*എവിടെ നിന്ന് തുടങ്ങണം എന്ന് അറിയില്ല എവിടെയും അവസാനിക്കാത്ത അക്ഷര കൂട്ടുകളെ തുന്നി ചേർത്തു ജീവിത രസങ്ങൾ അനുഭവിക്കുകയാണ് ഈ പാപി*
ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു തുടങ്ങി ആയുസ് ഇതളുകളിൽ ഒരു വലിയ നഷ്ടം തന്നെ എത്തി കഴിഞ്ഞു ഇനി എത്ര ദിനരാത്രങ്ങൾ ബാക്കി ഉണ്ടെന്നത് അറിയില്ലല്ലോ.
*ഖൽബിൽ തുന്നി ചേർത്ത മദീന മോഹം ഇന്ന് വല്ലാത്ത വേദന പടർത്തുന്നുണ്ട്, ഇഷ്ടം ഹബീബവരിൽ ﷺഓതാൻ ഖൽബും വിങ്ങുന്നുണ്ട്*
അലോസര പെടുത്തി കൊണ്ടിരിക്കുന്ന അർഹത ഇല്ലായ്മയുടെ കുത്തുവാക്കുകൾ കാതിൽ മുഴങ്ങി കേൾക്കുമ്പോൾ ചിറകുകൾ അറ്റു നിശ്ചലമായ പറവയുടെ നോവിന് അപ്പുറമാണിന്നെന്റെ നൊമ്പരം
*വാക്കുകൾ വിരളമായൊരു ലോകം തേടിയുള്ളോരി യാത്രയിൽ മദീന യെന്ന വിസ്മയം ഖൽബിൽ കൂടിയത് ഇഷ്ടം ഇശ്ഖിന് സഞ്ചാര പാതക്ക് ആക്കം കൂട്ടി, ഇതൊരു ലോകം തന്നെ ആണ് മധുര മഹാ മഴ വർഷിക്കും മധുര ലഹരി നിറഞ്ഞു തുളുമ്പുന്ന സ്നേഹ ലോകം*
ജീവനേക്കാൾ ഏറെ മോഹം തരുന്ന ഇഷ്ട്ട സ്വപ്നങ്ങൾ നിറഞ്ഞ ഈ പ്രണയ ലോകം
*ഖൽബിൽ ഇശ്ഖിന് വലകൾ നെയ്തവരെല്ലാം ഇന്ന് ഇഷ്ട തീരം പുൽകി ഇഷ്ടം വാക്കുകളിൽ ഒതുങ്ങിയ പതിക ഇന്ന് നഷ്ട ദാഹത്തിൽ ഒതുങ്ങി*
കഷ്ടം എൻ മോഹ വലയം ഖൽബിനെ തീണ്ടി ജീവിത നൗക തുഴഞ്ഞിന്നു ഞാനും വെറു മൊരു പാപി
*ഇഷ്ടം ഇഷ്ട തീരം ചേരണം ഇശ്ഖ് ഇശ്ഖിന് മണ്ണിൽ മുത്തം ചാർത്തണം*
എന്താലെ... വാക്കുകൾക്ക് ഒരു ലജ്ജയും ഇല്ല
നോവിന്റെ ഭാണ്ഡം പേറി ഇവൾ മദീന മോഹം കോർക്കുമ്പോൾ അതൊരു വേദനയായ് ഉള്ളം പടരുന്നു
*ലോകൈക നാഥാ നിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം ഈ അതിരു കടന്ന മോഹങ്ങൾ ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ ആവതു ആക്കണേ*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments