Skip to main content

അന്തത ബാധിച്ച കണ്ണുകൾ

*ഖൽബ് കരയുന്നൊരീ പ്രണയത്തോടെനിക്ക് വല്ലാത്ത മുഹബത്താണ്...*
          എന്റെ കണ്ണുകൾക്ക് അന്തത ബാധിചിരിക്കുന്നു, മറ്റൊന്നും കാണാതെ തട്ടി വീഴുകയാണ്,  എന്നാലും  ദുനിയാവിന്റെ വികൃതികളിൽ വീണുപോവാതെ ഞാൻ സൂക്ഷിക്കുന്നുണ്ട് 
*തൃതികൂട്ടി ഖൽബ് ഒരു വിധം ആയിട്ടുണ്ട്,  മദീന ഇന്നും ഞാൻ കണ്ടില്ല എന്ന് മാത്രം ഖൽബിന്റെ ഓളങ്ങൾ മദീനയിൽ മാത്രം ഒതുങ്ങുമ്പോൾ അന്തത ബാതിച്ച ഞാൻ തീർത്തും നിസ്സഹായമാണ്...*
തങ്ക കിനാവുകളാൽ കനവും നിനവുകളും മദീന സ്വന്തമാക്കുമ്പോൾ പിന്നെ ഞാൻ എങ്ങനെ അടങ്ങി നിൽക്കും മദീനത്തേക്ക് ചലിക്കാൻ ഉള്ള പ്രതിബന്ധതകൾ വീണ്ടും നടമാടുന്ന ദിനങ്ങൾ കൊണ്ട് ഞാൻ പൊറുതി മുട്ടിയിരിക്കുക യല്ലെ 
*പക്ഷെ,  നിരാശയില്ല എന്നും പ്രതീക്ഷ മാത്രം ഈ മോളെ ഉപ്പാപ്പ ﷺകാണുന്നുണ്ട് എനിക്ക് സന്തോഷം തരുന്നുണ്ട് അതിൽ പരം ഈ പാപിക്ക് മറ്റെന്തു വേണം...*
താരമായ താരക തിങ്കൾ താരത്തിനെ താരക പ്രഭയാൽ ഒന്ന് കാണാൻ... ﷺമദീനത്തെ സ്വർഗമായ മദീനയോളം മൊഞ്ച് വേറെ ഇല്ലല്ലോ, 
ആ കുഞ്ഞു കിനാവുകൾ ഇന്നും എന്നെ സന്തോഷിപ്പിക്കാറുണ്ട് ആ മാത്രയിൽ മാത്രമാണ് എന്റെ വലിയ സന്തോഷങ്ങൾ നടമാടിയത് *എന്റെ മദീന കനവുകൾ അത്രമേൽ സുന്ദരമായിരുന്നു...*
മദീനത് വാഴും മെഹബൂബ് സുൽത്താനെ... ﷺമാനവർ എന്നും ആശിച്ചു പോവും ആ തിരു സ്നേഹത്തിനെ 
*സ്നേഹമാണ് അഖിലം ത്വാഹയോരു ﷺഎൻ ഹൃദയം മദീനയിൽ കനവുകൾ നിറയും തിങ്കളാണ് ശകലം...ﷺ*
വേദനകൾ ചൊല്ലാൻ സന്തോഷങ്ങൾ പങ്കിടാൻ മദീനയിലെ രാജകുമാരനല്ലാതെ ആരുണ്ട്... ﷺ
          പണം നോക്കാതെ നിറം നോക്കാതെ സ്ഥലം നോക്കാതെ സ്നേഹിക്കാൻ ആ താരക തിങ്കൾ താരമല്ലാതെ ﷺആരുണ്ട് കൂട്ടിനു...
*ചിരിക്കാനും കരയാനും മദീന മാത്രമാണ്, ഖൽബിൽ കൂട്ടി വെച്ച കനവുകൾ ഒന്ന് ഒഴിയാതെ പെറുക്കി എടുത്തു എനിക്കൊരു യാത്ര പോവണം മദീനയിലേക്ക്...*
തിരു സ്നേഹം ആവോളം സേവിക്കാൻ അതിൽ പരം സുന്ദര ദേശം മറ്റൊന്നില്ലല്ലോ, മദീനയല്ലെ സർവ്വതും അവിടെ യല്ലെ സ്നേഹ മധു 
*പ്രയാസങ്ങളുടെ കടിഞ്ഞാൺ പൊട്ടിച്ചു ദൂരം നോക്കാതെ ഓടി അടുക്കണം ലക്ഷ്യം മദീന ആയത് കൊണ്ട് മറ്റൊരു വഴി തടസം ഉണ്ടാവില്ല, ബാധ്യതകൾ എല്ലാം മറ്റൊരു വഴിയിൽ സുരക്ഷിതമായി വെച്ച് പോവണം അല്ലെങ്കിൽ കൊണ്ട് പോവണം...*
കണക്കുകൾ പിഴക്കരുത് കാരണം ഹൃദയം ശുദ്ധമായിരിക്കണം തെറ്റിക്കുന്നവരെ നോക്കേണ്ടതില്ല കാരണം അതെല്ലാം ഖൽബിലെ സുൽത്താൻ ലോകത്തിന്റെ സുൽത്താൻ സ്വർഗത്തിന്റെ സുൽത്താൻ ﷺതിങ്കള്ളോരു നോക്കികോളും 
*അങ്ങനെ അങ്ങനെ ആ സുഖമമായ യാത്ര ബഖീഇൽ അവസാനിക്കണം കനവുകൾക്ക് ഭംഗി ക്കൂട്ടാന് അവയെല്ലാം എന്റെ കൂടെ അവിടെ അടക്കം ചെയ്യണം മറ്റാരോടും യാത്ര പറയാൻ നില്കാതെ പോവാൻ അവസര മുണ്ടാവണം...*
യാ അല്ലാഹ് എന്റെ മോഹങ്ങൾ അത്രയും ബഖീഇൽ അടക്കം ചെയ്യണം അതിമോഹമാണെന്ന് അറിയാമെങ്കിലും നീന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഔദാര്യം കനിവ് നൽകണേ...
*ആവത് ആക്ക്‌ അല്ലാഹ്...* 
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...