*ഇശ്‌ഖിന് തുരുത്തുകൾ ഖൽബിൽ കോർക്കണം. ഇഷ്ടമാലെ മദ്ഹോരുപാടോതണം*
ത്വാഹാ നേതാവ് ഖൽബുള്ളിൽ വാഴണം ﷺ
താരക പ്രഭ തോൽക്കുമാമ്പലിന് ആതിര ശോഭയിൽ മയങ്ങണം... ﷺ
*താര രാജാവ് ഓതിയ അറിവുകൾ അറിയണം തിരു സുന്നത്തുകൾ ജീവിതം തിരയണം... ﷺ*
കൊഴിഞ്ഞു പോയ നാളുകളിലെ കിത്താബിന് ഏടുകൾ മറിച്ചു നോക്കണം
നാളുകൾക്ക് നഷ്ടം സംഭവിച്ച വേദന അറിയണം
*കരവിരുതുകൾ മനം കവർന്ന മൊഞ്ച് ഒന്ന് നോക്കണം. പൂർണമാവാത്ത അക്ഷരങ്ങളെ പരതണം*
തിടുക്കം കൂട്ടിയ ഖൽബിന് വികൃതികൾ അറിയണം ഇഷ്ടം ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ കെഞ്ചണം
*മൊഞ്ച് ഒന്ന് കാണാൻ രാവ് പകലാക്കണം. തേടിയ തേട്ടം ഖൽബും അറിയണം*
ഇല്ലാത്ത പ്രണയത്തിൻ മേൽ വാചകം തീർക്കുന്ന പ്രവണത നിർത്തണം ഖൽബ് പൊട്ടി സ്നേഹം കോർക്കണം
*ത്വാഹ യെന് കരളിന് കുളിരെന്ന് ചേർക്കണം ﷺകാതലെന് ഖൽബ് തേങ്ങിയ സത്യമാവണം. ഇഷ്ടമെൻ കഷ്ടങ്ങളെ കരിച്ചു കളയണം ഇഷ്ടമാൽ എന്റെ റൂഹും അടരണം*
പവിഴ പുറ്റുകൾ നിറഞ്ഞ മണ്ണിൽ ഒടുങ്ങണം മരതക കാന്തി തോൽക്കും റങ്കിൽ മയങ്ങണം
തങ്കം തോൽക്കും തിങ്കൾ രാജാവിന് നാട്ടിൽ ﷺതാരക പ്രഭ വിതറുമാമ്പലിന് ചോട്ടിൽ... ﷺ
*മതമൊരു ഭ്രാന്തെന്ന് ഓതിയ മാനവർ അറിയണം. മനതാരിൽ തീർത്ത വിപ്ലവമറിയണം*
തങ്ങളോരു ﷺതന്ന സ്നേഹ മറിയണം. ആ തിരു മൊഴികൾ തീർത്ത ഇസ്‌ലാമിനെ അറിയണം
*അതിൽ ഊന്നൽ നൽകിയ ഇലാഹീ സ്മരണകൾ കേൾക്കണം സത്യം നിന്റെ ശ്രവണനാടിയെ പിടിച്ചു കുലുക്കണം*
മിഥ്യ വെടിഞ്ഞു നീ സൗഹാർദ്ദം തീർക്കണം
*ഉത്തമ മാർഗം തന്ന നേതാവ് ഉന്നതിയിൽ വാഴും ഹോജാവ്. ഉന്നമനത്തിനായ് ഉദവി കൊണ്ട രാജാവ്... ﷺ*
മദീന തീർത്ത വിസ്മയം അതിൽ ഒഴുകും സ്നേഹ മനം.
ലോകാനുഗ്രഹിയെ സ്നേഹിച്ച പുണ്യം
ലോകൈക നാഥൻ കാട്ടിയ ഭൂമിയിലെ സ്വർഗം
*മദീന യൊരു സുന്ദര ദേശം മാനവർ അതിൽ ഇഷ്ട ഭാഷ്യo. ഇശ്‌ഖിന് വഴികൾ അറിഞ്ഞവരോ അവരതിൽ ഇഷ്ട നേത്രo*
എനിക്ക് മുമ്പിൽ കെട്ടിയടക്ക പെട്ട ഓരോ വഴികളും ഇന്നെന്റെ മദീനാനുരാഗത്തിന്റെ വഴി വിളക്കുകളാണ്
*സ്വലാത്തിനാൽ പണിത ചെറു റാന്തൽ വിളക്കുമായ് ഞാൻ സഞ്ചാര പാത ലക്ഷ്യമിട്ടു നടന്നപ്പോൾ . ഓരോ വഴിയിലെന് പ്രകാശമേകാന് മദ്ഹിന് അക്ഷരങ്ങൾ എന്നെ സഹായിച്ചു*
ഇഷ്ടം എൻ വഴികൾക്ക്
നഷ്ടം തരാത്തൊരു ഇഷ്ടം സമ്മാനിച്ചു
*ലോകൈക നാഥാ നിന്റെ കാരുണ്യം സർവ്വ പടപ്പിനും നീ തന്ന സൗഭാഗ്യം മുത്ത് റസൂൽ എന്ന ലോകാനുഗ്രഹം*
അർഹതകൾ മറന്നൊരു സ്വപ്നമെന്ന് അറിയാം എങ്കിലും നിന്റെ ഔദാര്യം കൊണ്ട് എന്റെ മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments