സ്വാലിഹീങ്ങളിൽ ഒരാൾ പറഞ്ഞു : "നന്മകളിൽ സഹായിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളെ റബ്ബ് നിനക്ക് തന്നിട്ടുണ്ടെങ്കിൽ റബ്ബ് നിന്നിൽ വലിയ നന്മകൾ ഉദ്ദേശിച്ചിട്ടുണ്ടെന്ന് കരുതുക ❗
ധാരാളമായി പ്രാർത്ഥിക്കാൻ ഉള്ള അവസരം നിനക്ക് അവൻ നൽകിയിട്ടുണ്ടെങ്കിൽ ധാരാളം നന്മകൾ നൽകാൻ അവൻ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് നീ നിസ്സംശയം മനസ്സിലാക്കുക ❗
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ റബ്ബ് നിനക്ക് തോന്നിപ്പിക്കുന്നുവെങ്കിൽ റബ്ബ് നിന്നോട് കൂടെ തന്നെയുണ്ടെന്ന് ഉറപ്പിക്കുക ❗
റബ്ബിന്റെ സ്മരണ നിലനിർത്താൻ ഉള്ള വഴികൾ അവൻ എളുപ്പമാക്കി തരുന്നുവെങ്കിൽ അവൻ നിന്നെ പ്രിയം വെക്കുന്നു എന്ന് അറിയുക ❗
അവൻ നിന്നിൽ പ്രിയം വെക്കുന്നെങ്കിൽ അവൻ നിന്നെ ഉയർത്തും ,സഹായിക്കും , ശക്തിപ്പെടുത്തും ,നിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യും...❗❗❗
🍁 *جمعة مباركة* 🍁
Comments