*കഥയിലെ യാഥാർഥ്യം പാർട്ട് :47*
▪▪▪▪▪▪▪▪▪▪▪
ഇത്താ ഫോൺ കുറെ ബെല്ലടിഞ്ഞിരുന്നു
: ആണോ മാളു ഞാൻ നോക്കട്ടെ
ഫോൺ എടുത്ത് നോക്കിയപ്പോൾ എന്റെ കൂട്ടുകാരിയാണ്
എന്റെ മരിച്ചു പോയ 🤩 കെട്ടിയോനെ കുടുമ്ബത്തിൽ പെട്ടത് ആണ് ട്ടോ കല്യാണം കഴിഞ്ഞു ഏതോ ഒരു പരിപാടി യിൽ പരിജയം ആയാതാ
കൂട്ടുകാരി : ഹെല്ലോ, അസ്സലാമു അലൈകും
*: വ അലൈകും സലാം
കൂട്ടുകാരി :റാഹത്തല്ലേ
*: അൽഹംദുലില്ലാഹ് , നിങ്ങൾക്കോ മുത്തേ...
കൂട്ടുകാരി :അൽഹംദുലില്ലാഹ്, എന്തായി കാര്യങ്ങൾ , കേസ് ന് വന്നിനോ അവർ
*: ആഹ്, അയൾ വന്നിരുന്നു
കൂട്ടുകാരി : ഉം, പിന്നെ ഇവിടെ ഒരാൾ ഉമ്മയോട് പറയുന്നത് കേട്ടത് ആണ്
*: എന്താണ് അടുത്ത തട്ടിപ്പ് ആണോ അവരുടെ 🥰
കൂട്ടുകാരി : അല്ല , അയാളെ പെണ്ണ് കെട്ടിയിട്ടുണ്ട്, ആരും അറിഞ്ഞിട്ടില്ല , അവളെ തന്നെ ആണ് പുറത്ത് അറിയാതെ കെട്ടിയത്
*: ഉം, അതൊക്കെ ചിലപ്പോൾ എന്നോ കെട്ടിയിട്ട് ഉണ്ടാവും ആയാൾ അല്ലെ ആൾ എന്തായാലും ആ ഉമ്മാന്റെ മോൻ അല്ലെ
കൂട്ടുകാരി : എന്തായാലും ഒന്ന് അന്വേഷണം നടത്തികാളി
*: എന്തിന് മോളെ, നിങ്ങൾക്ക് എല്ലാം അറിയാലോ, അയാളെ കല്യാണത്തിന് മുൻപ് ഉള്ളത് വരെ
കൂട്ടുകാരി : എന്നാലും
*: എനിക്ക് എന്തായാലും അങ്ങനെ ഒരു ആഭാസനെ വേണ്ട പിന്നെ എന്തിന് അന്വേഷണം
കൂട്ടുകാരി :വിഷമിക്കണ്ട, ഒരു നാൾ കള്ളൻ പല നാൾ പിടിയിൽ എന്നല്ലെ
*: അതെ, നാല്പതു ദിവസം കട്ടാൽ നാല്പത്തി ഒന്നിന് വീടിന്റെ ഉമ്മറ പടിയും വിളിച്ചു പറയുo എന്നാ , പിന്നെ എന്തോ ഭാരം തികയാൻ ഉണ്ടാവും ഭാരം തികയുമ്പോൾ തൂക്കി പോവും അത്രേന്നെ
കൂട്ടുകാരി : ശരിയാ ഇത്താ , ആ പാവം അവരെ ബാപ്പാന്റെ ഉമ്മാനെ കട്ടിൽ ആക്കി കൊന്ന തള്ളയാ അത് അങ്ങനെ ഒരുപാട് ചെയ്ത ആ സ്ത്രീ പടച്ചോൻ ഭാരം തികയ്ക്കാൻ നിമിത്തം നിങ്ങൾ കൂടി ആയി എന്ന് മാത്രം , നിങ്ങൾക് പടച്ചോൻ ഖൈറിനെ തരും അത്രെയും നിങ്ങൾ സഹിച്ചും ക്ഷമിച്ചുo കഴിഞ്ഞു
:* ങ്ങൾ ദുആര്ക്കി ട്ടോ
പിന്നെ ഓരോ ആളുകളെ കോണ്ട് വിളിപ്പിച്ചു ശല്യം ചെയ്യുന്നു അവർ , അവർക്ക് ഇപ്പോൾ ആ ഉമ്മാനെ മോളെ കോടതി കയറ്റാതെ രക്ഷപെടണം അതിന് പല നാടകം നടത്തി വരുന്നുണ്ട്
കൂട്ടുകാരി : അത് നോക്കണ്ട ഇത്ത, എന്തായാലും നിങ്ങൾ കയറേണ്ടി വന്നില്ലേ ആ വിവര ഇല്ലാത്ത സ്ത്രീയുടെ വലയിൽ പെട്ട്, ഇനി എന്ത് വന്നാലും സത്യം തെളിയിച്ചു കൊടുക്കണം എന്നിട്ട് തീരുമാനിക്കാം ബാക്കി
*: അത് തന്നെ ആണ് വിചാരിച്ചു നിൽക്കുന്നത്, വിളിക്കുന്നവരെ ഒഴിവാക്കാൻ എന്തേലും പറഞ്ഞു വിടണം അത്രന്നെ ആ പാവങ്ങൾക്ക് അറിയില്ലല്ലോ പണത്തിന്റെ അഹങ്കാരം തലക്ക് പിടിച്ച തള്ളന്റെ കളി യൊന്നും
കൂട്ടുകാരി : ഏതായാലും നിങ്ങളെ കണ്ണീർ കൊണ്ട് അയാൾ ജീവിതം പണിയുക അല്ലെ , പിന്നെ ങ്ങൾ പേടിക്കേണ്ട അത് ഉണ്ടാവും അയാൾക്ക് എന്നും തുണ അന്ന് അറിയും അന്ന് വെക്കും അയാൾക്ക് തിരിച്ചറിവ്
*: ആ എന്തേലും ആവട്ടെ ഇനിക്ക് ഇനിയും വേണ്ടാ ആ ആഭാസനെ അതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നത് ആണ് പെണ്ണ് കാമ ദേവന് എന്നെ കൂടെ കിടത്തി വേറെ പെണ്ണിനെ വിളിച്ചു സംസാരിക്കുന്ന ഒരു വനെ എന്തിനാ എനിക്കും ന്റെ മോനും
കൂട്ടുകാരി : അതന്നെ, പിന്നെ , ആ പെണ്ണ് ഇല്ലേ ഫസ്ന അയാളെ ഖൽബിലെ കാമ ദേവി ഇപ്പോൾ തെ കെട്ടിയോൾ എന്തായാലും അയാളെ ബാപ്പാന്റെ അതെ ഗതി തന്നെ അയാൾക്കും പിന്നെ ഒന്നും പേടിക്കണ്ട ഇത് പോലൊരു അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം ആണ് അവൾ ഞങ്ങൾക്ക് ഒന്നും കണ്ണ് എടുത്താൽ കണ്ടുട ആ പെണ്ണിനെ
*: എന്തോ ആവട്ടെ മോളെ ആര് ചെയ്താലും പടച്ചോൻ ആരേം വെറുതെ ആക്കിയ ചരിത്രം കേട്ടിട്ട് ഇല്ല പിന്നെ എന്താണ്, മാസം മുറി കൂടുല തള്ളക്ക് ചെയ്ത ഫലം കിട്ടും കാരണം ലോകൈക നാഥൻ കാരുണ്യ വാനാണ്
കൂട്ടുകാരി : അതന്നെ, ഇത്ത ങ്ങൾ ഇത് പോലുള്ള പടച്ചോനെ പേടിക്കാത്ത ആളുകളിൽ നിന്ന് രക്ഷ പെട്ടന്ന് ഓർത്താൽ മതി
*: അതന്നെ സർവ്വ സ്തുതിയും ലോകൈക നാഥൻ തന്നെ അവൻ എന്നെ രക്ഷ പെടുത്തിയത് ആണ് ,
ഇൻഷാ അല്ലാഹ് മോളു ഞാൻ വിളിക്കാം ദുആര്ക്കി
കൂട്ടുകാരി : ഇൻഷാ അല്ലാഹ്, അസ്സലാമു അലൈക്കും
മനുഷ്യമാര് കൊറോണ വന്നാലും ക്യാൻസർ വന്നാലും പടിക്കുല അസ്റാഹിൽ റൂഹ് പിടിച്ചു കൂരിരുൾ കൂട്ടിൽ അകപെട്ടാൽ അല്ലാതെ
പടച്ചോനെ ഓരോ വഴിയിൽ ചിന്തിക്കാൻ മാർഗം കാണിക്കും പക്ഷെ അവസാന കാലഘട്ടം ആയോണ്ട് തിരിച്ചറിവ് ഉണ്ടാവുന്നത് വളരെ ചുരുങ്ങിയവർക്ക്
പിന്നെ തെറ്റ് ചെയ്യുകയുo ഇല്ലെന്ന് വാതിച്ചു അത് സത്യമെന്ന് ബോധിപ്പിക്കാൻ കഴിവുള്ള ഇവരെ കാര്യം പറയണോ
പൊതുവെ ലോകം ഇങ്ങനെ ആണ്
എന്റെ കൂടെ കിടന്ന് ഫോണിൽ അന്യ പെണ്ണിനെ വിളിച്ചു കാമം അടക്കിയ ഇയാൾക്ക് മനസ്സിൽ എവിടുന്ന് വരാനാ ഭയം
ആരും കാണുന്നില്ല എല്ലാം ഫോണിൽ അല്ലെ എന്ന ചിന്തയും
അതന്നെ അല്ലെ അവസാന നാളിന്റെ അടയാളം
വ്യഭിജാരികൾ തന്റെ തെറ്റിന് മറയിട്ട് ശരിയാക്കി നടക്കും
അല്ലാഹ് കാലങ്ങളുടെ കോലം കെട്ടലിൽ നിന്ന് ഞങ്ങളെ നീ കാക്കണേ,
അമലോ അറിവോ ഇല്ലാത്ത ഈ പാപികൾക്ക് നീന്റെ ഔദാര്യം കൊണ്ട് രക്ഷ തരണേ
മോളെ,
ഹ ന്താ
ഇനി എന്നാ കേസ്
: അറീല വക്കീൽ സാർ പറഞ്ഞ് corona കാരണം എല്ലാം നിർത്തി വെച്ചത് ആണ് ഇനിയുള്ള ഡേറ്റ് കിട്ടുയിട്ട് പറയാം എന്ന്
ഉം
: അത് വരെ അവർ സമാധാനിചോട്ടെ...
പിന്നെ ആരാ വിളിച്ചത് കുറെ സംസാരിക്കുന്നത് കണ്ടല്ലോ
: അത് , മിന്നു മോൾ ആയിനും
ഓഹ് ന്തേയ്
: ഒന്നുല്ല, ഞമ്മളോട് അയാളെ ഉമ്മാന്റെ നാട്ടിൽ ഉള്ള സബീന താ പറഞ്ഞില്ലേ ആ പെണ്ണ് കെട്ടിയ കാര്യം
ഏഹ് അതാപ്പോ ഞമ്മക്ക് അത് അറിയണം എന്നില്ല അതൊക്കെ തെളിയിച്ചു കാണിക്കാൻ ആണ് കേസ് എന്ന് പറഞ്ഞു കൂടായിരുന്നോ
: ഉം, ഓൾ നല്ലോണം അന്വേഷണം നടത്തികാളി പറഞ്ഞതാ
ഉം എന്തിന്
*: ഉമ്മാന്റെ ചാത്തൻ സേവ യും മോളെ സൗന്ദര്യ ത്തിന്റെ യും ഒരുത്തനെ പോരക്കാരെ നൊക്കെ അകറ്റി ഓളെ വലയിൽ ആക്കി വെച്ച അഹങ്കാര വും ഒകെ ഞമ്മക്ക് മാറ്റി കൊടുക്കാം ക തി യ കുട്ടി യും തള്ളാന്റെ സിഹ്ർ ആളിനെ കൂടി യും പിന്നെ പുതിയ മരുമോളും ഒക്കെ ജാഥ ആയി കോടതിക്ക് കൊടിയും തൂക്കി വരുമ്പോൾ തീരാവുന്നതേ ഉള്ളു ആ ലോക സുന്ദരി യുടെ അഹങ്കാരം പിന്നെ സത്യം തെളിയുമ്പോൾ ഓളെ കെട്ടിയോന്റെ മുമ്പിൽ നിൽക്കുമ്പോൾ ഉള്ള മൊഞ്ച് അതൊന്ന് വേറെ ആയിരിക്കും അപ്പൊ ആയാലും അച്ചി വീട്ടിൽ അട്ട പറ്റി കിടക്കുന്നതിന്റ രഹസ്യ വേരും തേടി ഇറങ്ങും അപ്പോൾ എന്ത് കൊണ്ട് അയാൾക്ക് ഇനിയും ഒരു മക്കൾ ഉണ്ടാവുന്നില്ല ഉണ്ടാവില്ല എന്ന അവർ ഇയാളിൽ നിന്നും മറച്ചു വെക്കുന്ന കാര്യവും അയാൾ അറിയും അറിയണമല്ലോ ഒന്നും അറിയാത്ത പാവത്തിനെ എന്തിന് വെറുതെ പറ്റിക്കുന്നത്
ടും ടും ടും
വാതിൽ ആരോ തട്ടുന്നു മോളെ ഒന്ന് നോക്കി മോൻ എന്റെ കൈയ്യിൽ ഉറങ്ങി എഴുനെറ്റാൽ എണീക്കും
ഹാ
വാതിൽ തുറന്നതും പ്രതീക്ഷിക്കാത്ത മുഖമായിരുന്നു മുന്നിൽ
തുടരും
🌼
കഥയിലെ യാഥാർഥ്യം പാർട്:48
അവസാന ഭാഗം
======
" യാ അല്ലാഹ് ഇതാരാ ജാബിക്കയോ കുറെ, ആയല്ലോ ഈ വഴിയൊന്നും മറന്നില്ല അല്ലെ
"ഒന്ന് പോടീ
പിന്നെ ഞാൻ നിങ്ങളെ വക്കീൽ നെ പോയ് കണ്ടിരുന്നു ഉപ്പ പറഞ്ഞിട്ട് അയാൾക്ക് അവർ ഒരു ശല്യമായി തീർന്നിട്ടുണ്ട്
"ഹാ സർ പറഞ്ഞിരുന്നു അന്ന് പോയപ്പോ തന്നെ 5ലാഖ് 6ലാഖ് എന്നൊക്കെ പറഞ്ഞു കച്ചവത്തിന് ആൾ വന്നിരുന്നു എന്ന് , ഞാൻ നേരത്തെ സൂചന കൊടുത്തോണ്ട് സർ അവരെ പറഞ്ഞു വിട്ടു
"ഹ, മോളെ ഞാൻ ഒരു കാര്യം പറയട്ടെ, ന്റോൾ നല്ലോണം ആലോചിച്ചു നോക്ക് എന്നിട്ട് ഒരു തീരുമാനങ്ങൾ എടുക്ക് ജീവിതം ഒന്നല്ലേ ഉള്ളു അതൊരു ആഭാസന് വേണ്ടി നശിപ്പിക്കണോ, /?
ബാത്റും എത്ര ക്ലീൻ ചെയ്താലും അത് ബാത്റൂം തന്നെ ആണ് അതൊരിക്കലും ബെഡ്റൂം ആവില്ല
" എന്താ ങ്ങൾ ഉദ്ദേശിച്ചത് , കേസ് പിൻവലിക്കാം എന്നോ, ഇത് വരെ തള്ളേo മോനും ചെയ്തത് ഞാൻ മറക്കണം എന്നോ
" അതാ,,, ഞാൻ പറയട്ടെ മോളെ ,,,
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു എന്തോ ദേഷ്യവും സങ്കടവും ഒരുമിച്ചാ വന്നത്
" കേസ് ഇങ്ങനെ കൊണ്ടോയ്ട്ട് എന്താ ,, നിന്റെ 2 ഇയർ പോവും അവൻ ശിക്ഷ ലഭിക്കും ഉമ്മാനേം പെങ്ങളേം ജയിൽ ചപ്പാത്തി പരത്താൻ പഠിപ്പിക്കും , ലെ
ഇതൊണ്ടു ഒക്കെ ന്റെ മോളെ നഷ്ടത്തെ നികത്താൻ കഴിയുമോ,,,?
നിന്റെ കണ്ണുനീരിനു പകരമാവുമോ
ഇല്ലാലോ - ഞാൻ പറയുന്നത് കേൾക്ക് എന്നിട്ട് നല്ലോണം ആലോചിച്ചു നോക്ക്
വെറുതെ വിടണ്ട പണത്തിനു വേണ്ടിയല്ലെ തള്ള ഈ കളി ഒക്കെ കളിച്ചത് നല്ല ഒരു സംഖ്യ വാങ്ങി കേസ് തീർക്കാം എന്നിട്ട് ബാക്കി എനിക്ക് അറിയാം
" ഉം, ഞാ പറയാം ഇക്കാ
" ഉം ആയിക്കോട്ടെ നല്ലോണം ആലോചിചോ
പിന്നെ കള്ളത്തരം ഒക്കെ എന്നോ അവരുടേത് പൊളിഞ്ഞു പോയിട്ടുണ്ട് അതൊന്നും ആലോചിച്ചു ന്റെ കുട്ടി ബേജാറാവേണ്ട , നിന്നെ കൊണ്ടാക്കി പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആ തള്ളേം മോളും പറഞ്ഞു നടക്കുന്നുണ്ട് കൊടുക്കാൻ ഉള്ളത് കൊടുത്ത് ഒഴിവാക്കി എന്ന്
എന്നിട്ടിപ്പോ , മീഡിയ കൾ കൊട്ടി ആഘോഷിച്ചപ്പോൾ, ആ കെട്ടവരൊക്കെ ചോദിച്ചു കാണും എന്നോ ഒഴിവാക്കിയവൾ ഇപ്പോൾ എന്തിന് കേസ് കൊടുത്ത് എന്ന്
" ഉം ശരിയാ എന്നോടുള്ള തന്നെ കുറെ ആൾ ചോദിച്ചു
" നിങ്ങളും വായിച്ചതല്ലേ,, ന്യൂസ് ഒക്കെ നല്ല വെടിപ്പായിട്ട് ഉമ്മാന്റെ മോളേം മോന്റെ പേരൊക്കെ വന്നത്
ഇനി പടച്ചോന് നോക്കിക്കോളും
" ഉം,
"മോളെ, പശു തൊഴുത്തിൽ ആരും ചന്ദനം സൂക്ഷിക്കാറില്ല , അതിനു നല്ല ലോക്കർ തന്നെ വേണം , പിന്നെ നീ എന്തിനാ ഒരു തൊഴുത്തിൽ കെടുക്കുന്നവന്റെ വയ്യേ നടന്നു ജീവിതം തുലക്കുന്നതു.
" ഇക്ക, പറഞ്ഞപോലെ ചെയ്യാം, എന്നാലും രണ്ടീസം കഴിയട്ടെ , ഞാൻ...
" ഹാ - ഉപ്പയോട് പറഞ്ഞാ മതി
പാവം ആ മനുഷ്യൻ നിന്നോട് പറയാൻ മടിയായിട്ട് ആണ് ഞാൻ ഇതൊക്കെ പറഞ്ഞത്
ഒരിക്കൽ നിനക്ക് വാക്കു തന്നത് അല്ലെ, "ഇനി നിന്റെ ഇഷ്ടം ഞാൻ ഒന്നും പറയില്ല എന്ന് "
പക്ഷെ ഇപ്പോഴും നിനക്ക് വേണ്ടിയാണ് എന്ന് മാത്രം ചിന്തിച്ചാൽ മതി
നീ ഒക്കെ കുറെ കരഞ്ഞു തീർത്തില്ലേ, ആ പാവം നീറുന്നത് കണ്ടില്ലേ ഒന്ന് കരയാൻ പോലും കഴിയാതെ
പിന്നെ അവരുടെ ഉപദ്രവം കൊണ്ട് മാത്രമാണ് കേസ് എന്ന് പറഞ്ഞു നടന്നത്
ഇല്ലാത്ത നുണ പറഞ്ഞു നടക്കുന്നത് ഒരു വഴി ആഭിചാരം മറ്റൊരു വഴി അത് കൊണ്ട് മാത്രമാണ് നിന്നെ കൂടി ഈ ചെറുപ്പത്തിലേ കോടതികയറ്റിയത്
ഏതായാലും ഞാൻ ഇറങ്ങട്ടെ , തീരുമാനം അറിയിക്ക്
" ഹാ ,
--------------------,,,,,,
ചിന്തയുടെ താളുകൾ ഏത് രീതിയിൽ മറച്ചിട്ടും, എന്തോ എനിക്ക് ഒന്നും പൊറുക്കാനും മറക്കാനും കഴിയുന്നില്ല . ആ ചതിയൻ ന്റെ ജീവിതം നശിപ്പിച്ച തള്ള ക്രൂര മുഖo മാത്രം കാണിച്ച ആ പെങ്ങൾ പോസ്റ്റ് ഗേൾ ആയിനിന്ന കതിയ....
എന്നോട് ചെയ്ത പാപ കറ ഏത് കടലിലൊഴുക്കിയാൽ തീർക്കാൻ കഴിയും ഇവർക്ക്
എല്ലാം മനസ്സിലാക്കിയിട്ടും പെണ്ണുങ്ങളെ അടക്കാൻ കഴിയാത്ത ഒരു ഗെതി കെട്ട ബാപ്പ
പക്ഷെ ... !ന്റെ ഉപ്പ .
എല്ലാം കണ്ടും കെട്ടും നെഞ്ച് പൊട്ടിയ ആ പാവത്തിന് വേണ്ടി ഞാൻ നിശബ്ദമായേ പറ്റു ,
ആ തണലോളം വരില്ലലോ മറ്റൊന്നും
ആ ആഭാസനും തള്ളേക്കും പെങ്ങൾക്കും എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആക്കിത്തീർക്കാന് കൂട്ടുനിന്നവർക്കും കുടുംബത്തിനും പത്തു തലമുറക്കും വേണ്ടതൊക്കെ അവർ ചെയ്ത് വെച്ചിട്ടുണ്ടല്ലോ , pഇന്നേ എന്താ ലെ
ഇതൊരു നല്ല തുടക്കം ആവട്ടെ അവർക്കും എനിക്കും
എന്നെയും അവരെയും പടച്ച റബ്ബ് ഒന്നല്ലേ അത് തന്നെ രക്ഷ
എന്റെ ജീവിതത്തിന് അല്ല അവന്റെ കാമവും വീട്ടുകാരുടെ പണത്തിന്റെ മേൽ കോഴ്മയും പുറത്താകും എന്ന ഉറപ്പ് വന്നപ്പോൾ പത്തു ലക്ഷം വിലപറഞ്ഞു എന്റെ കണ്ണുനീരിനും അവർ അങ്ങ് വില ഉറപ്പിച്ചു
സന്തോഷത്തോടെ ഒരു പേ പിടിച്ച മൃഗത്തിൽ നിന്നും രക്ഷ കിട്ടിയ ഞാൻ എല്ലാ കടലാസുകളിലും ഒപ്പ് ചാർത്തി
ഇനി അവരും മേലായ റബ്ബ് ഉം
ശുഭം...
*mihraskoduvally123.blogspot.com*
⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️
Comments