ചെഞ്ചുണ്ടിൽ അമൃതം നിറച്ചു
മിഴികളിൽ തേൻ നിറച്ചു
വാക്കുകളിൽ മധുരം കിനിയിച്ചു
ആകാശമേൽ എന്നെ വാഴ്ത്തിയ
ആകാശ നീലിമ തോൽക്കും
കുങ്കുമ പൂവിൻ നിറ ചാരുത വീശി
ഹൃത്തിൽ ചന്ദനമായ
വാനിലെ വർണം
മഴവിൽ തോൽക്കും നിലാവ്
അവളെ വാഴ്ത്തീടുവാൻ എന്നിൽ
അവളെ പോലെ തെളിഞ്ഞ എഴുത്താണിയില്ല.
തൂ വെണ്മ തോൽക്കും എഴുത്തോലയില്ല
എങ്കിലും... !
ഈ ലോകമിൽ അവളെക്കാൾ വലുതായി ഒന്നുമില്ല പിന്നിലെ
ഗൃഹാതുരത്വത്തിന്റെ സ്നേഹമഴ
പെയ്യുന്നുണ്ടിപ്പോഴും
ഇന്നും എന്നുള്ളിൽ പെയ്തു തോരാതെ....
✍️ *ISHQE-MADEENA*
*Mihraskoduvally123.blogspot.com*
Comments