*തിങ്കളിന് നിലാവ് പോലും നിശ്ചലമായൊരു തിങ്കൾ നിലാവുണ്ട് ഖൽബിൽ... ﷺ*
പൂർണതിൽ കണ്ടു വെന്നാൽ ഖൽബ് പോലും നിശ്ചലമായി തീർന്നിടും തങ്ങളൊരു ﷺ
*ആ മുഖകാന്തിയിൽ ആതിര മഹിമ തോൽക്കും ആ തിരു ശോഭയിൽ ഖൽബിൽ ആരവം നിറയും, ആഴിയിൽ ആഴം സൃഷ്ടിക്കുമൊരു പ്രണയം പാരിൽ മറ്റെന്തുണ്ട് തിരു തങ്ക കിനാവിൽ ദിനവും ഭംഗിയുണ്ട്... ﷺ*
മീമിൽ ലഹരി തീർത്ത ബന്ധം മറ്റേതുണ്ട്
മീമായ് ചിരി തൂകും ചന്തം ചിന്തുകയല്ലെ
മീമിന്റെ ഭംഗിയും തിരു മൊഞ്ച് കണ്ടതിൽ അല്ലെ... ﷺ
*മദീന മണ്ണിൽ സ്വർഗം തീർത്തതല്ലെ, മഹിമയേറും പോരിശ അവിടേമിൽ ജോറല്ലെ, വിശേഷങ്ങൾ അതിരു കവിയുന്നൊരു മൊഞ്ചുo അവിടെ സ്വന്തമല്ലെ, അതിനായ് ഖൽബ് വിങ്ങുന്ന നാളും ഏറെ ഇല്ലേ*
കണ്ണഞ്ചുo കനവിന്റെ കാഴ്ചകൾ ഖൽബ് നിറഞ്ഞതല്ലെ കൊതി പൂണ്ടു ഞാനും ഇന്ന് രസിച്ചില്ലെ, അതിലൊരു ഭ്രാന്തിയായ് മനം വിങ്ങിയതല്ലെ, അതിനാഴം ഖൽബും മുറിച്ചതല്ലെ, ആ മുറിവിൽ എരിഞ്ഞു ഞാനും നീറി പുകഞ്ഞില്ലേ
*ഇനിയൊരു സുപ്രഭാതം മദീനയിൽ ഉദിച്ചുയരുമ്പോൾ ചെറു പറവയായ് എങ്കിലും അവിടെ ഉണരണം, ഖൽബിന്റെ ദാഹം ശമിച്ചു കണ്ണിന്റെ മോഹവും കുളിർത്തു ബഖീഇന്റെ മണ്ണും സ്വന്തമാക്കി കിടക്കണം*
ഞാനെന്തൊരു പടു വിഡ്ഢിയാണ് വ്യാമോഹങ്ങൾ കൊണ്ട് ഒരു കൊട്ടാരം പണിത് അതിനു കാവൽ നിൽക്കുന്ന വ്യാമോഹി അത്യാഗ്രഹങ്ങളുടെ കൂട്ടുകാരി എങ്കിലും നാഥാ നിന്റെ കാരുണ്യം ഒന്ന് പ്രതീക്ഷയാണ് മറ്റൊരു പോം വഴിയും മുമ്പിൽ തെളിയാത്ത ഈ നിന്റെ നന്ദി കെട്ട അടിമക്ക് നിന്റെ ഔദാര്യം അല്ലാതെ മറ്റൊരു കൈ താങ്ങുമില്ല കനിയണേ കനിവിന്റെ കാതലവരുടെ ﷺ പുണ്യ ഭൂമിയോടുള്ള അടങ്ങാത്ത മോഹം കൊണ്ട് ഖൽബിൽ മൂത്ത വേവലാതികൾക്ക് ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments