Skip to main content

വ്യാമോഹം

*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങൾ ഈ ലോകത്തിന് പ്രഭ പരത്തിയ തിങ്കൾ മുത്ത് മഹമൂദര്... ﷺ* 💚💜
മതി വരാത്ത മദ്ഹിന് ശീലുകൾ ആസ്വാദനമായി ഹൃദയം കുളിരുമ്പോൾ അക്ഷരമായി പിറവി കൊള്ളും പാട്ടായി രാഗം മൂളും വാക്കുകൾ മാസ്മരികത തീർക്കും മൊഞ്ചുള്ള ലോകം ഇത് മൊഞ്ചിന്റെ ലോകം ഇത് തങ്ങൾ ഉള്ള ഹൃദയം എന്നും മധുര കിസ്സകൾ പാടും രാവുകൾ ഉണർവുളള മദീന സ്വപ്നം നിനവാൽ മധുര സുഗന്ധം മിസ്ക്ക് തോൽക്കും ഇശ്‌ഖിന് വസന്തം...ﷺ
*അദബില്ല തങ്ങളെ ﷺഅറിവില്ല തിങ്കളെ ﷺഎങ്കിലും അജബായ ലോകം എന്നിൽ മുഹബത്തിന്റെ ഓളം തീർത്തു മദീന കനവുകൾ ജീവിതത്തിൽ ഹരം പകർന്നു...ﷺ* 💜❤
ലഹരിയായി ഹൃദയത്തിന് ഇന്ന് പ്രണയ മായി പൊഴിയും രാവിൽ മദീന മദീന മദീന മാത്രം ഖൽബിൽ എന്റെ ഹബീബിന്റെ ﷺമദീന മുത്ത് ﷺസ്നേഹിച്ച മദീന മുത്തിനെ സ്നേഹമാൽ താലോടുന്ന മദീന... 
*മദീന കനവുകൾ നിറയണം മാദിഹിന് ഖൽബ് തളിർക്കണം മധുരം നിറഞ്ഞ ലോകം ഹബീബിന്റെ കിസ്സകൾ മൂളണം ﷺ...* 💞💕
കണ്ണിൽ തളം കെട്ടിയ മിഴി നീർ മദീനത് മഴയായി പെയ്തിറങ്ങണം മോഹങ്ങൾ എല്ലാം അവിടെ സ്നേഹം ചാലിക്കണം ഓടി എത്താൻ കഴിയാത്ത ഇവൾക്ക് അങ്ങനെ തന്നെ എങ്കിലും മോഹങ്ങൾക്ക് ശമനം ലഭിചെങ്കിൽ 
*കുന്നു കൂടുന്ന വ്യാമോഹം അതിരു കടക്കുന്ന അത്യാഗ്രഹം മോഹം ദാഹം എല്ലാം ഒന്ന് മാത്രം മദീന മദീന മദീന...* 💜💚
ആശകൾ ഏറുന്നുണ്ട് ആഗ്രഹം നൊമ്പരമായി വിങ്ങുന്നുണ്ട് മഹിത മലർവാടി നിറഞ്ഞ സ്വപ്നം ഹൃദയം കരയുന്നുണ്ട് 
*സ്വലാത്തിൽ ദിവസം കഴിക്കാം ഹബീബിൽ ﷺലോകം മറക്കാം മധുരം കൊണ്ട് നിറച്ച ഖൽബിൽ മദീനയുടെ ചിത്രം കൊണ്ട് അലഗരിക്കാം...* ❤💚
ആഘോഷം ആഹ്ലാദം ആരവം തീർത്ത ഖൽബിൽ മരണം തഴുകിയാലും മദീന മരിക്കില്ല ഹബീബിനോടുള്ള ﷺപ്രണയം ഒടുങ്ങില്ല 
*ഇത് മണ്ണറക്കും അലഗാരം മധുര രാഗം പാടും ഹാരം അറിവില്ലായ്മ പൂണ്ട ഈ പാപിക്കും പ്രണയ വിസ്മയം തീർക്കാൻ ആഗ്രഹം അർഹത മറന്ന അഹങ്കാരം...* 😥😰
പ്രണയമാണെന്ന് ചൊല്ലും ഹൃദയം കളവാണോന്ന് അറിയാത്ത ബേജാർ കരയുന്ന കണ്ണിനും തുടിക്കുന്ന ഹൃദയത്തിനും കാണപെടുന്ന എന്തോ ഒന്ന് പ്രണയ മാണെന്ന് തെറ്റി ധരിച്ചു ഈ പാപി കേഴുന്നു മദീന മോഹം ഏറ്റുന്നു 
*കാണണേ തങ്ങളെ ﷺകേൾക്കണേ തിങ്കളെ ﷺപുക പടലം കൊണ്ട് കറുത്ത ഹൃദയം കാക്കണേ...എന്നെ ഒന്ന് നോക്കണേ... ഈ പ്രണയത്തിനു നിറം നൽകണേ...* 😰😥
എന്റെ ആശിഖീങ്ങളെ ദുആയിൽ മറക്കരുതേ നിങ്ങളാണ് പ്രതീക്ഷ ഈ പാപി ഇവൾക്ക് ആശ മത്ത് മൂത്ത് ഹൃദയം പാടും വേദനകൾക്ക് ശമനം മദീന മണ്ണിൽ ഒടുങ്ങണം 
*യാ അല്ലാഹ് വയ്യ ലജ്ജ ഇല്ലാതെ വീണ്ടും വീണ്ടും ഇവൾ പറയുവാ നിന്നോട് ഈ അർഹത ഇല്ലാത്ത നന്ദി കെട്ട അടിമക്ക് ഔദാര്യം ശമനം തന്നു എന്നെ കാക്കാന് ഈ കണ്ണുനീർ ഒന്ന് അടങ്ങാന്...* 😰😥
റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് തിങ്കൾ ﷺആശയായി മോഹമായി പ്രതീക്ഷയായ് ഖൽബിൽ വിളിക്കണേ സയ്യിദീ കാത്തിരിപ്പു ഈ മോൾ വേദനകൾക്ക് മാറ്റു കുറച്ചു ഹൃദയം കാത്ത കരുത്തെ കനി ﷺവിളിക്കണേ ആ ചാരെ ചേർക്കണം ബഖീഇന് തീരത്ത് എല്ലാം ഒതുക്കി ഇവൾ അവിടെ കഴിഞ്ഞോളം 
*തൂലിക ചലിക്കണം അവിടെ സ്വർഗം തീർക്കണം എന്റെ ഉപ്പാപ്പ സയ്യിദോരെ ﷺസ്നേഹിച്ചു ലഹരി തീർക്കണം....*  😰😥
ആവത് അക്കു അല്ലാഹ് 
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
                    ✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*===========================*
*===========================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...