*മെഹബൂബവരോട് ﷺചൊല്ലാൻ...*
ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഖൽബ് നിറക്കണം, ഇഷ്ടം അറിഞ്ഞു ത്വാഹയൊരു ﷺമദീനത്തേക്ക് വിളിക്കണം
*മദീനയെകിയ പ്രണയ തീവ്രതയിൽ എല്ലാം മറന്ന് ഞാൻ സന്തോഷം കണ്ടെത്തുന്നു, ഈ പ്രണയ മെന്നിൽ പ്രതീക്ഷയുടെ തിരിനാളം കത്തിക്കുന്നു*
ഇന്നെന്റെ ഹബീബവരു വരും ﷺമദീനത്തേക്ക് എന്നെ വിളിക്കും, നാളുകൾ കൊഴിയുന്നു രാവുകൾ തെളിയുന്നു പകലുകൾ മങ്ങുന്നു എങ്കിലും പ്രതീക്ഷകൾ എന്നും നുരച്ചു പൊന്തുന്നു സ്വലാത്തിനാൽ അതിന് തെളിമ ലഭിക്കുന്നു
*മദീന മാത്രം ഖൽബിൽ മറ്റൊരു മൊഞ്ചുള്ള നാമം കേൾക്കുന്നില്ല ദുനിയാവിന്റെ മൊഞ്ചിൽ മദീനയെക്കാൾ മൊഞ്ചുള്ള സ്വർഗം വേറെ ഇല്ലെന്ന സത്യം ആവാം വീണ്ടും വീണ്ടും മദീന കനവുകൾ കൊണ്ട് എന്റെ ഓരോ നിമിഷവും ആനന്ദകരമാക്കുന്നത്...*
ഹാ -ഇശ്‌ഖിന് മാധുര്യമൂറും അക്ഷരങ്ങൾ കെട്ടി കൂട്ടാൻ ഞാൻ ഇശ്‌ഖിന് രുചി അറിഞ്ഞിട്ടില്ല അതിന്റെ വേരുകൾ തപ്പി ഇറങ്ങി എന്ന് മാത്രം അടുക്കും തോറും വീണ്ടും ആഴത്തിൽ ആഴ്ന്ന് ഇറങ്ങിയ വേരാണ് വറ്റാത്ത ഈ വേരുറവ എത്ര സേവിച്ചാലും അവസാനം കണ്ടെത്താൻ കഴിയാതെ പ്രണയ തീരം
*ഒന്ന് മാത്രം അറിയാൻ കഴിഞ്ഞു തുടക്കവും ഒടുക്കവും മദീനയിലാണ് എന്ന സത്യം എന്നാൽ അതിന്റെ വേരുറക്കേണ്ടത് ഖൽബിലാണ് എണ്ണും*
ഓരോ കാറ്റിനെയും മാമലകളെയും മാനവരെയും സൃഷ്ടി ജാലകങ്ങൾ അത്രയും അടുപ്പിക്കുന്ന ഒരു പ്രത്യേക മാസ്മരിക ശക്തിയുണ്ട് മദീനക്ക് ലോകത്തിന്റെ സുൽത്താൻ എന്ന ﷺമാസ്മരിക ശക്തി, ആ ആകർഷണ വലയത്തിൽ മദീന ആർമാതിക്കുകയാണ്
യാ അല്ലാഹ് മദീന കാണണം യാ അല്ലാഹ് ലോകത്തിന്റെ സുൽത്താൻ വായും സ്വർഗം കാണണം ആ മണ്ണിൽ ഒടുങ്ങി അലിഞ്ഞു ചേരണം
*മോഹങ്ങൾ അതി മോഹമെന്നാലും നിന്റെ കരുണ ഒന്ന് കൊണ്ട് മാത്രം ഔദാര്യം കനിയണേ...ആശകൾ ഏറി ഞാൻ ഒരു അലിഞ്ഞു തീർന്ന മെഴുകുതിരി പോലെ ആയി മാറുന്നു വയ്യ ഇനിയും ഈ മോഹം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ് കാത്തിരിപ്പിന് ഒരു വിരാമം വേണം കാതലവർ ﷺകാവലായി വേണം*
ആവത് അക്കു അല്ലാഹ്
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments