*മടക്കി തരാൻ അസ്റാഈലും (അ)നിസ്സഹായനാം നിമിഷം...*
കഠിനമായി റൂഹിന്റെ പിടച്ചിൽ അനുഭവിക്കുബോളും പുഞ്ചിരി കൊണ്ട് നേരിടണം അതിനായ് തിരു നൂറിനെ ﷺഹൃദയം ചേർക്കണം കണ്ണുകൾ അടയുബോളും ആ പൂ മുഖവും കണ്ട് നിർവൃതിയണം ﷺ
*വാക്കുകൾ കൊണ്ട് തീർക്കുന്ന മായ ലോക മല്ല ഹബീബുള്ള ﷺഹൃദയം കൊണ്ട് ചേർക്കുന്ന സത്യമായ ലോകം വേണം മിസ്കും അമ്പറും തോൽക്കും ഗന്ധം ഹൃദയത്തിൽ പടർന്നു പിടിക്കണം...*
ഇരുൾ മൂടി കാഴ്ചകൾ നഷ്ടപെട്ട ഈ ഹൃദയത്തിന് വെട്ടം വേണം അതിനായ് സ്വലാത്ത് ഒരു മാർഗ ദർശനമാവണം അങ്ങനെ ഈ കണ്ണീർ കഴത്തിൽ നിന്നുമെനിക്ക് മോക്ഷം ലപിക്കണം
*മദീനയുടെ ഓർമ്മകൾ ഈ നെഞ്ചിൽ ചാർത്തിയ രക്ഷാ കവചം എനിക്ക് എന്നും ഉണ്ട് അതാണല്ലോ അന്യായം വന്ന അമ്പുകൾ എന്നിൽ നിന്ന് ദൂരെ നിൽക്കുന്നത് അതെ മദീനയാണ് അഭയം ഹബീബവരാണ് ﷺസദയം...*
മദീന മദീന മദീന ഞാൻ എന്നും തേടും കനിവാ ഒരിക്കൽ ഒരു നിനവിൽ ഈ കനവുകൾ കൂട്ടി വെച്ച കിതാബും കൈയ്യിൽ പിടിച്ചു അവിടെ എത്തണം മുത്തം വെച്ച് ഖൽബിൽ കൂട്ടിയ ബഖീഇന് മോഹന കാഴ്ചകൾ ഉപ്പാപ്പ സയ്യിദോരോട് ﷺ
പറയണം
*മണ്ണറയല്ല ബഖീഇന് പൊന്നാറയാണ് ഈ ഹൃദയം മോഹിക്കുന്നത് എന്ന് സൊകാര്യം പറയണം എന്റെ മുഹബത്തിന്റെ രാജകുമാരനോട് ﷺ...*
ഒന്നും വേണ്ട ഒരു സുഖ സൗകര്യവും എനിക്ക് എന്റെ മുത്തിന്റെ ﷺസ്വർഗ്ഗ ഭൂവിൽ സ്വപ്നങ്ങൾ നെയ്യാൻ ഒരു അവസരം മതി മദീനയെ നെഞ്ചിലേറ്റിയ ഈ ഹൃദയം അവിടെ സന്തോഷ കാഹളം മുഴക്കി വീണ്ടും എന്റെ ഹബീബോരെ ﷺസ്നേഹിച്ച മദീനയെ സ്നേഹിച്ചു ഹബീബോരെ ﷺമദ്ഹിന് മാലകൾ കോർത്തു അവിടെ സ്വർഗം തീർക്കാം
*യാ റസൂലള്ളാഹ് ﷺഅറിവില്ല കേട്ടോ യാ ഹബീബളള ﷺഅദബും ഇല്ല കേട്ടോ കുന്നു കൂടിയ മോഹങ്ങൾ അർഹത ഇല്ലായ്മ കണക്കിൽ എടുക്കാതെ മദീന മോഹം ഏറ്റുകയാണ് അദബുകേട് വന്നാൽ പൊറുക്കണേ...വിവരമില്ലായ്മയാണെന്ന്...*
യാ അല്ലാഹ് അർഹത ഇല്ല എന്നാലും ലജ്ജ ഇല്ലാതെ നിന്നോട് തേടുന്നു എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*=============================*
*================================*
Comments