*ആ രാജസന്നിധിയിൽ അണയണം ആവേശമായി ഖൽബിൽ കൂട്ടി വെച്ചൊരു ഇഷ്ടത്തിന്റെ ഇഷ്ട കഥകൾ ഇശ്‌ഖിന് ഹോജാവിനോട് ﷺഒന്ന് പറയണം...* ❤💚
പ്രണയം ഖൽബിൽ വേരുറക്കണം അറുത്ത് മാറ്റാനോ വെട്ടി നശിപ്പിക്കാനോ ആർക്കും സാധിക്കരുത് ഇഷ്ടം എന്നും ആ ഇഷ്ട കനിയോട് ആവണം ﷺ
*മോഹമാലെ മോഹ കഥകൾ തീർത്ത എന്റെ ഹൃത്തിലെ മോഹ കൊട്ടാരം ഇശ്‌ഖിന് കഥകൾ കൊണ്ട് അലഗരിക്കണം....* 💚💜
ലങ്കും തങ്ക തിങ്കൾ ത്വാഹാവിനെ ﷺപ്രിയം വെച്ചവരെ ഖൽബിൽ നിറയ്ക്കണം അവർ നടന്ന വഴികൾ കണ്ട് എന്റെ ഖൽബും തിളങ്ങണം...
*പാടിയാലും പറഞ്ഞാലും എഴുതിയാലും തീരാതെ അതിരു കവിയുന്ന അക്ഷര കൂട്ടുകൾ കൊണ്ട് മദീനയെ പ്രണയിക്കണം ആ പ്രണയം തിരു സന്നിധിയിൽ ﷺകാണിക്ക വെക്കണം...* 💕💞
മോഹമാണ് സ്നേഹമാണ് ജീവനാണ് എന്നൊക്കെ പാടി നടക്കുന്ന വെറും അത്യാഗ്രഹി മാത്രമായി പോയി എന്റെ തീരാ നഷ്ടം
*കള്ളം കള്ളം പച്ച കള്ളം ഹൃദയം അറിയാതെ ഇശ്ഖ് ഇശ്ഖ് ഇശ്ഖ് എന്താണ് അത് എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലാതെ വീണ്ടും വീണ്ടും വിഡ്ഢിത്തരം പുലമ്പുന്നു...* 😰😥
ഒരു അർഹതയും ഇല്ലാതെ വീണ്ടും വീണ്ടും വിഡ്ഢിതത്വം പുലമ്പുന്ന എനിക്ക് ചിത്ത ഭ്രമം അല്ലാതെ മറ്റെന്താണ് ആ എന്റെ നഷ്ടങ്ങളെ പ്രണയിക്കാൻ അറിയാത്ത ഹൃദയമേ...നീ വീണ്ടും എന്നെ തോൽപ്പിക്കുകയാണോ
*എന്നെ വീണ്ടും വീണ്ടും മദീന മോഹം തന്നു തളർത്തുകയാണോ എന്റെ പ്രയാസങ്ങൾ അറിയുന്ന നിനക്ക് അറിയില്ലേ ഈ സമയം അവസരം കൈ വെള്ളയിൽ വന്നാലും മദീനയിൽ നിന്ന് ഒരു പാട് വിദൂരമാണ് ഞാൻ എന്ന്
*കഴിയില്ല എനിക്ക് ഇപ്പോൾ ഈ കഥന ഭാരം പേറാന് ക്ഷമ ഒരു ആയുധ മല്ല മറിച്ചു ക്ഷമ മനസിന്റെ താളമായി മാറി കഴിഞ്ഞു ഇന്നെന്റെ പ്രയാസങ്ങൾ ആണ് എന്നെ എന്റെ പ്രേമ ഭാജനത്തിനെ ഹൃദയത്തിൽ തുന്നി ചേർത്തത്...* 💚💜
ഹാ എന്റെ പ്രയാസങ്ങളെ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു സ്വലാത്തിൽ ഹൃദയം തളിർത്തപ്പോൾ അഭയം മദീന തന്ന ഈ ഖൽബിന് ഇപ്പോൾ വല്ലാത്ത ഒരു കുളിരു ഉണ്ട്
*എന്റെ ഉപ്പാപ്പ സയ്യിദോരു ﷺതന്ന കുളിരു വ്യാമോഹം പൂണ്ട ഖൽബിനും ആശ എന്നും ആ ബഖീഇൽ ആണ് അർഹത ഇല്ലായ്മ എന്നെ നോക്കി കൊഞ്ഞനം കുത്തിയാലും ഞാൻ അത് വക വെക്കാതെ പ്രണയിക്കും കാരണം ന്റെ ഉപ്പാപ്പ ﷺതിങ്കൾ നിലാവ് റഹ്മത്തുൽ ലിൽ ആലമീൻ ആണ് മറ്റെന്തു വേണം എനിക്ക് ഈ ഭൂവിൽ...* 💜❤
സ്നേഹത്തിന്റെ ഭാഷ അറിയില്ലേലും എന്റെ ഹൃദയത്തിന്റെ ഭാഷ ഇപ്പോൾ ഇതാണ് രാവും പകലും ഇതാണ് എന്റെ തങ്ങൾ തിങ്കൾ തോൽക്കും റാങ്കാണ് ﷺ
*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً*
*അല്ലാഹുവേ നിന്റെ സ്വർഗത്തിന് ഞാൻ അർഹനല്ല*
*وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*
*നിന്റെ നരകശിക്ഷ സഹിക്കാനുള്ള ശക്തിയുമില്ല*
*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي*
*എന്റെ ദോഷങ്ങൾ പൊറുത്തു മാപ്പാക്കണേ*
*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْم*
*നീ മഹാപാപങ്ങൾ പൊറുത്ത് മാപ്പാക്കുന്നവനല്ലേ*
മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*======================*
*===========================*
Comments