Skip to main content

പകരമില്ലാത്ത നേതാവ്

*മണ്ണോടു പടക്കപെട്ടവന് മണ്ണിലേക്കൊരു മടക്കമുണ്ട്, മണ്ണോടു അലിഞ്ഞു തീരും മുന്പേ മദീനയോട് അലിഞ്ഞു ചേരണം*
പകർത്താനാവാത്ത വരികൾ എന്നുള്ളിൽ അലയടിക്കുന്നുണ്ട് പകര മില്ലാത്ത നേതാവ് അതെറെ ചിന്തിപ്പിക്കുന്നുമുണ്ട്...ﷺ
*മുഴുമിപ്പിക്കാനാവാത്തൊരു  വാക്കുകൾ ഇന്നും എന്നുള്ളിൽ വേദന നൽകാറുമുണ്ട്. വാക്കുകളിൽ ഒതുങ്ങുകയില്ലെന്ന സത്യം ഖൽബിൽ തെളിയുന്നുമുണ്ട് പരതിയ അക്ഷരങ്ങൾ ഓരോന്നായ് ഞാൻ മദീന കാണാറുണ്ട്*
മഹബൂബ് തങ്ങൾ ﷺനൽകിയൊരു സ്നേഹം മഹ്ശൂക്ക് ലോകം കണ്ട വിനയ ഗുരു, 
 വാക്കിൽ ഒതുങ്ങാത്ത വികാരം ഒന്നുണ്ട് മദീന വായും പൂ നബി തിങ്കൾ ﷺഅതിൽ ഉദവി കനിഞ്ഞരുളിയ കമാൽ കനിവ് നൽകാനായ് എന്നുള്ളം തേടാറുണ്ട്
*റൂഹ് അടരും മുൻപ് ഒന്ന് മദീനയിൽ അടയണം, ആ തീരത്ത് അടഞൊരു നേരം എന്നിൽ അവസാനമായി വന്നിരുന്നു വെങ്കിൽ, ആ മാത്ര എൻ തടിയിൽ റൂഹും ഊരിയെങ്കിൽ*
പുണ്യമിൽ അമർന്നു കിടന്ന് കനവുകൾ കോർക്കണം. പുണ്യം നേടി തിരു കനവുകൾക്ക് എന്നും കാക്കാം ﷺ
*പുകളുകൾ ഓതിയ പൂതി പെരുത്തോരു ഹൃത്തിന് കഥ ചൊല്ലാൻ ഏറെ യുണ്ട് പാവന ലോകം തകർത്തൊരു ഖൽബിന് വ്യഥകൾ ഓരോന്നായി തേങ്ങുന്നുണ്ട്*
ഹബീബോരുടെ ﷺകനവുകൾ നിറഞ്ഞ ലോകം അസ്തമയമില്ലാത്ത സൂര്യനെ പോലെ എന്നിൽ തെളിഞ്ഞു വന്നാൽ മറ്റെല്ലാം മറന്ന ലോകം അതിൽ സ്നേഹം തീർത്താൽ
*نعم سرى طيف من اهوى فارقني      والحب يعترض اللذات باالالم*
ലോകത്തിന് ഉത്തമ മാർഗം തെളിയിച്ച അണയാ വിളക്കല്ലെ... 
*ലോകൈകർ പുകൾ ഓതി മനം കുളിർത്തൊരു രക്ഷാ കവചമല്ലെ പാരിൽ സ്നേഹം അർത്ഥ മാക്കിയ തിങ്കളല്ലെ മുത്ത് ﷺ*
കനിയണേ തിങ്കളെ കനവാൽ പല നാൾ ﷺകനവിൽ ഇരു ലോകം സ്നേഹം തീർക്കണം. 
പാരിൽ പൂത്ത സത്യം 
നിത്യം തെളിയണം 
*റൂഹ് പിരിയുമ്പോഴും കണ്ണിൽ തെളിയണം. മണ്ണിൽ അടക്കം ചെയ്യുന്ന നാളും സുഗന്ധമാവണം... ﷺ*
اللهﷻ
اللهﷻ
اللهﷻ
അറിവേതും ഇല്ലാതെ പാപിയുടെ മേൽ വിലാപം 
അഹദവന് കനിഞ്ഞെന്നാൽ തീരും ഈ വിലാപം 
*മുത്താറ്റൽ തങ്ങളോരു ﷺനിത്യം പൂക്കും വസന്തമായ് ഹൃത്തിൽ തെളിഞ്ഞു വെന്നാൽ രക്ഷയായ് ഉലകിൽ ബദൽ എന്ത് പാരിൽ ചന്തം തൂകാന് ﷺ*
ലോകൈക നാഥാ നിന്റെ കാരുണ്യം 
ഉലകിൽ മുത്തിനെ ﷺതന്ന നിന്റെ അനുഗ്രഹം 
ഒന്നും കൊണ്ട് മാത്രം പാപി തൻ അതിരു കവിഞ്ഞ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത്‌ ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Raees said…
ماشا الله

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...