*ചുണ്ടിൽ വിരിയും മധുരം സ്വലാത്തുകൾ ആവണം ഹൃത്തിൽ പടരും പ്രണയം മദീനയിൽ അണയണം...* 💚💜
കണ്ണേത്താ ദൂരത്തെന്നാലും ഖൽബെന്നും മദീനയിൽ എത്താറുണ്ട് കരളിന്റെ മോഹങ്ങൾ ഒന്നാകെ ആ മണ്ണിൽ മുത്തം വെച്ച് രസിക്കാറുണ്ട്
*ആശിഖിന് മോഹമായ മദീന ആശിഖിന് ദാഹമായ മദീന ആശിഖിന് തേങ്ങലായ മദീന മോഹം ലഹരിയായ് ഹൃദയം ഏറ്റടുത്ത മദീന എൻ മുത്തിന് ﷺമദീന...* 💜💚
മെഹബൂബ് സുൽത്താൻ മഹ്ശൂക്ക് നേതാവ് ﷺമന്നവന് കനിഞ്ഞുള്ള മഹമൂദ് രാജ ﷺലോകത്തിനകിലം റഹ്മത്തായ താജ ﷺ
*ഹൃദയം മുഴുവൻ മദീനയുടെ ഭംഗിയും ഹബീബോരുടെ ﷺമദ്ഹുകളും നിറഞ്ഞു കവിയണം ഒരു സൂചി പോലും കടക്കാൻ അവിടെ പഴുതുകൾ ഉണ്ടാവരുത് പ്രണയ മാകണമകിലം...* 💞💕
എന്റെ ലോകം തിരു നബിയോരുടെ ﷺമദ്ഹുകൾ നിറഞ്ഞ ലോകമാക്കണം രാവും പകലും തിരിച്ചറിയാതെ അന്തയായി ആ ലോകം ആസ്വദിക്കണം
*ഇവിടെ ഒഴുകും കണ്ണുനീർ തുള്ളികൾ അവിടെ മദീനയിൽ മഴയായി പൊഴിയണം ആ മഴ തോരാതെ പെയ്തിടണം...* 💜💚
കണ്ണും ഖൽബും കുതിർത്ത പ്രണയം മദീനയിൽ ഒടുങ്ങണം കനവുകൾ നെയ്ത ഹൃദയം ഹബീബവരെﷺ കണ്ട് നിർവൃതിയണം എന്റെ മദീന മുത്തിന് ﷺമദീന ആശ്രിതർക്ക ആശ തന്ന ആശ്രയ മദീന അഭയമായ മദീന
*മഹിമയേറും മദീനത്തെ കാറ്റാവാൻ മദ്ഹോലികൾ പാടി രസിക്കും മാദിഹിന് ശബ്ദമാവാൻ എന്തിന് ഏറെ പറയണം ആ പുണ്യ മണ്ണിൽ ഒന്ന് മണൽ തരിയായ് പിറന്നാൽ ഭാഗ്യം വേറെ എന്തുണ്ട് ജീവിതം ധന്യo മരണമോ വിശാലം ആശകൾക്ക് നിറം...* ❤💜
ഒന്നും വേണ്ട ഈ മണ്ണിൽ ബഖീഇൽ ഒരിടം കിട്ടിയാൽ അർഹത ഇല്ലെന്നാലും ആശകൾ ഒടുങ്ങില്ല ആഗ്രഹം തീരില്ല
*മോഹമാലെ അലയണം ആഗ്രഹ മണ്ണിൽ അണയണം എന്റെ ഹബീബിന്ﷺചാരെ ആശയാൽ ചേരണം ഖൽബിൽ കൂട്ടി വെച്ച വ്യഥകൾ ചൊല്ലണം കാലമിത്ര ആശയാൽ മദീന മോഹം ഏറ്റിയ പ്രണയം ചൊല്ലണം...* 💕💞
ഒടുവിൽ കണ്കോണിൽ സുറുമ ചാർത്തി തിരു ﷺനൂറ് പകർന്നു ബഖീഇൽ അറ്റു വീഴണം എല്ലാ മോഹവും അവിടെ ഒടുങ്ങണം
*എന്തൊരു വിഡ്ഢി അല്ലെ എന്തൊരു വ്യാമോഹം അല്ലെ വയ്യ ലജ്ജ ഇല്ലാത്ത അത്യാഗ്രഹങ്ങൾ കുന്നു കൂടി ഞാൻ അവശയായിരിക്കുന്നു അർഹത ഇല്ലെന്നാലും എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
🤲🏻🤲🏻😰😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*===========================*
*=============================*
Comments