*മദീനത്ത് പാറി നടക്കും ഇശ്‌ഖിന് കഥ പറയും പറവയാവണം ആ മധുര മൂറും മദ്ഹുകൾ പാടി ഉലകം ചുറ്റണം... ﷺ*
ഉലകിനകിലം കാതലായ കാവൽ... ﷺഉടയവന് കനിഞ്ഞരുളിയ പൊന്നാമ്പൽ ﷺറഹ്മത്തുല്ലിൽ ആലമീൻ മദീനയിലെ അൽ -അമീൻ ലോകത്തിന് ഉന്നമനത്തിനായി ഉന്നതിയിൽ വാഴ്ന്ന രാജാവ്... ﷺ
*മദീനയുടെ ഓർമ്മകൾ നോവുകൾ നൽകുമ്പോൾ സ്നേഹമായ രാവുകൾ ഉറക്കം കെടുത്തുമ്പോൾ ചന്ദ്രൻ തോൽക്കും തങ്ക കിനാവുകൾ നിറയുമ്പോൾ മധുരമാണ് ഈ ലോകം മഹിമ ഏറും മദ്ഹിന് ലോകം*
കാതലായ കാവലർ മഹിമ യേറും സയ്യിദുൽ ബഷർ ത്വാഹാ മലർ ﷺ
*രാവുകളുടെ മൂകത കണ്ണിൽ നിദ്രയെ ചേർക്കുമ്പോൾ ഖൽബിന്റെ കാതലവർ സ്നേഹം പകരുമ്പോൾ മദീനയിൽ മാത്രം അഭയം ഹബീബിൽ മാത്രം സദയം... ﷺ*
അറിവൊഴുകും തെളിനീർ പുഴയിൽ ഉറവ ഹാഷിം റസൂൽ ﷺഅഴകായ് ഉലകിൽ ജ്വലിച്ച ഹാത്തിം റസൂൽ ﷺ
*പാറി പറക്കണം പാടി കുഴയണം ഹബീബിന് ﷺമദ്ഹുകൾ ഉലകിൽ പരക്കണം ഹൃദയം നിറഞ്ഞങ്ങനെ ഇശ്‌ഖിൽ മതി മറക്കണം മനമാകെ കുളിർക്കണം*
സ്വപ്നത്തിന് വിഹായസിൽ മദീന മോഹം ഏറെ മനോഹരമാകുന്നു, മുത്തിനെ ﷺസ്നേഹിച്ച മദീന
*തങ്ക താരകം തിങ്കൾ താരകം അഴകിൽ ലങ്കും അറിവിന്റെ ജാലകം... ﷺ*
ആ പാദങ്ങൾ പതിഞ്ഞ മണൽ തരിയെ പ്രണയിക്കണം ആ പ്രണയ സുഖം ഖൽബ് അറിഞ്ഞു മദീന പുൽകണം,
*ഇശ്‌ഖിന് അസ്ത്രം ഖൽബിൽ തറക്കണം ഇശ്ഖ് മൂത്ത് മദീനത്ത് ഒടുങ്ങണം*
യാ അല്ലാഹ് മോഹങ്ങൾ മണൽ തരികൾ എണ്ണും പോലെ അറ്റം കാണാതെ എന്നെ വ്യാകുല പെടുത്തുമ്പോൾ റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്തിനെ ﷺതന്ന കാരുണ്യ മേ -നിന്ന് മാത്രം അഭയം എന്റെ അതി മോഹങ്ങൾ അത്രയും മദീനത് അടക്കം ചെയ്യണം ആവത് അക്കു അല്ലാഹ്...
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments