Skip to main content

പ്രണയം

*കൈകൾ ചലിക്കുന്നത് അല്ലാഹുവിന്റെ ഹബീബിന്റെ ﷺമദ്ഹുകൾ എഴുതാൻ വേണ്ടി ആവണം ഹൃദയം ചലിക്കുന്ന ഓരോ തുടിപ്പും തിരു ﷺമദ്ഹിൽ അലിഞ്ഞു കൊണ്ടാവണം ചുണ്ടിൽ വിരിയുന്ന മധുരം തിരു സ്വലാത്തിന് പാനിയ മാവണം അങ്ങനെ അങ്ങനെ ഹബീബിൽ  ﷺതീർത്ത ലഹരി മദീനയെ വട്ട മിട്ടു പറക്കണം...* ❤💚
نعم سرى طيف من اهوى فارقني      والحب يعترض اللذات باالالم
പ്രേമ ഭാജനത്തോട് ഉള്ള പ്രണയം മറ്റെല്ലാ രുചി കളെയും നശിപ്പിച്ചു കളഞ്ഞ പോലെ ഞാൻ ഇശ്‌ഖിന് വിഹായസിൽ കയറി പറക്കണം തിരു മദ്ഹിൽ അലിഞ്ഞു ചേരണം ﷺ
*പ്രിയമായ തങ്ങളിൽ ﷺകൂട്ടുകൂടി ആർമാതിക്കണം അമ്പു കൊണ്ട് നിശ്ചല മായ ഹൃദയം പോലെ തിരു ﷺകാഴ്ച കണ്ട് എന്റെ കണ്ണും ഖൽബും നിശ്ചല മാവണം...* 💞💕
ഹൃദയം തീർത്ത പച്ച കള്ളം അങ്ങനെ എനിക്ക് പ്രണയമായി സാക്ഷാത്കരിക്കണം ഓമനിച്ചുണ്ടാക്കിയ മുഹബത്തിന്റെ കഥകൾക്ക് മൊഞ്ച് കൂട്ടി ആ തിരു സവിതത്തിൽ കാണിക്ക വെക്കണം ﷺ
*അറ്റ മില്ലാത്ത പ്രണയ സാഗരം സ്നേഹതീരം ചേരണം അത്ഭുതം തീർത്ത മണ്ണിൽ അഹങ്കാരമായി കിടക്കണം ഔദാര്യം കിട്ടിയ മണ്ണിൽ തിരു മദ്ഹിനാൽ സ്വർഗം തീർക്കണം ﷺ...* 💚💜
പറക്കാൻ എനിക്ക് ചിറകുകൾ ഇല്ല നടന്നു  നീങ്ങാൻ എന്റെ കടമകളും പ്രയാസങ്ങളും എനിക്ക് വഴി തടസം സൃഷ്ടിക്കുന്നു ഹൃദയം എല്ലാം കണ്ട് മൂകമായി നിൽക്കുന്നു കണ്ണുകൾ കഥന മോർത്ത് അശ്രുകണം പൊഴിക്കുന്നു ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായത തേങ്ങുന്നു 
*മോഹമായ മോഹ കനിയെ മോഹം തീർത്ത മോഹ മണ്ണിൽ മോഹമാലെ എനിക്ക് വരണം ﷺആ തിരു സവിതത്തിൽ മോഹമാൽ കൂട്ടി വെച്ച മോഹ കഥകൾ പറയണം എന്റെ മോഹം തീർക്കണം...* 💚💜
യാ അല്ലാഹ് അർഹതകൾ എന്നെ കളിയാക്കുന്നു പ്രയാസങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു വേദനകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു വയ്യ ഹൃദയം എന്നോ മുറിഞ്ഞു വൃണം മൂത്ത് കിടക്കുകയാണെന്ന് നിനക്ക് അറിയാമെല്ലോ  അഹദായവനെ എങ്കിലും ഈ പാപിയുടെ ഹൃദയം തീർത്ത മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്... 
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
                  ✍🏻   *ام درویش* 
*mihraskoduvally123.blogspot.com*
*=========================*
*======================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...