*അൻസാരികളുടെ അനുരാഗമേ...സിദ്ധീഖോരുടെ ഇശ്‌ഖിന് പ്രഭാവമേ...പ്രണയമകിലം ചൊരിഞ്ഞ പ്രണയത്തിന് താതാവേ...ലോകത്തിന് നേതാവേ... ﷺ* 💚💜
ഇല്ല -ഇന്ന് അങ്ങയെ പ്രണയിച്ചവരാരും പരാജയ പെട്ടിട്ടില്ല പരാജയ പെടുകയുമില്ല അതൊരു ദിവ്യ പ്രണയമാവുന്നു... ﷺ
*കണ്ണുകൾക്ക് ആണ് കൂടുതൽ വേദന എന്ന് തോനുന്നു ഹൃദയം നൊമ്പര പെടുമ്പോൾ എല്ലാം കണ്ണുകൾ നിറഞ്ഞോഴുകുന്നു വേവലാതി ഏറുന്നു കീറി മുറിച്ച പച്ച ഇറച്ചി പോലെ എൻ മനം ഉരുകുന്നു...* ❤💜
ഇശലോത്ത ചേല് ഇശലിന്റെ ദേശം മൊഞ്ചിൽ ഇശൽ മൂളിയ ഇശ്ഖോത്ത ആദിൽ എന്റെ മദീനത്തെ മഹമൂദരു... ﷺ
*ഇശ്‌ഖിന് മധുരം തേടി അലഞ്ഞു ഞാൻ -സൂര്യനും ചന്ദ്രനും മണ്ണും വിണ്ണും മാമലമകിലവും ദിശയറിയാതെ മൊഞ്ചിൽ നിശബ്ദമായ്...ﷺ* 💞💕
പൂർണതയിൽ കണ്ടു വന്നാൽ സൂര്യൻ ഉദിച്ചുയരില്ലായിരുന്നു മറന്നു പോവും എല്ലാം അത്രയും മൊഞ്ച്
اللهم صل على النور وأهله..❤
മെഹബൂബ് സുൽത്താൻ...
*രാവിന്റെ വിരി മാറിൽ നിദ്രക്കായി ഒരുങ്ങുബോൾ നിശാഗന്ധി പൂക്കും പോലെ ഹൃദയത്തിൽ തളിർക്കും മഹ്ബൂബിൻ ഓർമ്മകൾ ﷺമദീനത്തെ കാറ്റലകൾ...* 💚💜
ആശിഖിന് ഹൃദയം കണ്ടു ഇശ്ഖ് സേവിക്കണം ആ മനം ഉരുകുന്ന ഇശ്‌ഖിൽ എൻ മനം ഉരുകണം ഇന്നീ ദിനങ്ങൾ എന്നിൽ വൃണം മൂത്ത മുറിവുകൾ അങ്ങനെ എനിക്കൊന്ന് പരിജരിക്കണം മനശാന്തി നേടണം
*മദീന കാണാതെ കണ്ണുകൾ അടയരുതെ...ഹബീബിനെﷺകാണാതെ ഈ റൂഹ് അടരരുതെ ഇന്നോളം ആശ കുന്നോളം കൂടിയതാ അത്യാഗ്രഹം എന്ന് നിശ്ചയ മുണ്ട് എങ്കിലും ആശ മോഹങ്ങൾക്ക് പ്രതീക്ഷ...* 💞💕
കേൾക്കുന്നില്ല ഈ ഹൃദയം ഒന്നും അർഹത ഇല്ലെന്ന് പല തവണ ചൊന്നു ഞാൻ കേൾക്കുന്നില്ല കേൾവി നഷ്ട പെട്ട പോലെ കണ്ണും ഖൽബും എന്നും കാക്കുന്നു ഒരു നോക്കിനായി തേടുന്നു
*ഹുബ്ബ് ലൂടെ ഹബീബിൽ ﷺലയിക്കണം മദീന ലഹരിയിൽ ഹൃദയം തളിർക്കണം സ്വലാത്തിന് ഈണത്തിൽ ചുണ്ടുകൾ പിറു പിറു ക്കണം ആ മധു ആവോളം സേവിക്കണം...* 💜💚
പ്രണയം അത് ഒതുക്കി നിർത്താൻ കഴിയില്ല വര യായി വർണനനായി അക്ഷരമായി അവ പിറവി എടുക്കുന്നു അടങ്ങാത്ത ഹൃദയം അങ്ങനെ ആശ്വസിക്കുന്നു വേദന കുറക്കുന്നു
*വേറിട്ട കാഴ്ച വേറിട്ട ഓർമ്മകൾ വേറിട്ട ജീവിതം അതാണ് പ്രണയ വിസ്മയം മുഹബത്തിന്റെ ലോകം കണ്ണിൽ മദീന കാതിൽ മദീന ഉറക്കവും ഉണർവും എല്ലാം മദീന എൻ മുത്തിന് ﷺമദീന...* 💚❤
കണ്ണിന് അന്തതയാ ഹൃദയത്തിന് മൂകതയാ എന്റെ ലോകം എന്നും മദീന മണ്ണിലാ മറ്റെല്ലാം എനിക്ക് വെറും മിത്യയാ അതുകൊണ്ട് ഞാൻ അതിനെ തൊട്ടെല്ലാം അന്തതയും മൂകതയും ബതിരതയും നടിക്കുന്നു ആ നടനം എനിക്ക് ഖൈറാ...ദുനിയാവ് പേടിയാ
*എന്റെ ഹബീബുള്ള ﷺഎന്റെ ശഫീയുള്ള ﷺലോകത്തിന് ഉത്തമ നേതാവായ നൂറുളള ﷺ...* ❤💜
സത്യത്തിന് ദൂതര് ഹക്കിന് വാഹകരുﷺലോകത്തിന് അഖിലം റഹ്മത്തുൽ ലിൽ ആലമീൻ ﷺ
*ലജ്ജ ഇല്ല തങ്ങളെ പേടിയാണ് തിങ്കളെ ﷺഅറിവില്ലാത്ത പാപിയിൽ അദബുകേട് വരും എന്ന നീറ്റലാണ് സർവ്വതും പൊറുക്കണേ എനിക്ക് അറിവില്ല ഹൃദയം കാത്ത മദീനയോടും മദീനയിലെ സുൽത്താനോടും ഉള്ള ഭ്രാന്തമായ പ്രണയം മാത്രം...* 😰😥
യാ അല്ലാഹ് വാക്കുകൾ അതിക്രമിച്ചിരിക്കുന്നു അല്ലെ എങ്കിലും നബി റഹ്മത്തുൽ ലിൽ ആലമീൻ പ്രതീക്ഷയാണ് ﷺപാപിയുടെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
نعم سرى طيف من اهوى فارقني والحب يعترض اللذات باالالم😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*===========================*
*============================*
Comments