*സ്വലാത്ത് ഒരു പരിഹാരം മാത്രമല്ല സ്വലാത്ത് ഒരു മാർഗ ദർശിനിയും ഖൽബിന് ഒരു പ്രത്യേക ആനന്ദവും നൽകുന്ന മധുര ലഹരിയാണ്*
തിരു നൂറിനെ ﷺകാണാൻ ഉള്ള വെമ്പൽ ഖൽബിൽ നിറയുമ്പോൾ
നാം അറിയാതെ ഉരുവിടുന്ന ഇശ്‌ഖിന്റെ തന്ത്രവും ഖൽബിന്റെ മന്ത്രവുമാണ് *സ്വലാത്ത്*
*പാപമെന്ന പുക പടലം കണ്ണുകൾക്ക് അന്തത നിഴലിച്ചു നിരാശ തൊട്ടുണർത്തിയാലും, സ്നേഹ സലിലം സ്വലാത്ത് തെളിച്ച ഖൽബിൽ തളിർത്തു വന്ന തിരു സ്നേഹം ﷺകണ്ണിൽ തെളിയും. സ്വാന്തനമേകാൻ സംരക്ഷണമാവാൻ ആ ഇരു ലോക പ്രകാശ മങ്ങനെ കണ്ണിനും ഖൽബിനും കുളിരെകും... ﷺ*
ഖൽബിനെ ബാധിച്ച രോഗം ശരീരത്തെ കാർന്നു തിന്നുമ്പോൾ
കണ്ണിന് അന്തത ലോക പ്രകാശം ﷺ തെളിഞ്ഞങ്ങനെ പരിഹാരമായിടുന്ന നിമിഷങ്ങൾ ലോകത്തോട് വിട പറയണം
*പ്രകാശം വെറുമൊരു വാക്കിൽ അല്ല പ്രഭയൊരു മിന്നായം അല്ല ഇരു ലോകം അന്തമായി പ്രണയിച്ച പ്രകാശം. പ്രകാശങ്ങൾക്ക് മേൽ പ്രകാശം പരത്തിയ ഇരു ലോക പ്രകാശം ﷺ*
ആയുസ് ഇതളുകളിൽ വന്ന കുറവ് വല്ലാതെ നൊമ്പര പെടുത്തുന്നുണ്ട്
കാരണം ഞാൻ ഇനിയും മദീന കണ്ടില്ല
*ഖൽബ് ഇന്നും കൊഴിഞ്ഞു പോയ അശ്രദ്ധ പിന്തുടർന്ന ദിന ചര്യയിലെ വേവലാതികൾ ഓർത്ത് ഖേദിക്കുകയാണ്*
അന്നെനിക്ക് ഈ സ്നേഹം ആസ്വദിക്കാൻ അറിയില്ലായിരുന്നു ചെ -ഞാൻ എന്തൊരു വിഡ്ഢിയാണ്
അന്നും ഈ രോഗം എന്നെ തളർത്തിയെങ്കിൽ ഇന്നും എൻ ഖൽബിന് എന്തൊരു കുളിർമയാവുമായിരുന്നു
*കൊഴിഞ്ഞ ഇന്നലെകൾ ഇന്നെന്റെ തീരാ വേദനയായ് മാറിയിരിക്കുന്നു. സത്യം ഇന്നുള്ള ലോകം ഇന്നെന്റെ രോഗം മദീനയിൽ മാത്രം മരുന്ന് ലഭിക്കുന്ന ഒരു മാർഗ രോഗമാണ്*
ഒരു പാട് ഒരു പാട് ആ കാഴ്ചകൾ കണ്ണിനെ കുളിരു പകരണം
ആ കാഴ്ചയിൽ മതിമറന്ന നേരം റൂഹും അടരണം
ﷺ
ഇഷ്ടം ഇശ്‌ഖിന് ദേശം മാത്രം തലോടിയാൽ ആശ്വാസം എൻ ഖൽബ് ഉറങ്ങുന്ന നേരുമാണ്
കൂരിരുൾ മറയെന്റെ ഖൽബിനെ പിടി മുറുക്കിയ നാൾ കാരിരുമ്പിന് ശക്തിയിൽ എന്നെ തൊട്ടുണർത്തി മദീന ഇന്നെന്റെ സന്തോഷം ഇന്നെന്റെ സങ്കടം
ഇന്നെന്റെ എല്ലാം
*മദീന ഒരു നോക്ക് കാണാൻ വേണ്ടിയാണ്, ഈ പാപിയുടെ എഴുത്തുകൾ വായിക്കുന്ന ഇശ്‌ഖിന്റെ അഹ്‌ലുകാരെ എന്നെയും നിങ്ങളുടെ ഖൽബറിഞ ദുആയിൽ കൂട്ടണെ -ഇഷ്ടം എൻ ഇശ്‌ഖിന് തീരത്ത് അടക്കം ചെയ്യാൻ തങ്ങളോരോട് ﷺഒന്ന് പറയണേ -*
اللهﷻ
അറിവില്ല
اللهﷻഅദബില്ല
اللهﷻ
അമലേതുമില്ല
اللهﷻ
വാക്കുകളിൽ വരുന്ന അപൂർണതകൾക്കും അദബുകേടും പൊറുക്കണേ ഞാൻ പാപിയാണ് പാപം എൻ ശിരസിൽ വെന്തൊരു നോവുമാണ്
നിന്റെ കാരുണ്യം മാത്രം
اللهﷻ
നിന്റെ ഔദാര്യം മാത്രം
اللهﷻ
മോഹങ്ങൾ വെന്ത ഈ ശിരസിനെ കാക്കണേ -അതിമോഹമെങ്കിലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത്ത് ആക്കണേ
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments