*ഖൽബ് കരയും നേരം ഖൽബറിഞ ത്വാഹാ ﷺകുളിരാണ് ആശ്വാസ കരളാണ്... ﷺ* 💚💜
മധുരമറിയും മധുരമൂറും മദ്ഹിന് ഇശലുമായി ഹൃദയം മധുരം കിനിയും
പ്രണയം വിടരുന്നതും പ്രാണൻ അടരുന്നതും മദീനയുടെ ഓർമകളിൽ ഹബീബുള്ളാവിന് ﷺനൂറ് കണ്കോണിൽ നിറഞ്ഞു കൊണ്ടായിരിക്കണം
*തിരു ﷺനൂറിന് വെട്ടം നിറഞ്ഞ കണ്കൾ വേണം ചാലിട്ടോഴുകും അശ്രുകണങ്ങൾ മിസ്കിന് സുഗന്ധം പരത്തണം...* 💚❤
കരകാണാ പ്രണയ കാവ്യത്തിന് ഇശലുകൾ മദീനയിൽ തുടിക്കുബോൾ
പക്ഷെ അതൊരു സാഹിത്യമല്ല കഥയോ കവിതയോ നോവലോ അല്ല മറിച്ചു ഓരോ ആശിഖിന് ഹൃദയം അറിഞ്ഞ ഭാഷയാണ് കണ്ണും ഖൽബും നിറഞ്ഞ മധുവൂറും ഭാഷ
*മരതക ഗാന്ധിയിൽ മദീനയെ എന്തോ ഒരു മാസ്മരികത വലയം ചെയ്യുന്നു പ്രണയത്തിന്റെ മധുര മൂറും ലഹരിയിൽ തീർത്ത ഇശ്‌ഖിന് മൊഞ്ചിന്റെ മുത്തുകൾ ആവാം...* 💞💕
വാക്കിലും നോക്കിലും ചിത്രത്തിലും മൊഞ്ച് കൊണ്ട് അത്ഭുത പെടുത്തിയ മൊഞ്ചുള്ള മദീന മുഹബത്തിന്റെ മദീന
*ചന്ദ്രനെക്കാൾ തിളക്കമാണെന് ചന്ദ്രൻ തോൽക്കും തിങ്കൾ ത്വാഹാവിന് ﷺ...* 💜💚
വാ മൊഴി ഇല്ല വര മൊഴി യില്ല നിറം കുറഞ്ഞ തൂലിക തികയുന്നു മില്ല വയ്യ വയ്യ ഞാൻ എത്ര പരാജയമാണ് എന്റെ മുത്തിന് ﷺമദ്ഹുകൾ എഴുതാൻ ഞാൻ അശക്തയാവുന്നു ഞാൻ സ്നേഹിച്ച അക്ഷരങ്ങൾ പോലും ഇശ്ഖ് ഇല്ലാത്ത എന്നെ നോക്കി പരിഹസിക്കുന്ന പോലെ...
*മതി വരുന്നില്ല മതിയാവുന്നുമില്ല എന്റെ അക്ഷരങ്ങൾക്ക് എന്തോ ദാരിദൃo പോലെ മദ്ഹിന് വിഹായസിൽ ഏറി പറക്കാൻ എന്തൊക്കെയോ പോരായ്മകൾ ഞാൻ കണ്ട കനവുകളിൽ നിറഞ്ഞ മദീന എന്നെ വിളിക്കുന്ന പോലെ ആ ചിന്ത മറ്റെല്ലാം എന്നിൽ നിന്ന് അകറ്റി കളഞ്ഞു...* 😰😥
പക്ഷെ ഞാൻ അശക്തയാണ് ദുർബലയാണ് എന്റെ കടമകൾ എന്നെ വീണ്ടും വീണ്ടും പിന്നിലോട്ട് വലിക്കുന്നു പക്ഷെ ഞാൻ വരും മദീന
*കണ്ണും ഖൽബും നിറഞ്ഞൊരു നാൾ സത്യ നിലാവിന്റെ ചാരെ ﷺഹൃദയം കരുത്താൽ ജീവനിൽ പ്രതീക്ഷ തന്ന സ്നേഹ നായകനു ചാരെ ﷺഅന്നെന്റെ വ്യഥകൾ തീരും...കണ്ണുകൾ തിളങ്ങും ഉപ്പാപ്പ ﷺതന്ന കുളിരിൽ ഈ ജീവൻ തളിർക്കും റൂഹും സന്തോഷിക്കും...* 💜💚
അന്നെനിക്ക് ഒരിടം വേണം ആ സ്വർഗ്ഗ ഭൂമിയിൽ അനുഭവിച്ച സുഖ ദുഃഖ കഥകൾ മറന്നു ഇശ്‌ഖിന് ലോകം തീർക്കാൻ ഒരടി മണ്ണ് ചുരുണ്ടു കിടന്നോളാം പരാതിയും പരിഭവുമില്ലാതെ ന്റെ മുത്തിനെ ﷺപ്രണയിച്ചു ഞാൻ അവിടെ സ്വർഗം തീർക്കും...
*യാ അല്ലാഹ് എന്തോ ഈ പാപിക്ക് ലജ്ജ ഇല്ല എന്നെ പടച്ച എന്നെ അറിയുന്ന നിന്റെ മുമ്പിൽ എനിക്ക് ലജ്ജ എന്തിനാ എന്റെ റസൂലിനെ ﷺമറന്നു ആ പൊരുത്തം മറന്നു ഈ ഉള്ളോൾ ഒന്നും ചെയ്തിട്ടില്ല എന്റെ ജീവിതവും മരണവും ആ ഹബീബിൽ ﷺആവാന് കിനാവ് കണ്ടു ഉറങ്ങുന്നവളാണ് ഇവൾ അർഹത ഇല്ലെന്ന് അറിയാം എന്നാലും റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺപ്രതീക്ഷയാണ് എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*===========================*
*============================*
Comments