*mihraskoduvally123.blogspot.com*
*മതി വരാത്ത മദ്ഹ് ന് അലകളിൽ മധുരമൂറി കിടക്കണം... ആ മധുര പാനീയം ആവോളം സേവിക്കണം* 💚❤
പ്രണയ വികാരം മനസിനെ വല്ലാതെ തളർത്തണം *മദീന മദീന മദീന* മറ്റൊരു വിളിയാളം എവിടെയും കേൾക്കരുത് പ്രപഞ്ച മുരുവിടുന്ന നാദം പോലും ആ പ്രണയ സ്വരം ആയിരിക്കണം
*പ്രപഞ്ചമലിഞൊരീ പ്രണയം പറഞു തീരാത്തോരീ പ്രണയം പാരിൽ ആകെ പ്രഭ പരത്തിയ മഹമൂദരോടുള്ള ﷺപ്രണയം...* 💚💜
ആദരവെറും ജമാൽ ﷺആറ്റലായ കമാൽ അഹദവന് കനിഞ്ഞു അരുളിയ അനുഗ്രഹ പ്രേമ നിലാവ്...
*ഹൃദയത്തിന് പാരിൽ എന്നും പ്രഭയായ ജമാൽ ﷺനിനവും കനവും നൂറായ കമാൽ എന്റെ മഹ്ഷൂക്കായി ലങ്കും നിലാവ് ﷺ...* 💕💞
പ്രണയം മദീനയിലെ മണൽ തരികളോട് ആണ് ഹൃദയം മദീനയിലെ സുൽത്താൻ ഹോജ ﷺനിറഞ്ഞു മറ്റു കാഴ്ചകൾ മങ്ങിയിരിക്കുകയാണ് നൂറേ നബി ﷺ
*ധൃതിയിൽ പായുന്ന അക്ഷരങ്ങൾക്ക് നിശ്ചയ മുണ്ട് എന്റെ കനവുകൾ ബഖീഇൽ മുത്തമിട്ടു കിടന്നാലും അവസാനിക്കില്ല എന്ന് അവിടെന്ന് പിന്നെ ഊർജ മേറി സ്വപ്നം ഭംഗി കൂടി നിറം കൂടിയ അക്ഷരങ്ങൾ മേനിയുന്ന തിരക്കാവും എന്ന് ഹാ എന്തൊരു രസായിരിക്കും ലെ...* ❤💚
യാ ഹബീബി യാ റസൂലളള ﷺകനവുകൾക്ക് ഒക്കെയും നിറം നൽകണേ...അങ്ങല്ലെ പ്രതീക്ഷ അവിടെമിൽ അല്ലെ ആശ്രയം ആ മണ്ണിൽ അല്ലെ അഭയം കൈ വെടിയരുതേ...
*കൂട്ടു കൂടിയപ്പോൾ ഹൃദയം ചേർത്ത നിലാവ് ഉണ്ടെനിക്ക് എന്റെ മദീനയിലെ പ്രേമ ഭാജനംﷺപ്രതീക്ഷകൾ കൊണ്ട് ഊർജം പകർന്ന എന്റെ ഉപ്പാപ്പ ﷺകണ്ണും ഖൽബും നിറച്ചു തന്ന മുത്ത് മദീനയിലെ സത്ത് ﷺ...* 💚💜
പാപി ഇവൾക്ക് സ്വാന്തനം പകർന്ന പകര മില്ലാത്ത നേതാവ് ﷺപാവമാൽ കുതന്ത്രo മേനിയുന്നവരിൽ നിന്ന് കാവലായ നസ്വീബ് ﷺ
*യാ അള്ളാഹ് മുത്തിനെ സൂക്ഷിച്ച ഹൃത്തിന് ക്ഷമ നൽകണേ...മുത്തിനെ കണ്ട് ﷺബഖീഇൽ പ്രണയ സുഖം ആസ്വദിക്കാൻ ഔദാര്യം കനിയണം...* 💞
ആവത് ആക്ക് അള്ളാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*=================*
Comments