*കണ്ടെൻ കനവുകളിൽ ഉണ്ടെൻ ഉള്ളകമിൽ ത്വാഹ സ്നേഹ വാരിതി സ്നേഹ മൊതാം യാ സയ്യിദീ... ﷺ*
പിടക്കുന്ന ഉള്ളകമിൽ നിറക്കുന്ന സ്വപ്നങ്ങൾ
നിനക്കാതെ ഒരു നാൾ പൂവണിയും മലർവനിയിൽ
*പൂതിയാലെ ദിന മത്രെയും ദാഹമാലെ കനവുകൾ കോർത്ത മനമിലെ ആശ മുഖമിന്നു മൂകമാണ് സയ്യിദരെ ﷺ*
കെട്ടിയടക്ക പെട്ട മദീന വാതിലുകൾ കണ്ടൊരു ചിത്രങ്ങൾ നീറ്റലാണ് മുത്തോളിവേ-ﷺ
*ഉള്ളിൽ തീർത്ത മദീന കണ്ടെൻ ഖൽബിന് വേദനകൾ, പറയാനും തങ്ങൾ മാത്രം പരിഹാരം തിങ്കളിൽ മാത്രം ﷺ*
സജല മിഴികളിൽ നിറ നിലാവണയും നേരം ഈറൻ കാറ്റു മൂളും മിഴി നീർ തേൻ കണങ്ങൾ ഉണ്ടൊരു മിസ്ക്കിന് ഗന്ധം കണ്ടൊരു മൊഞ്ചിൻ ചന്തo
*ദുനിയാവിന്റെ കീറ പായയിൽ ഒട്ടി പിടിച്ചൊരു ചളിയായ് ജീവിച്ചു മടുത്തു, മണ്ണിലെ സ്വർഗം തേടി യുള്ളോരു യാത്ര അവസാനിക്കാതെ എൻ നിഴലായി തുടർന്നു*
മൊഞ്ചുള്ള തങ്ങൾ ﷺഅണഞ്ഞാൽ മൊഞ്ചേറും തിങ്കളെ ﷺകണ്ടാൽ അതിരില്ലാ സന്തോഷം ബലതില്ലാ അതിലൊരു ഉയർന്ന നേട്ടം
*ഭ്രാന്തിയാവണം മദീന ഹര മാവണം. തിരു ﷺപ്രണയം ഖൽബിൽ മൂത്ത യഥാർത്ഥ സ്നേഹം അറിഞ്ഞ ഖൽബിന്റെ ഉടമയാവണം*
അറിവില്ല അതിന് അമലുമില്ല
അദബുമില്ല പാപി തേടുന്നു ഇന്നും തിരു ﷺപ്രണയ വഴികൾ തേടി അലയുന്നു
*പൊറുക്കണേ -തങ്ങളെ അറിയില്ല കേട്ടോ അറിവില്ലായ്മ പാപിയുടെ വാക്കുകൾക്ക് വരുന്ന അദബു കേട് പൊറുക്കണം കേട്ടോ*
തങ്ങളല്ലാതെ രക്ഷ യില്ല തിങ്കളല്ലാതെ ﷺഇന്നൊരു നേട്ടമില്ല അഹദവന് കനിഞ്ഞരുളിയ പൊന്നാമ്പലിന് ഉലകിൽ ബധലുമില്ല
*പവിഴം തോൽക്കും മരതക കാന്തി തങ്കം തോൽക്കും തിരു തിങ്കളിൻ അഴകിൽ ﷺ*
പാപി എന്നാലും മോഹങ്ങൾക്ക് അതിരില്ല പാവന സ്വപ്നങ്ങൾ തകർത്തോരു നേരിൽ ഖൽബ് പിടയുന്ന ദിനവും കുറയില്ല
കാക്കണേ തങ്ങളെ ﷺനോക്കണേ തിങ്കളെ പൂതി കേറിയ ഖൽബിന് അഭയം ബഖീഇന് മണ്ണിൽ നൽകണേ...
*ആശിഖിങ്ങളെ ലോകത്തോട് അടങ്ങാത്ത ആഗ്രഹമാണ് അർഹത മറന്ന് പോയി മോഹം ഖൽബിൽ തറച്ചു പോയി... വഫാത്തിൻ സമയത്തും ഉമ്മത്തി എന്നുരത്തോരെ ഔദാര്യം പുണ്യമിൽ ഈ പാപിയെ ചേർക്കണം കേട്ടോ മോഹം മുറിച്ച ഖൽബിന് വേദന തീർക്കണം കേട്ടോ -ഭ്രാന്തമായ മോഹം ശരീരം തളർത്തൽ തുടങ്ങിയപ്പോൾ മൂകമാണ് തങ്ങളെ ﷺകൂട്ടി വെച്ച കനവിൻ സഞ്ചി പേറി തിരു ﷺസവിതം ചേരാൻ കഴിയില്ലെ എന്ന് തോന്നി പേടിയാണ് സയ്യിദരെ ﷺ*
കാണിക്ക വെക്കാൻ ഒന്നുമില്ല കയ്യിൽ കാതലിന് സ്നേഹം പകർന്ന ഖൽബ് മാത്രം എന്നിൽ
കാതമളക്കാതെ സ്നേഹിച്ചു പോയൊരു വേദന കനവുകളിൽ നിറം പകർന്നു ആശ്വാസം ഇന്നെൻ ദിനങ്ങളിൽ
*മദദിനായി കേഴും നേരം മദ്ഹാൽ അഭയം എന്നിൽ മനമിൽ നിറഞ്ഞ വ്യഥകൾ തീർത്തോന്ന് കാക്കണേ -മനാമിൽ തെളിഞ്ഞു ലോകം അങ്ങിൽ ചേർക്കണം*
മോഹങ്ങൾ കുന്നുകൂടുന്നുണ്ട് നാഥാ
ലജ്ജാവഹം അല്ലെ അതിരു കടന്നു വെന്ന ബോധം ഉണ്ടായിട്ടും കടിഞ്ഞാൺ പിടിക്കാൻ കഴിയാതെ ഞാൻ ഒരു പരാജയം
*എങ്കിലും നാഥാ നിന്റെ കാരുണ്യം ലോകാനുഗ്രഹിയെ തന്ന ﷺനിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു*
اللهﷻ
اللهﷻ
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments