*അനുരാഗ തീർത്ഥത്തിൽ മിഴികൾ ആനന്ദിക്കണം. 📿സ്വലാത്തിന് പാനീയ മൊഴിച്ചു ഖൽബും ശുദ്ധിയാക്കണം*
ദുനിയാവിന്റെ മോഹങ്ങളിൽ വീണുപോയ ഖൽബിനെ പറഞ്ഞു മനസിലാക്കണം
ദുനിയാവ് വെറും മോഹങ്ങളുടെ പറുദീസയാണെന്ന സത്യം അറിയിക്കണം
*സ്വർഗം മദീന യെന്ന അറിവിനെ അറിയിച്ചു കൊടുക്കണം. സത്യം ഉല്ലസിക്കും മഹിത മലർവാടിയും മദീന യെന്ന് ഓതി കൊടുക്കണം*
ദിവ്യാനുരാഗത്തിന് അടിവേരുകൾ മദീന തേടണം
ഇശ്ഖിന് സലിലം തെളിച്ചു വേരും ഖൽബിൽ ഉറപ്പിക്കണം
*തിരു നോട്ടം ﷺനിത്യമാവാൻ സത്യമായ് ഖൽബിൽ ഇശ്ഖ് തളിർക്കണം. നിത്യം കിനാവുണരാൻ തങ്ങളെ ﷺഓർക്കണം*
സർവ്വ പരിഹാര മേധാവി മദീന യാണെന്ന് ഓർക്കണം മദദിനായ് കേഴും നേരം കരം പിടിക്കും അറിയണം
*സമം ബദലില്ല അഴകതിൽ പാരിൽ ഉത്തമം. മധു നുകർന്നവർക്കറിയാം തിരു മധുരം ഉത്തമം*
നോക്കേണ്ട വഞ്ചന നിറഞ്ഞ ദുനിയാവിൻ മുഖം
കേൾക്കേണം ആവോളം തിരു ﷺമദ്ഹിന് ഹരം
*അറിയേണം സ്നേഹം പാരിൽ പടച്ച സത്യം. അനുഭൂതി മണ്ണിൽ ഉദവി തൻ കരം... ﷺ*
ഉള്ളുലയും നേരിൽ കണ്ണും കുതിരണം
ഒഴുകും തീർത്ഥം പുണ്യ മണ്ണിൽ അലിയണം
അഴകിന് സുമ ഭംഗി കണ്ണിൽ തെളിയണം
അതിരില്ലാ സ്നേഹം അറിഞ്ഞു മരിക്കണം
*റൂഹ് അടരും നേരും പുണ്യ മണ്ണിൽ ഒടുങ്ങണം. ഇരു ലോക വിജയം അവിടെ തന്നിൽ ഭദ്രമാവേണം*
വ്യാമോഹം വ്യാമോഹം അതിരുകൾ കര കവിഞ്ഞൊഴുകി പോയൊരു അത്യാഗ്രഹം എങ്കിലും ലോകൈക നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഔദാര്യം മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments