*തിരുﷺ മദ്ഹിൽ അലിയും മദീനയിൽ അറിയും ഇശ്‌ഖിന് കണങ്ങൾ എന്നിൽ ഉണ്ടായിരുന്നു വെങ്കിൽ...* 💜💚
മോഹങ്ങൾ അലതല്ലും ഹൃദയത്തിന് വേദനകൾ മദീന അറിയുന്നുണ്ടോ ആവോ
ഇശ്ഖ് അറിയാ പാപി യുടെ ഈ കാട്ടി കൂട്ടൽ എന്റെ ഹബീബുള്ള ﷺവിനെ വേദനിപ്പിക്കുന്നുവോ അറിയില്ല....😰
ഒന്നും അറിയില്ലെങ്കിലും പ്രിയമാണ് ആ തിരു നബിയോട് ﷺപ്രണയം കൂട്ടി വെച്ച ഈ ഖൽബിന്റെ വേദനകളോട്
*ആശയാണ് നബി ﷺആഗ്രഹമാണ് നിധി ﷺആശ്രയം തരുന്ന തൂദർ മദീനയിൽ എന്നും അഭയമാണ് ഹബി ﷺ...* 💕💞
തിരു നോട്ടം നേടണം അതിനെന്തു നേടണം ആ അറിവിൽ അലിയും വരെയും മോഹം ഖൽബിൽ പടരണം പിന്നെ ഒരു ലഹരി തീർത്തു ആവേശത്തിൽ അലതല്ലണം മദീന ഖൽബിൽ നിറയണം
*ഹാസ്യം ചില നോട്ടം ഇവിടെ ലാസ്യം എങ്കിലും പ്രണയം മധുരം ദുനിയാവ് കൈപ്പ് നിറയും എങ്കിലും തിരു പ്രണയം മധുരം നുകരും ﷺ...* ❤💚
മദീന ഒരു സുന്ദര ദേശം മാദിഹിന് അതൊരു ആവേശ ഭാശ്യo ഹൃദയം അറിഞ്ഞൊരു കുളിരിൽ ലോകം കണ്ട പ്രണയ തിരു ഹാരം
*കൊതി തീരാത്ത പ്രണയം മധുരം കുറയാത്ത പ്രണയം അലിവ് തീർത്ത പ്രണയം അതെന്നും എന്റെ ഹബീബുള്ളവിനോടുള്ള ﷺപ്രണയം...* 💚❤
ആരും കാണാത്ത ഹൃത്തിന് ഉൾ കോണിൽ ഭദ്രമായി തുന്നി ചേർക്കണം മദീനയുടെ പച്ചപ്പ് കൊണ്ട് ഹൃദയം എന്നും തളിർക്കണം കുളിരു കോരുന്ന പ്രണയം അവിടെ സ്തുതി പാടണം
*ഈ ലോകത്ത് അവസാനം കാണാത്ത എന്താണ് ഉള്ളത് എന്ന് ചോതിച്ചാൽ ഞാൻ പറയും "അതൊന്നു മാത്രം അല്ലാഹുവിന്റെ ഹബീബിന്റെ ﷺമദ്ഹ്....* 💞💕
നമുക്ക് ഉള്ള സമയം എത്തി കഴിഞ്ഞാൽ ദുനിയാവിലെ ആയുസ് കഴിയും റൂഹ് അടരും പണവും പ്രശസ്തിയും നമ്മിൽ നിന്ന് മറയും എന്നാൽ മദ്ഹ് കൾ ഒരിക്കലും അവസാനിക്കില്ല അതിന് ഒരു അറ്റമില്ല ആ അറ്റമില്ലാത്ത വാനിൽ ഏറി പറക്കണം അങ്ങനെ മദീന എന്ന സുന്ദര ദേശമിൽ അണയണം
*മീമിൽ തുടങ്ങുന്നു ഈ പ്രണയം മീമിൽ ഹരം തീർത്തു ഹാരം ചാർത്തിയ പ്രണയം മീമിൽ മൊഞ്ച് തന്നുള്ള മീമിനോടുള്ള പ്രണയം...* 💚💜
ഉണ്ടെന്ന് അവകാശ പെടാൻ ഒന്നുമില്ല നാഥാ ഹൃദയം അറിഞൊ എന്ന് അറിയാത്ത ഈ പ്രണയ വേദന യല്ലാതെ മദീന കാണാത്ത വിരഹ നൊമ്പര മല്ലാതെ വെറും നന്ദി കെട്ട നിന്റെ അടിമയാണെന്ന് നല്ല നിശ്ചയവുമുണ്ട് എങ്കിലും ഖൽബിൽ തളിർത്ത മോഹം അലക്കടലായി ആർത്തു ഉല്ലസിക്കുകയാണ് നിന്റെ ഔദാര്യം തേടൽ അല്ലാതെ മറ്റൊരു മാർഗവും എനിക്ക് മുമ്പിൽ ഇല്ല കാരുണ്യ വാനായ കരുണ വാരിതി....
*യാ അല്ലാഹ് ഈ പമ്പര വിഡ്ഢിയുടെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*=============================*
*================================*
Comments