*
സത്യമുദിച്ച മണ്ണിൽ മിഥ്യ തോൽക്കും നേരിനായ് ചരിതം മക്ക തന്നു
*ഖൽബിൽ ഇശ്‌ഖിന് വേരുറച്ച സ്വർഗം മദീന, കണ്ണിന് ഹരം പകർന്ന പുണ്യം നബീന ﷺ*
കാവലാണ് തങ്ങൾ ﷺകാതലാണ് തിങ്കൾ കാതം ദൂരം വേവലാതി പടർത്തിയ മൊഞ്ച് മദീന മണ്ണിൽ
*ഉള്ളറിയും തങ്ങൾ ﷺ ഉള്ളുലയും നേരിൽ മോഹം പൂണ്ട മദീന കനവിൽ, കനിഞ്ഞു ആശ്രയമായ തങ്ങൾ ﷺപ്രകാശമിൽ പ്രകാശമായ കാതൽ*
ലഹരി തീർത്ത ഖൽബിൽ മോഹമായ കനവിൽ മുത്തം ചാർത്തി റൂഹും കാക്കണം പുണ്യ മണ്ണിൽ ചേർന്ന് സ്വർഗം തീർക്കണം
*ഓരോ ദിവസവും ആസ്വദിച്ചു ജീവിക്കണം, അതിന് ഖൽബിൽ ഒരു മദീന തീർക്കണം. രാവും പകലും കാണാതെ ആ മദീനയുടെ മൊഞ്ചിൽ ഖൽബ് തളിർക്കണം*
ഖൽബിലെ മദീന കണ്ണിൽ നബീന ﷺപ്രഭ പരന്നു റൂഹും തടിയിൽ നിന്ന് ഊരണം
ഒടുവിലൊരു യാത്ര മദീന പുണ്യ മണ്ണിൽ
മുത്തം ചാർത്തി അവിടെ കിടന്ന് കൂടണം. മോഹമായ മണ്ണിൽ അവസാനമായിവേണം
*എന്നും മദീനയിൽ പോയി വരുന്ന എനിക്ക് ഇത്തരം കനവുകളെ ജീവിക്കാൻ കൊതി തരുന്നുള്ളൂ, ആ മദീനയിൽ ഉദിച്ചു വരുന്ന പ്രഭാതമേ -മൊഞ്ച് തീർക്കുന്നുള്ളൂ. ആ ദിന ഓർമകൾക്കെ ഭംഗിയുള്ളൂ*
ജീവിക്കാൻ കൊതി തന്ന ലോകമാണ്
ഇന്ന് കാണും സുഖം തങ്ങളാണ് ﷺ
ആയുസ് ഇതളുകൾ അടർന്നു തീരും നേരം വരെ ആ കനവുകൾ കോർക്കണം. തിരു നിനവിലായി റൂഹും അടരണം
*നാഥാ മോഹങ്ങൾ കുന്നുക്കൂടുന്നു വെന്ന് അറിയാം അർഹതകൾ മുറവിളി കൂട്ടുന്നു വെന്നും. എങ്കിലും മൊഞ്ചിലും മൊഞ്ചുള്ള തങ്ങൾ ﷺജീവിക്കാൻ കൊതി തന്ന നിമിഷം മനോഹരമാക്കിയ ഇവൾക്ക് മദീന മണ്ണിൽ അഭയം തരണേ...വ്യാമോഹം അടക്കം ചെയ്യാൻ ഒരു നുള്ളു മണ്ണ് ഔദാര്യം തരണേ*
വ്യാമോഹം വ്യാമോഹം അക്രമം ഖൽബിനെ മുറിപെടുത്തിയ ഖൽബിന്റെ അത്യാഗ്രഹം എങ്കിലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
പാപികളായ ഈ ആശിഖിന് മനം കണ്ട് കൊതിച്ചു പോയ ഇശ്‌ഖിന് അർത്ഥം പോലുമറിയാത്ത പാവങ്ങൾക്ക് അഭയം താ
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments