*തകരുന്ന ഗോപുരങ്ങൾ പോലെ ആവരുത് അടി ഉറച്ച പാതുകങ്ങൾ പോലെ ഇശ്‌ഖിനെ ഖൽബിൽ ഊട്ടി ഉറപ്പിക്കണം...* 💜💚
കണ്ണിലെന്നും മദീനയുടെ മൊഞ്ച് തെളിഞ്ഞു കാണുകയാണ് കരളിലെന്നും മധുര സ്വലാത്തിന് ധ്വനികളുമാണ്
*പ്രണയം അതെന്നും എന്റെ മദീനയിലെ രാജകുമാരനോടാണ് ﷺസ്വാന്തനമാൽ അമൃതം കിനിയിച്ച എന്റെ മാതൃത്വത്തെക്കാൾ എന്നെ ജീവനിൽ കൊതി തന്ന എന്റെ മുത്താറ്റൽ നൂറുള്ളാഹ് ﷺ...* ❤💚
അവർണനിയമായ മൊഞ്ച് ഹൃദയം തകരുന്ന മൊഞ്ച് ഖൽബ് കുളിർത്ത മൊഞ്ച് സൂര്യനും ചന്ദ്രനും മതി മറന്ന മൊഞ്ച് എന്തിന് സൂര്യനും ചന്ദ്രനും കടമെടുത്ത മൊഞ്ച് അതെന്റെ മൊഞ്ചിന്റെ തങ്ങൾ മൊഞ്ചേറും തിങ്കൾ സിറാജﷺ...
*ലോകരതിൽ വാഴ്ത്തുകൾ പാടും മതി വരാതെ കടലല നീറും അറ്റമില്ല മിസ്കിന് സുഗന്ധം മദീന മണ്ണിൽ അലയടിച്ചുയരും ഹബീബുള്ളാഹി ﷺവർണനകൾക്ക് അതീതമായി ആശിഖുകൾ ഉലയും ഇതെന്തൊരു മൊഞ്ചേന്ന് അറിയോ അതിൽ കണ്ണുകൾ മടങ്ങും ഖൽബതിൽ നിശ്ചല മാവും ഹൃദയം ആ നിനവുകൾ ഓർത്ത് എന്നും എന്നും മദ്ഹിൽ അലിയും ﷺ...* 💞💕
മൊഞ്ചിൽ അഞ്ചും ഹൃദയം കാത്ത സത്യമായ പ്രണയം സത്യത്വബീബിയോടുള്ള ﷺപ്രണയം
*എന്റെ കൈകൾ നിശ്ചല മാവും നാൾ വരെ മദ്ഹുകൾ കോർത്തു വരികൾ ചാർത്തണം കലമിൽ മഷി തീർന്നാലും പുതിയ മഷി കൂട്ടുകൾ കണ്ടെത്തി എഴുത്തോല മനോഹരമാക്കണം...* 💜💚
ഖൽബിൽ കൂട്ടി വെച്ച മുഹബത്തിന്റെ കഥകൾ മുന്തിരി തേൻ തുള്ളികൾ പോലെ മദീന മണ്ണിൽ ന്റെ മുത്ത് ഉപ്പാപ്പയോരെ ചാരെ ﷺഇറക്കി വെക്കണം
*അറിവ് കേട് മാത്രം അലതല്ലും ഖൽബ് അറിയാത്ത വിരഹം ഖൽബിന്റെ നൊമ്പരം മദീന മോഹമതിൽ അഭയം ഹബീബവരതിൽ എൻ സ്വർഗം ﷺ...* 💕💞
കണ്ണും ഖൽബും കൊതിക്കും നാമം ഹൃദയം പാടും പ്രണയ വിലാപം ഇശ്ഖ് അറിയാ പാപി എന്നാലും മദീന യെന്ന സ്വർഗ്ഗ ത്തെ പ്രണയിച്ചു മുഹബത്തിന്റെ സുൽത്താനിലേക്ക് ﷺഅടുക്കണം...
*മറ്റൊരു നിയ്യത്ത് ഇന്ന് ഇല്ല ഖൽബിന്റെ താളം ഹൃദയത്തിന് ഓളം ഇന്നെന്നിൽ മദീന മാത്രം ഹബീബ് ﷺതന്ന ആശ്രയം മാത്രം അതെന്റെ പ്രതീക്ഷഎന്നും അതിനായ് തേട്ടം എന്നും...* 💚💜
യാ അല്ലാഹ് ഈ വിവര ദോഷിയുടെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*========================*
*===========================*
Comments